Lead NewsNEWS

മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ ജാതി പരാമർശം: മലക്കംമറിഞ്ഞ് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരായ കെ സുധാകരൻ എം പിയുടെ ജാതി പരാമർശത്തിൽ മലക്കംമറിഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ സുധാകരൻ ആരെയും ആക്ഷേപിക്കുന്ന ആളല്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ധൂർത്തിനെയാണ് കെ സുധാകരൻ വിമർശിച്ചത് എന്ന് രമേശ് ചെന്നിത്തല ന്യായീകരിച്ചു. ഇന്നലെ നടത്തിയ പൊതു പ്രസ്താവന ചിലർ തെറ്റായി വ്യാഖ്യാനിച്ചു. കെ സുധാകരനെ തള്ളി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.കെ സുധാകരൻ തന്നോട് ഫോണിൽ വിശദീകരണം അറിയിച്ചിരുന്നു.

നേരത്തെ സുധാകരന്റെ പ്രസ്താവന ശരിയായില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ ഗൂഢാലോചന ഉണ്ടെന്ന കടുത്ത ആരോപണവുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു.

Back to top button
error: