കുടുംബവഴക്കിന്റെ പേരിൽ അമ്മയെ കൊന്നതിനു ശേഷം മകൻ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകരയിലാണ് സംഭവം. ആങ്കോട് സ്വദേശി വിപിൻ ആണ് അമ്മ മോഹനകുമാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. അമ്മയുടെ മൃതശരീരം കട്ടിലിലും തൊട്ടരികിലായി തൂങ്ങിയ നിലയിൽ വിപിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ വിപിന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. വിപിന്റെ മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽ സ്ഥിരമായി വിപിനും അമ്മയും ഭാര്യയും തമ്മിൽ വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഈ വഴക്കാണ് അമ്മയുടെ മരണത്തിലേക്കും വിപിന്റെ ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഭാര്യയെങ്കിലും മനസമാധാനമായി ജീവിക്കട്ടെ എന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.