അനധികൃത ബന്ധു നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പി എസ് സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസാരിച്ചത്. യോഗ്യരായ ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കി നിർത്തിക്കൊണ്ട് ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും നിയമനം ഉറപ്പാക്കുകയാണ് ഈ സർക്കാർ ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കല്യാണം കഴിക്കുബോള്‍ ജാതിയും മതവും ഇല്ലെന്ന് പറയുകയും, മുദ്രാവാക്യം വിളിക്കുബോള്‍ ഞങ്ങളിൽ ഹൈന്ദവ രക്തവും മുസ്ലിം രക്തവും ക്രൈസ്തവ രക്തവും ഇല്ലെന്ന് പറയുകയും ചെയ്യുന്നവരാണ് ജോലി കാര്യം വന്നപ്പോൾ മതവും ക്വാട്ടയും പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
Related Articles
ആരാധകന് കൊടുത്തത് ഒരു ചാക്ക് നിറയെ പണം! സംക്രാന്തി ചതി തിരിച്ചറിഞ്ഞത് നാട്ടിലെത്തിയശേഷം
August 10, 2024
അയല്വാസിയുടെ കോഴികളെക്കൊണ്ടു പൊറുതിമുട്ടി; വീട്ടമ്മയുടെ പരാതി നഗരസഭയില് ചര്ച്ചയായി
August 10, 2024
Check Also
Close
-
അനന്തപുരിയിൽ ചോരപ്പുഴ, ഗുണ്ടാ നേതാവിനെ നടുറോഡിൽ വെട്ടിക്കൊന്നുAugust 10, 2024