കർഷകരുമായി സൗഹാർദ്ദപരമായ ചർച്ച നടത്തണമെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ അംഗീകരിക്കണമെന്നും ഇന്റർനെറ്റ് റദ്ദാക്കരുതെന്നും അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യത്തിന്റെ നിലനിൽപ്പ് ആശയവിനിമയത്തിലൂടെ ആണെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.
ഇതിനോട് ഇന്ത്യൻ സർക്കാർ വാർത്താകുറിപ്പിലൂടെ പ്രതികരിച്ചിരിക്കുകയാണ്. പ്രശ്നപരിഹാരത്തിന് ആണ് ഇന്ത്യയുടെ ശ്രമമെന്ന് വാർത്താക്കുറിപ്പ് പറയുന്നു. അക്രമങ്ങൾ പടരാതിരിക്കാൻ ആണ് ചിലയിടങ്ങളിൽ ഇന്റർനെറ്റ് റദ്ദാക്കിയത് എന്നും വാർത്താക്കുറിപ്പ് വിശദീകരിക്കുന്നു.
ജനുവരി ആറിന് ട്രമ്പ് അനുകൂലികൾ കാപ്പിറ്റോൾ ഹിൽസിൽ നടത്തിയ അക്രമത്തിന് സമാനമാണ് ജനുവരി 26ന് കർഷകരുടെ ട്രാക്ടർ പരേഡിനിടയിൽ ചെങ്കോട്ടയിൽ നടന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ഇന്റർനെറ്റ് അടക്കമുള്ള കാര്യങ്ങൾ ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ബോധ്യമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.