Lead NewsNEWS

കർഷകപ്രക്ഷോഭ നിലപാടിൽ റിഹാനയെ അഭിനന്ദിക്കുന്ന ട്വീറ്റിൽ ലൈക്ക് ചെയ്ത് ട്വിറ്റർ സി ഇ ഒ

ഇന്ത്യയിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങളെ അഭിനന്ദിച്ച് പോപ്പ് ഗായിക റിഹാന രംഗത്തെത്തിയിരുന്നു. റിഹാനയുടെ നടപടിക്കെതിരെ കേന്ദ്രസർക്കാരും ഇന്ത്യയിലെ ക്രിക്കറ്റ് ബോളിവുഡ് സെലിബ്രിറ്റികളും രംഗത്തുവന്നു.

ഇതിന് പിന്നാലെ റിഹാനയെ അഭിനന്ദിക്കുന്ന ട്വീറ്റിൽ ലൈക് ചെയ്തിരിക്കുകയാണ് ട്വിറ്റർ സി ഇ ഒ ജാക്ക് ഡോർസി . വാഷിംഗ്ടൺ പോസ്റ്റ് ജേണലിസ്റ്റായ കാരേൻ ആട്ടിയ റിഹാനയെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ്‌ ചെയ്തിരുന്നു. ഈ ട്വീറ്റ്‌ ഡോർസി ലൈക്‌ ചെയ്തിട്ടുണ്ട്.

“സാമൂഹിക നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ റിഹാന പിന്തുണച്ചിട്ടുണ്ട്. അത് സുഡാനിൽ ആയാലും നൈജീരിയയിൽ ആയാലും മ്യാന്മാറിൽ ആയാലും ഇപ്പോൾ ഇന്ത്യയിൽ ആയാലും. റിഹാന സത്യസന്ധയാണ്.” കാരെന്റെ ഈ ട്വീറ്റിനാണ് ഡോഴ്സിയുടെ ലൈക്ക്.

Back to top button
error: