Lead NewsNEWS

എം ശിവശങ്കറുമായി ബന്ധപ്പെട്ട ഒരു വിവരവും ആദ്യ കുറ്റപത്രത്തിൽ ഇല്ല, എൻ ഐ എ കുറ്റപത്രം പുറത്ത്

സ്വർണക്കടത്ത് കേസിൽ എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറുമായി ബന്ധപ്പെട്ട ഒരു വിവരവും ആദ്യ കുറ്റപത്രത്തിൽ ഇല്ല..
20 പ്രതികൾക്കെതിരായ 28 പേജ് കുറ്റപത്രത്തിന്റെ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്.

സ്വർണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ തകർക്കുന്ന കുറ്റകൃത്യം ആണെന്ന് കുറ്റപത്രം പറയുന്നു. സരിതയും സന്ദീപും കെ ടി റമീസും കൂടിയാണ് സ്വർണകളളക്കടത്തിന് തുടക്കമിടുന്നത്. പിന്നാലെ സ്വപ്ന സുരേഷും ഇതിന്റെ ഭാഗമായി.

വലിയൊരു സംഘം തന്നെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രൂപപ്പെട്ടു എന്ന് കുറ്റപത്രം പറയുന്നു. ഇത് തീവ്രവാദ സംഘത്തെ രൂപപ്പെടുത്തി. സ്വർണ്ണക്കടത്തിൽ ഉള്ള പണം ഹവാല ആയാണ് യുഎഇയിൽ എത്തിച്ചത്. സ്വർണം കടത്തിയത് വ്യാജരേഖ ഉണ്ടാക്കി ആണെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഏതെങ്കിലും തീവ്രവാദ സംഘടനയുമായി നേരിട്ട് ബന്ധമുള്ളതായോ പണം ഏതെങ്കിലും സംഘടനയ്ക്ക് കൈമാറിയതായോ തെളിവ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നില്ല. നടന്നത് സാമ്പത്തിക കുറ്റകൃത്യമാണ്. യുഎപിഎ സെക്ഷൻ 15 പ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്ന് കുറ്റപത്രം പറയുന്നു.

Back to top button
error: