LIFETRENDING

അച്ഛന് പിന്നാലെ മകനും സംവിധാനത്തിലേക്ക്: അനി ഐ വി ശശിയുടെ ആദ്യ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായക പ്രതിഭയാണ് ഐ വി ശശി. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. ഇപ്പോഴിതാ അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് മകൻ അനിയും സംവിധാന രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റായും സഹ എഴുത്തുകാരനായും പ്രവർത്തിച്ചതിനുശേഷമാണ് അനി സ്വന്തം ചിത്രവുമായി ഇപ്പോൾ എത്തിയിരിക്കുന്നത്. ”നിന്നില നിന്നില” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അശോക് സെല്‍വനും, റിതു വര്‍മ്മയും, നിത്യ മേനോനുമാണ്. ഒരു ഷെഫിന്റെയും അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്.

തമിഴില്‍ ”തീനി” എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബി വി എസ് എന്‍ പ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിവാകര മണി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് രാജേഷ് മുരുകേഷനാണ്. നവീന്‍ നൂലി എഡിറ്റിംഗും ശ്രീനാഗേന്ദ്ര തങ്കല ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റും കൈകാര്യം ചെയ്തിരിക്കുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: