കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ തയ്യാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. നിയമം തെറ്റായത് കൊണ്ടല്ല കർഷക പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.
നിയമവുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനത്തെ ആളുകൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. പഞ്ചാബിൽ മാത്രമാണ് പ്രതിഷേധം നടക്കുന്നതെന്നും കൃഷി മന്ത്രി പറഞ്ഞു. കോൺഗ്രസ് രക്തംകൊണ്ട് കൃഷി നടത്തുകയാണെന്നും കൃഷി മന്ത്രി സഭയിൽ ആരോപിച്ചു.