Lead NewsNEWS

വീണ്ടും കെ സുധാകരൻ, പിണറായി ബഹുമാനം അർഹിക്കുന്നില്ല, ജാതിയല്ല തൊഴിലാണ് പറഞ്ഞത്

വൈകിയാണെങ്കിലും മുഖ്യമന്ത്രിക്കെതിരെ താൻ പറഞ്ഞതിനെ പാർട്ടി അംഗീകരിച്ചതിൽ സംതൃപ്തിയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി. മുഖ്യമന്ത്രി പിണറായി വിജയൻ ബഹുമാനം അർഹിക്കുന്നില്ല. മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകൻ എന്ന് പരാമർശിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഷാനിമോൾ ഉസ്മാനും നിലപാട് തിരുത്തിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.

മുഖ്യമന്ത്രിയെ താൻ ജാതി പറഞ്ഞിട്ടില്ല. തൊഴിൽ പറഞ്ഞാൽ അത് ആക്ഷേപിക്കൽ ആകുമോ? അതിൽ എന്താണ് അപമാനം ഉള്ളത്? ഓരോ വ്യക്തിയും വളരുന്ന സാഹചര്യം അവരുടെ അഭിപ്രായങ്ങളെ സ്വാധീനിക്കും. അങ്ങനെ സ്വാധീനിക്കുക തന്നെയാണ് വേണ്ടത്. തൊഴിൽ അഭിമാനമാണ്. അധ്വാനത്തിന്റെ അഭിമാനത്തെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

Signature-ad

ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിന് സിപിഎം നേതാക്കൾ മറുപടി നൽകിയത് വ്യാഴാഴ്ചയാണ്. അത് എന്തുകൊണ്ടാണെന്ന് സുധാകരൻ ചോദിച്ചു. രണ്ട് ദിവസം കഴിഞ്ഞ് സിപിഎംകാർ രംഗത്ത് വരാൻ കാരണം ഷാനിമോൾ ഉസ്മാന്റെ ഒരാവശ്യവുമില്ലാത്ത പ്രതികരണം ആണെന്നും സുധാകരൻ പറഞ്ഞു. ഇപ്പോൾ തെറ്റു മനസ്സിലാക്കി അവരത് തിരുത്തി. അത് ആദരവോടെ സ്വീകരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവിന്റെ തിരുത്തലും സ്വീകരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

Back to top button
error: