Month: February 2021
-
NEWS
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണർ ആകും
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണർ ആകും. ഈ മാസം 28ന് വിരമിക്കാൻ ഇരിക്കെയാണ് വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, നിയമമന്ത്രി എ കെ ബാലനും അടങ്ങിയ സമിതിയാണ് വിശ്വാസ് മേത്തയെ തെരഞ്ഞെടുത്തത് 14 പേരാണ് മുഖ്യവിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിരുന്നത്. വിൻസെന്റ് എം പോൾ വിരമിച്ച ഒഴിവിലാണ് വിശ്വാസമേത്തയെ നിയമിക്കുക. വിശ്വാസ് മേത്തയുടെ പേര് ഗവർണർക്ക് ഉടൻ അയച്ചു നൽകും.
Read More » -
LIFE
വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ സകലതും നഷ്ടമാകും
വാട്സ് ആപ്പിന്റെ വ്യാജ പതിപ്പ് നിർമിച്ചതായി റിപ്പോർട്ട്. ഇറ്റാലിയൻ സ്പൈവെയർ കമ്പനിയായ സൈ 4 ഗേറ്റ് ആണ് വാട്സാപ്പിന്റെ വ്യാജ പതിപ്പ് നിർമ്മിച്ചത് എന്നാണ് റിപ്പോർട്ട്. ഐഫോണിനെ ലക്ഷ്യംവെച്ചാണ് ഇത്. വ്യക്തി വിവരങ്ങൾ പൂർണ്ണമായും ചോർത്തുന്നതിന് വേണ്ടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കബളിപ്പിച്ച് ചില കോൺഫിഗറേഷൻ ഫയലുകൾ ഐഫോണിൽ ഇൻസ്റ്റാൾ ചെയ്യിക്കുക ആണ് ഇതിന്റെ പ്രവർത്തനരീതി. ഇതിനുമുമ്പും മാൽവെയർ പ്രചരിപ്പിക്കാൻ വാട്സ്ആപ്പ് ഉപയോഗിച്ചിരുന്നു. 2019ൽ ഇസ്രായേലി കമ്പനിയായ എൻ എസ് ഒ ഗ്രൂപ്പ് സ്പൈവെയർ പ്രചരിപ്പിക്കാൻ വാട്സ്ആപ്പ് ഉപയോഗിച്ചിരുന്നു. സെക്ഒപ്സ് എന്ന സുരക്ഷാ സ്ഥാപനം പങ്കുവെച്ച ഒരു ട്രീറ്റ് ആണ് വാട്സ്ആപ്പ് ഉപഭോക്താക്കളെ ലക്ഷ്യം വച്ച് ഒരു സൈബർ ആക്രമണം വരുന്നുവെന്ന സൂചന നൽകിയത്. ഐഫോണിന് അത്യാവശ്യമായ കോൺഫിഗറേഷൻ ആണെന്ന് പറഞ്ഞ് വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിക്കുക ആണ് ഇതിന്റെ പ്രവർത്തന രീതി. പിന്നീട് ആളുകളിൽനിന്ന് വിവരം ചോർത്തും. വ്യാജ ആപ്പിനെതിരെ നടപടി സ്വീകരിക്കുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ദുരുപയോഗങ്ങൾ ക്കെതിരെ നിയമ നടപടി…
Read More » -
NEWS
മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ ജേക്കബ് തോമസിനു സീറ്റ് നൽകാൻ സാധ്യത
മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. തൃശൂരിൽ ബിജെപി ദേശീയ അധ്യക്ഷൻ പങ്കെടുത്ത യോഗത്തിലാണ് ജേക്കബ് തോമസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മൽസരിക്കാൻ താൽപ്പര്യമുണ്ടെന്ന് നേരത്തെ ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ജേക്കബ് തോമസ് എത്തുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി. മുൻ ഡിജിപി എന്നതും, ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട ആളാണ് എന്നതുമാണ് ജേക്കബ് തോമസിനെ ബിജെപിക്ക് അനുകൂലമാക്കുന്ന ഘടകങ്ങൾ.
Read More » -
Lead News
ഒരുതവണകൂടി മലയാളികൾ മരിയ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജിൽ, ഇത്തവണ എത്തിയത് സച്ചിനുവേണ്ടി ഷറപ്പോവയെ തെറി വിളിച്ചതിന് മാപ്പുപറയാൻ
ഒരിക്കൽക്കൂടി തന്റെ ഫേസ്ബുക്ക് പേജ് തുറന്നപ്പോൾ നിരവധി ഗ്രാന്റ്സ്‌ലാം കിരീടം നേടിയ മരിയ ഷറപ്പോവ ഞെട്ടിപ്പോയി. വീണ്ടും മലയാളി കമന്റുകൾ. തെറിയാണെന്ന് തന്നെ അവർ കരുതിക്കാണും. കാരണം ഒരു തവണ മരിയ ഷറപ്പോവയെ മലയാളികൾ പൊങ്കാല ഇട്ടതാണ്. അന്ന് മലയാളികൾ സച്ചിൻ ടെണ്ടുൽക്കർ ഫാൻസ് ആയിരുന്നു. 2014 ൽ സച്ചിൻ ടെണ്ടുൽക്കറെ അറിയാമോ എന്ന ചോദ്യത്തിന് ഷറപ്പോവ അറിയില്ലെന്ന് നിഷ്കളങ്കമായി മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ ക്രിക്കറ്റ് ദൈവത്തെ തിരിച്ചറിയാത്ത മരിയ ഷറപ്പോവക്കെതിരെ മലയാളികൾ കമന്റുകൾ കൊണ്ട് പൊങ്കാല ഇട്ടത്. എന്നാൽ ഇത്തവണ എല്ലാം മാപ്പ് അപേക്ഷയാണ്. ഷറപ്പോവയെ തിരിച്ചറിയാൻ വൈകിപ്പോയി എന്നാണ് മലയാളികളുടെ കരച്ചിൽ, സച്ചിനെയും. കർഷക സമരത്തെ അനുകൂലിച്ച് പോസ്റ്റിട്ട രാജ്യാന്തര സെലിബ്രിറ്റികൾക്കെതിരെ സച്ചിൻ ടെണ്ടുൽക്കർ മറുപോസ്റ്റ് ഇട്ടിരുന്നു. കർഷക സമരത്തിനിടെ നിരവധിപേർ മരിച്ചിട്ടും കർഷകർ പലതവണ ആക്രമിക്കപ്പെട്ടിട്ടും മിണ്ടാത്ത സച്ചിൻ ഇപ്പോൾ കേന്ദ്ര സർക്കാരിന് അനുകൂലമായി ട്വീറ്റ് ചെയ്തത് കണ്ട് കട്ട കലിപ്പ് കയറിയ മല്ലൂസ്…
Read More » -
Lead News
എന്ത് ഭീഷണി ഉണ്ടായാലും കർഷകർക്കൊപ്പം, ഡൽഹി പോലീസ് കേസെടുത്തത് പിന്നാലെ ഗ്രെറ്റ ട്യൂൻബർഗ്
ദൽഹി പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ ട്യൂൻബർഗ് . എന്ത് ഭീഷണിയുണ്ടായാലും കർഷകർക്കൊപ്പം തന്നെയാണ് താനെന്ന് ഗ്രെറ്റ ട്യൂൻബർഗ് വ്യക്തമാക്കി. കർഷക സമരത്തെ പിന്തുണച്ചതിന് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യൂൻബർഗിനെതിരെ കേസെടുത്തിരുന്നു.ഡൽഹി പോലീസാണ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, മതവിദ്വേഷം പടർത്തി തുടങ്ങിയ കുറ്റങ്ങളാണ് ഗ്രെറ്റക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ത്യയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗ്രെറ്റ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.ഇന്ത്യയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നായിരുന്നു ട്വീറ്റ്. ഗായിക റിഹാന സോഷ്യൽ മീഡിയയിൽ കർഷക സമരത്തിന് അനുകൂലമായി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രെറ്റയും ട്വീറ്റ് ചെയ്തത്. റിയാനയ്ക്കും ഗ്രെറ്റയ്ക്കും എതിരെ ബോളിവുഡ്, കായിക താരങ്ങൾ രംഗത്തെത്തിയിരുന്നു. പ്രക്ഷോഭം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അത് കാണാതെ പ്രമുഖ വ്യക്തികൾ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകൾ അരുതെന്നും വിദേശകാര്യമന്ത്രാലയം നിലപാട് എടുത്തിരുന്നു.
Read More » -
Lead News
മുഖ്യമന്ത്രിയെ ജാതീയമായി അപഹസിച്ച കെ സുധാകരനെതിരെ സിപിഐഎം, കോൺഗ്രസ് നിലപാട് വ്യക്തമാക്കണം
മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് എം പി കെ സുധാകരന്റെ പരാമർശം അപലപനീയമെന്നു സിപിഐ എം. പരാമർശത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കേരളം കടന്നുവന്ന വഴികളെ കുറിച്ചുള്ള ബോധക്കുറവിൽ നിന്നാകും സുധാകരൻ സംസാരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. നാട് ഒരുപാട് മുന്നോട്ട് പോയി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിൽ വന്നാൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിയമനിർമാണം നടത്തുമെന്ന യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കലാണെന്ന് വിജയരാഘവൻ അഭിപ്രായപ്പെട്ടു. കോൺഗ്രസും ബിജെപിയും സംസ്ഥാന സർക്കാരിനെതിരെ അപവാദ പ്രചരണങ്ങൾ നടത്തുകയാണ്. ഈ രണ്ടു കൂട്ടരുടെയും ലക്ഷ്യം വർഗീയതയാണ്. സിപിഐഎമ്മിൽ ഇതുവരെ സ്ഥാനാർഥി ചർച്ചകൾ ആരംഭിച്ചിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും പ്രസംഗത്തിന്റെ വലിയ രൂപമാണ് ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ പ്രസംഗമെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
Read More » -
Lead News
ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
6341 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 68,857; ഇതുവരെ രോഗമുക്തി നേടിയവര്‍ 8,77,889 പരിശോധനകള്‍ വര്‍ധിപ്പിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 84,007 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 60 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10…
Read More » -
ചികിത്സാ പിഴവ്: ഐ ജിക്ക് ഉടൻ റിപ്പോർട്ട് നൽകണമെന്ന് ഡി എം ഒ യോട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : സ്വകാര്യാശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട യുവതി ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചെന്ന പരാതിയിൽ ഐ ജി ആവശ്യപ്പെട്ട വിദഗ്ധോപദേശം എത്രയും വേഗം ഐ ജി ക്ക് കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാമെഡിക്കൽ ഓഫീസർക്ക് ഉത്തരവ് നൽകി. ഡി എം ഒ യുടെ റിപ്പോർട്ട് ലഭിച്ചാലുടൻ സത്വര നിയമ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഐ ജി ആന്റ് പോലീസ് കമ്മീഷണർക്ക് (തിരുവനന്തപുരം) ഉത്തരവ് നൽകി. ഉത്തരവിൻമേൽ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ ഒരു റിപ്പോർട്ട് ഡി എം ഒ യും ഐ ജി യും കമ്മീഷൻ ഓഫീസിൽ മാർച്ച് 5 നകം ഹാജരാക്കണം. കരമന കാലടി സ്വദേശി എസ് അനീഷ് സമർപ്പിച്ച പരാതിയിലാണ് നടപടി. അനീഷിന്റെ ഭാര്യ നേമം ജെ പി ലെയിൻ സ്വദേശിനി ശരണ്യ (26) യാണ് പ്രസവത്തെ തുടർന്ന് കോമാ സ്റ്റേജിലാവുകയും മാസങ്ങൾക്കു ശേഷം മരിക്കുകയും ചെയ്തത്.ശരണ്യ ജന്മം നൽകിയ കുഞ്ഞിന്…
Read More » -
LIFE
എന്റെ ചികിത്സ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു പ്രിയരേ.. വേദനയിലും പുഞ്ചിരിച്ച് നന്ദു മഹാദേവയുടെ കുറിപ്പ്
ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു..! ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു ഇനി അധികമൊന്നും ചെയ്യാനില്ലെന്നു ഡോക്ടർ പറഞ്ഞു.. ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല..!! പകരം കൂട്ടുകാരെയും കൂട്ടി നേരേ ഗോവയിലേക്ക് ഒരു യാത്ര പോയി അടിച്ചങ്ങു പൊളിച്ചു..!! അസഹനീയമായ വേദനയെ നിലയ്ക്കു നിർത്താൻ ഓരോ രണ്ടു മണിക്കൂറും ഇടവിട്ട് മോർഫിൻ എടുത്തുകൊണ്ടിരുന്നുവെങ്കിലും ആ ഉദ്യമത്തിൽ ഞാൻ സമ്പൂർണ്ണ പരാജിതനായി..! പക്ഷേ എന്റെ മാനസികമായ കരുത്തിനു മുന്നിലും വേദനകളെ കടിച്ചമർത്തി ആഹ്ളാദിക്കുവാനും ഉല്ലസിക്കുവാനും ഉള്ള കഴിവിന് മുന്നിലും മോർഫിൻ കൊണ്ട് പിടിച്ചു കെട്ടാൻ പറ്റാത്ത വേദനപോലും നാണിച്ചു പണ്ടാരമടങ്ങിപ്പോയി..! ഡ്രൈവിംഗ് അത്രമേൽ ഇഷ്ടമുള്ള എനിക്ക് എന്റെ കൂട്ടുകാരെയും പിന്നിലിരുത്തി കുറച്ചധികം ദൂരം വണ്ടിയോടിക്കണം എന്ന് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നു.. അതവർ സാധിച്ചു തന്നു.. സ്‌നോ പാർക്കിൽ പോയി മഞ്ഞിൽ കളിച്ചു.. മനോഹരമായ ഗോവൻ ബീച്ചുകളുടെ ഭംഗി കണ്ടാസ്വദിച്ചു.. ഒടുവിൽ പബ്ബിലും പോയി നൃത്തം ചെയ്ത ശേഷമാണ് ഞങ്ങൾ ഗോവയോട് വിട പറഞ്ഞത്..!…
Read More » -
NEWS
ചെത്തുകാരന്റെ മകൻ’ പരാമർശം: കോൺഗ്രസിന്റെ സംഘപരിവാർ മനസിന്റെ തെളിവ് ഡിവൈഎഫ്‌ഐ
ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തിയത്. ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോൺഗ്രസ് കാണുന്നുണ്ടോ? ഏതെങ്കിലും തൊഴിലെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്. എല്ലാതൊഴിലിനും മാന്യതയുണ്ട്. അതുമനസിലാക്കാൻ മനുസ്മൃതി പഠിച്ചാൽപോരാ. മാനവിക മൂല്യങ്ങൾ പഠിക്കണം. കോൺഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണ്. വിഷം വമിക്കുന്ന ജാതിബോധമാണ് കോൺഗ്രസിന്. കെ.സുധാകരന്റെ വ്യക്തിപരമായ ജൽപനമായി ഇതിനെ ചുരുക്കേണ്ടതില്ല. കോൺഗ്രസിലെ ഒരുവിഭാഗത്തെ ബാധിച്ചിരിക്കുന്ന സംഘപരിവാർ ബോധമാണ് ഇത്തരം അപരിഷ്‌കൃതമായ നിലപാടുകൾക്ക് പിന്നിൽ. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം ജാതിവിവേചനങ്ങളോടും വിവിധതരം തൊഴിലെടുക്കുന്നവരോടുമുള്ള ഭ്രഷ്ട്ടിനോടും പടപൊരുതി ജയിച്ച നാടാണ് കേരളം. ഈ നാട് നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളുടെ തിരസ്‌ക്കരണമാണ് കോൺഗ്രസിന്റെ ഈ നിലപാട്. ഇത് ആദ്യത്തെ സംഭവമല്ല. തുടർച്ചയായി മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകൻ’ എന്നുപറഞ്ഞ് കോൺഗ്രസും ബിജെപിയും ഒരുപോലെ ആക്ഷേപിക്കാൻ ശ്രമിക്കുകയാണ്. ഇരുകൂട്ടരുടെയും മനസിലെ കട്ടപിടിച്ച ജാതിബോധമാണ് ഇത്തരം അധിക്ഷേപ പരാമർശം ഉന്നയിക്കുവാൻ പ്രേരിപ്പിക്കുന്നത്. ആധുനിക സമൂഹത്തിന് പാകമാകാത്ത അപരിഷ്‌കൃത മനസിന് ഉടമകളാണിവർ. സംഘപരിവാർ…
Read More »