Month: February 2021
-
NEWS
തുര്‍ക്കി ഭരണാധികാരിയെ വെള്ളപൂശാനോ ന്യായീകരിക്കാനോ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല, മലപ്പുറം പ്രസംഗത്തിൽ വിശദീകരണവുമായി ചാണ്ടി ഉമ്മൻ
മലപ്പുറത്ത് എംഎസ്എഫിന്റെ സമ്മേളനത്തില്‍ താൻ നടത്തിയ പ്രസംഗം വളച്ചൊടിച്ച് ഉപയോഗിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ. വാർത്താകുറിപ്പിൽ ആണ് വിശദീകരണം വാർത്താകുറിപ്പിന്റെ പൂർണ രൂപം – മലപ്പുറത്ത് എംഎസ്എഫിന്റെ സമ്മേളനത്തില്‍ ഞാന്‍ നടത്തിയ പ്രസംഗം സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അതിലെ ചില ഭാഗങ്ങള്‍ തെറ്റിദ്ധാരണാജനകമായി വ്യാഖ്യാനിക്കാന്‍ ഇടനല്കുന്ന രീതിയില്‍ ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും ലോബി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഒരിക്കലും ഉദ്ദേശിക്കാത്ത തരത്തില്‍ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്ത് ക്രൈസ്തവ വിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ നടത്തുന്ന ഗൂഢശ്രമമാണിത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്തും വര്‍ഗീയവത്കരിക്കാനുള്ള നീക്കം സമൂഹത്തിന് അപകടകരമാണ്. തുര്‍ക്കി ഭരണാധികാരിയെ വെള്ളപൂശാനോ ന്യായീകരിക്കാനോ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ദേവാലയങ്ങളെ രൂപാന്തരപ്പെടുത്താനുള്ള നീക്കങ്ങള്‍ അപകടകരമായ പ്രത്യാഘാതം സമൂഹത്തില്‍ ഉണ്ടാക്കുമെന്ന് നമുക്കെല്ലാം നല്ല ബോധ്യമുണ്ട്. എന്റെ പ്രസംഗം വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്യാനിടയായതില്‍ ഖേദിക്കുന്നു. ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നു.
Read More » -
Lead News
ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
6653 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 67,795; ഇതുവരെ രോഗമുക്തി നേടിയവര്‍ 8,84,542 പരിശോധനകള്‍ വര്‍ധിപ്പിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന…
Read More » -
NEWS
മുഖ്യമന്ത്രിക്കെതിരായ ജാതീയ പരാമർശം, സുധാകരനെ ന്യായീകരിച്ചു മുല്ലപ്പള്ളിയും
മുഖ്യമന്ത്രിയെക്കുറിച്ച് കെ.സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ ജാതീയമായി ഒന്നുമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോവുമ്പോള്‍ മുഖ്യമന്ത്രിക്കു സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിനെയാണ് സുധാകരന്‍ വിമര്‍ശിച്ചത്. അതില്‍ ജാതീയമായി ഒന്നുമില്ല. വിഷയദാരിദ്ര്യം കൊണ്ടാണ് സിപിഎം ഇതു വിവാദമാക്കാന്‍ ശ്രമിച്ചത്.സിപിഎമ്മിന്റെ തൊഴിലാളി സ്‌നേഹം വെറും തട്ടിപ്പാണ്.തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് വേണ്ടി വാദിക്കുന്നത്.തൊഴിലാളി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത പാര്‍ട്ടിയാണ് സിപിഎം.ചങ്ങാത്തമുതാലളിത്വത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സിപിഎം നേതാക്കള്‍ക്ക് തൊഴിലാളികളുടെ പേര് ഉച്ചരിക്കാന്‍ അവകാശമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കണ്ണൂര്‍ രാഷ്ട്രീയത്തിന് ഒരു ശൈലിയുണ്ട്. അവിടെ സുധാകരന്‍ സിപിഎമ്മുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. കോണ്‍ഗ്രസിന്റെ ശക്തനായ പടയാളിയാണ് സുധാകരന്‍.അദ്ദേഹം നടത്തിയ പ്രസ്താവനയെ വ്യക്തിപരമായി കാണരുത്.മുഖ്യമന്ത്രി വളര്‍ന്ന സാഹചര്യത്തേയും ഇപ്പോഴത്തെ രീതിയേയും വിശദീകരിക്കുക മാത്രമാണ് സുധാകരന്‍ ചെയ്തത്. ഈ വിഷയത്തില്‍ വ്യഖ്യാനം നടത്തുന്നവര്‍ക്ക് ഗൂഢലക്ഷ്യമുണ്ട്. വസ്തുതാപരമായി മാത്രമാണ് സുധാകരന്‍ ഈ സുധാകരന്‍ പറഞ്ഞതിനോടു വിയോജിപ്പു പ്രകടിപ്പിച്ച…
Read More » -
NEWS
ജ്വാല 2020 പുരസ്‌കാരം കെ.കെ ശൈലജ ടീച്ചറിന് സമ്മാനിച്ചു
തിരുവനന്തപുരം: ജനിതകശാസ്ത്രം, പരിണാമം എന്നീ മേഖലകളില്‍ ആഗോള സംഭവനകള്‍ നല്‍കി മണ്‍മറഞ്ഞ ലോക പ്രശസ്ത സസ്യശാസ്ത്രജ്ഞ തലശേരി സ്വദേശി ഡോ. ഇ.കെ. ജാനകി അമ്മാളിന്റെ പേരില്‍ പ്രസാധന രംഗത്തെ പെണ്‍ കൂട്ടായ്മയായ സമത (തൃശൂര്‍) ഏര്‍പ്പെടുത്തിയ ജ്വാല 2020 പുരസ്‌ക്കാരം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് സമ്മാനിച്ചു. മെമന്റോ, പ്രശസ്തി പത്രം, ക്യാഷ് അവാര്‍ഡ് എന്നിവയാണ് പുരസ്‌കാരം. സമത മാനേജിംഗ് ട്രസ്റ്റി പ്രൊഫ. ടി.എ. ഉഷാകുമാരി, വൈസ് ചെയര്‍ പേഴ്‌സണ്‍ കെ. രമ എന്നിവരാണ് അവാര്‍ഡ് സമ്മാനിച്ചത്. സമ്മാന തുക സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയില്‍ മന്ത്രി സംഭാവന നല്‍കി.
Read More » -
Lead News
വിലക്ക് ലംഘിച്ച് ഉത്തർപ്രദേശിൽ കർഷകരുടെ മഹാപഞ്ചായത്ത്,പങ്കെടുത്തത് ആയിരക്കണക്കിന് കർഷകർ
കർഷക സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽ മഹാപഞ്ചായത്ത്. ഉത്തർപ്രദേശ് പോലീസിന്റെ വിലക്ക് അവഗണിച്ചാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. ഉത്തർപ്രദേശിലെ ശാമ്ലിയിൽ മഹാ പഞ്ചായത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് കർഷകർ.സ്ഥലത്ത് പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.മഹാപാഞ്ചായത്തിന്റെ ദൃശ്യങ്ങൾ പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്തു. Despite the UP Government not allowing the mahapanchayat at Shamli & imposing section 144 there; look at the size of the gathering of farmers at Shamli! pic.twitter.com/1lZanfSiEo — Prashant Bhushan (@pbhushan1) February 5, 2021 രാജസ്ഥാനിലും കർഷക സമരത്തെ അനുകൂലിച്ച് മഹാ പഞ്ചായത്ത് സംഘടിപ്പിച്ചു.
Read More » -
LIFE
പിഷാരടി നിങ്ങള്‍ ഭാരതീയ സംസ്കാരത്തെ കൊഞ്ഞനം കുത്തുകയാണ്: എ.പി അബ്ദുള്ളക്കുട്ടി
അവതാരകനായും നടനായും സംവിധായകനായും മലയാളികൾക്ക് പ്രിയങ്കരനാണ് രമേഷ് പിഷാരടി. താരത്തിന്റെ ഹാസ്യ പരിപാടികൾക്ക് വലിയ സ്വീകാര്യതയാണ് മലയാളികളിൽ നിന്ന് എല്ലായിപ്പോഴും ലഭിച്ചിട്ടുള്ളത്. ധർമ്മജനൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന പരിപാടിയിലൂടെയാണ് രമേശ് പിഷാരടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് മലയാളത്തിലെ വിവിധ ചാനലുകളിൽ അദ്ദേഹം പരിപാടി അവതരിപ്പിച്ചു. പിൽക്കാലത്ത് അഭിനയരംഗത്തേക്കും താരം ചുവടുമാറ്റിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയുടെ അവതാരകൻ ആയതോടെയാണ് മലയാളികൾ രമേശ് പിഷാരടി എന്ന താരത്തെ ഏറ്റെടുത്തു തുടങ്ങിയത്. മറ്റാരെയും വേദനിപ്പിക്കാത്ത തമാശകൾ ഹൃദ്യമായി അവതരിപ്പിക്കാനുള്ള രമേശ് പിഷാരടിയുടെ കഴിവ് തന്നെയാണ് ആളുകളിലേക്ക് അദ്ദേഹത്തെ പെട്ടെന്ന് അടുപ്പിച്ചത്. ഇടക്കാലത്ത് മറ്റു ചില കാരണങ്ങളാൽ ബഡായി ബംഗ്ലാവിൽ നിന്നും രമേശ് പിഷാരടിക്ക് മാറി നിൽക്കേണ്ടി വന്നപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത് അദ്ദേഹത്തെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ട്രോളുകളായിരുന്നു. ഒരര്‍ത്ഥത്തില്‍ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയുടെ നട്ടെല്ല് തന്നെ രമേശ് പിഷാരടി ആയിരുന്നുവെന്ന് മലയാളികൾ തിരിച്ചറിയുകയായിരുന്നു. ടെലിവിഷൻ…
Read More » -
NEWS
ആലപ്പുഴ ബൈപ്പാസിലെ വിള്ളൽ പരിശോധിക്കാന്‍ ഉന്നത സംഘം
ആലപ്പുഴ ബൈപ്പാസിൽ മാളികമുക്കിനു സമീപം കണ്ടെത്തിയ വിള്ളൽ പരിശോധിക്കാൻ ഉന്നതസംഘം എത്തി. ദേശീയപാത ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ബൈപാസിന് മറ്റു തകരാറുകൾ ഒന്നും തന്നെ ഇല്ലെന്നും രണ്ടാഴ്ച വിള്ളലിന്റെ അവസ്ഥ പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും തുടർ നടപടികളെന്ന് വിദഗ്ധസംഘം അറിയിച്ചു. ബൈപാസ് തുറക്കുന്നതിനു മുൻപ് തന്നെ ഭാരപരിശോധന നടത്തിയിരുന്നതും ഇതേ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം തന്നെയാണ്. ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടത്തിൽ പണിപൂർത്തിയാക്കിയ മാളികമുക്കിനു സമീപമാണ് ഇപ്പോൾ വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. മാളിക മുക്കിന് സമീപം നിർമ്മിച്ച അടിപ്പാതയിലാണ് നാട്ടുകാർ വിള്ളൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഉടനെ തന്നെ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും പെയിന്റ് ഇളകിയതാണെന്ന് പ്രാഥമിക വിവരം നൽകുകയും ചെയ്തിരുന്നു. നൂൽ പോലെയുള്ള വിള്ളല്‍ പല ഭാഗത്തും കണ്ടതിനെ തുടർന്നാണ് ദേശീയപാത വിഭാഗം വിദഗ്ധ പരിശോധന നടത്തിയത്. അഞ്ചു മീറ്ററോളം നീളത്തിൽ ഒരു വിള്ളലും മറ്റ് ചെറിയ വിള്ളലുകൾ നാലെണ്ണവുമുണ്ട്. ചീഫ് എൻജിനീയർ…
Read More » -
LIFE
പുതിയ ചിത്രം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ
മലയാളികൾക്ക് പ്രിയങ്കരനായ യുവ നടനാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ആയിട്ട് കൂടി സിനിമയിൽ സ്വന്തം അധ്വാനത്തിലൂടെ കടന്നുവന്ന താരമാണ് ദുൽഖർ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ആദ്യമായി സിനിമയിലേക്കെത്തുന്നത്. ചിത്രം വലിയ വിജയം നേടുകയും പിന്നീട് തുടരെത്തുടരെ ദുൽഖറിന് മികച്ച ചിത്രങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. വളരെ കുറച്ച് സമയം കൊണ്ടുതന്നെയാണ് ദുൽഖർ നായകനിരയിലേക്ക് ഉയർന്നുവന്ന് ഇത്രയധികം ആരാധകരെ സ്വന്തമാക്കിയത്. നായകനായും ഗായകനായും തിളങ്ങിയതിനുശേഷമാണ് ദുൽഖര്‍ പ്രൊഡക്ഷൻ കമ്പനിയുമായി രംഗത്തെത്തിയത്. വേഫറര്‍ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ ചിത്രം മണിയറയിലെ അശോകൻ ആയിരുന്നു. പിന്നീട് വരനെ ആവശ്യമുണ്ട്, കുറുപ്പ്, അടി തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഈ ഫിലിം കമ്പനിയുടെ പേര് മലയാളി വീണ്ടും കേട്ടു. ബോബി-സഞ്ജയ് തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രവും ഈ കമ്പനി തന്നെയാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. ഇപ്പോഴിതാ വേഫറര്‍ ഫിലിംസിന്റെ ഏറ്റവും…
Read More » -
സർവ്വകലാശാല ഉത്തരക്കടലാസുകൾ വഴിയരികിൽ: വെട്ടിലായി അധ്യാപകൻ
കണ്ണൂർ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ വഴിയരികിൽ നിന്നും കണ്ടെത്തിയത് വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. മലപ്പട്ടം ഭാഗത്തുനിന്നാണ് കണ്ണൂർ സർവ്വകലാശാലയിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കണ്ടുകിട്ടിയത്. സർവകലാശാലയിൽ നിന്നും ഹോം വാലുവേഷന് കൊണ്ടുപോവുകയായിരുന്ന ഉത്തരക്കടലാസുകൾ ആണ് നഷ്ടപ്പെട്ടു പോയത്. സർവകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസർ എം സി രാജേഷിന്റെ കയ്യിൽ നിന്നാണ് ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സർവകലാശാല അറിയിച്ചു. രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ കൊമേഴ്സ് പരീക്ഷയുടെ നൂറിലധികം ഉത്തരക്കടലാസുകളാണ് റോഡരികിൽ നിന്നും കണ്ടെത്തിയത്. കണ്ണൂര്‍ സര്‍വ്വകലശാലയിലെ പിവിസി പ്രൊഫസര്‍.എ.സാബു അധ്യക്ഷനായ അന്വേഷണ കമ്മിറ്റിയാണ് സംഭവം അന്വേഷിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. കണ്ണൂർ ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
Read More »