Lead NewsNEWS

സെക്രട്ടറിയേറ്റിൽ പടർന്ന് കോവിഡ്

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ കോവിഡ് പടർന്നു പിടിക്കുന്നു. നേരത്തെ ധനവകുപ്പിൽ ആയിരുന്നു കോവിഡ് പടർന്നത് എങ്കിൽ ഇപ്പോൾ പൊതുഭരണ വകുപ്പിലും നിയമവകുപ്പിലും കോവിഡ് വ്യാപനം രൂക്ഷമാണ്.

55 പേർക്കാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പരിശോധനകൾ കൂട്ടണമെന്നും 50% ജീവനക്കാരായി ഹാജർ ചുരുക്കണമെന്നും സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്. സന്ദർശകർക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊതുജനങ്ങളെയും മാധ്യമപ്രവർത്തകരേയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരു മാസമായി മൂന്നു ഗേറ്റുകളും അടച്ചിട്ടിരിക്കുകയാണ്.

കന്റോൺമെന്റ് ഗേറ്റ് വഴി മാത്രമേ സെക്രട്ടറിയേറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. അതുതന്നെ ഉദ്യോഗസ്ഥരുടെ ശുപാർശ വേണം.

കാന്റീൻ സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്. അയ്യായിരത്തിലേറെ പേർ തിക്കിയും തിരക്കിയും ആണ് വോട്ട് ചെയ്തത്. വെള്ളിയാഴ്ച നടന്ന വിജയാഹ്ലാദ പ്രകടനത്തിലും പ്രോട്ടോകോൾ പാലിച്ചിരുന്നില്ല.

Back to top button
error: