Month: February 2021

  • Lead News

    റോഡിൽ കൃഷിയിറക്കാൻ കർഷകർ , കർഷകരുടെ റോഡ് തടയൽ ഇന്ന്, ആണികൾക്ക് മുമ്പിൽ പൂക്കൾ

    കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഒഴികെ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 3 വരെ ദേശീയ -സംസ്ഥാന പാതകൾ തടയാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും കർഷക സംഘടനകളുടെ പ്രതിഷേധം നടക്കും. ഡൽഹിയുടെ അതിർത്തി മേഖലകളിലെ പ്രക്ഷോഭ കേന്ദ്രങ്ങളിൽ ഡൽഹി പോലീസ് ശക്തമായ ബന്തവസാണ് ഏർപ്പാടാക്കിയിരിക്കുന്നത്. സിംഗു, തിക്രി,ഗാസിപൂർ അതിർത്തികൾ പൂർണമായും അടച്ചു. പ്രക്ഷോഭ കേന്ദ്രങ്ങളിൽ ഇന്റർനെറ്റിന് നിയന്ത്രണമുണ്ട്. പൊലീസ് ഗതാഗതം നിരോധിച്ച ഡൽഹി- മീറട്ട് ദേശീയപാതയിൽ കർഷകർ കൃഷി തുടങ്ങി. രണ്ട് ടിപ്പർ ലോറികളിൽ എത്തിച്ച മണ്ണിൽ തൊട്ട രാകേഷ് ടിക്കായതും കൂട്ടാളികളും അത് റോഡിൽ നിരത്തി. ഇന്ന് മുതലാണ് കർഷകർ റോഡിൽ കൃഷി ആരംഭിക്കുന്നത്. ഗാസിപൂരിൽ പോലീസ് നിരത്തിയ ആണിപ്പലകകളെ കർഷകർ സ്വീകരിച്ചത് പൂക്കൾ നിരത്തിയാണ്.

    Read More »
  • Lead News

    പന്ത്രണ്ടാം വയസ്സിൽ ഭാര്യ, പതിമൂന്നാം വയസ്സിൽ അമ്മ, വീട്ടിൽ അടിമയായിരുന്ന ഒരു പെൺകുട്ടി 21 ഭാഷകളിൽ ചൂടപ്പംപോലെ വിറ്റഴിയുന്ന പുസ്തകങ്ങളുടെ എഴുത്തുകാരിയായത് ഇങ്ങനെ

    ഒരു കാല്പനിക കഥ പോലെയാണ് ബേബി ഹാൽഡർ എന്ന സ്ത്രീയുടെ ജീവിതം. അവൾ കുട്ടിയായിരിക്കുമ്പോൾ അച്ഛനാൽ മർദിക്കപെട്ടിരുന്നു. പന്ത്രണ്ടാം വയസ്സിൽ അവൾ ഒരാളുടെ ഭാര്യയായി. അതും അവളേക്കാൾ രണ്ടിരട്ടി വയസുള്ള ഒരാളുടെ. പതിമൂന്നാം വയസ്സിൽ അയാളുടെ കുഞ്ഞിന്റെ അമ്മയായി. തുടരെത്തുടരെ മൂന്നു പ്രസവം. ഒടുവിൽ ആ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് രക്ഷപ്പെടൽ. വീട്ടുജോലി ചെയ്ത് കുഞ്ഞുങ്ങളെ വളർത്തൽ. ബേബി ഹാൽഡർ ചിരിക്കുമ്പോൾ അതിൽ എല്ലാമുണ്ട്. ഒരു വല്ലാത്ത ഊർജ്ജം ആ ചിരി കാണുന്നവർക്ക് ലഭിക്കും. പശ്ചിമബംഗാളിലെ ദുർഗാപൂറിൽ മർദ്ദകനായ ഭർത്താവിൽ നിന്ന് രക്ഷപ്പെടാൻ കൃത്യമായ ഒരു പദ്ധതി ബേബിയ്ക്ക് ഉണ്ടായിരുന്നു. ” ഞാൻ വളർന്ന ലോകത്തിൽ അല്ല എന്റെ മക്കൾ വളരേണ്ടത്. അവർക്ക് വിദ്യാഭ്യാസം വേണം. എല്ലാം മതിയാക്കാൻ ഞാൻ തീരുമാനിച്ചു. ” ബേബി കഥ പറയുന്നു. രക്ഷപ്പെടാൻ മാത്രമായിരുന്നു ബേബിക്ക് പദ്ധതി ഉണ്ടായിരുന്നത്. എങ്ങനെ ജീവിക്കണം എന്ന് ആലോചിച്ചിരുന്നില്ല. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ഡൽഹിക്ക്. സ്വന്തം സഹോദരന്റെ സഹായമായിരുന്നു ആവശ്യം. ” അവന്റെ…

    Read More »
  • NEWS

    ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ 52 കാരനോടൊപ്പം ഒളിച്ചോടിയ 26കാരി പിടിയില്‍, യുവതി ഒളിച്ചോടിയത് ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം

    ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ 52 കാരനോടൊപ്പം ഒളിച്ചോടിയ 26കാരി പിടിയില്‍.പന്തളം സ്വദേശിനിയായ ഇരുപത്തിയാറു കാരിയാണ് ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം നാടുവിട്ടത്.ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരെയും പോലീസ് പിടികൂടി. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ചങ്ങനാശേരി സ്വദേശിയാണ് ഈ 52 കാരൻ.കൂട്ടുകാരന്റെ വീട്ടില്‍ ഇടയ്ക്ക് സന്ദര്‍ശത്തിനായി യുവതിയും ഭര്‍ത്താവും എത്തുമായിരുന്നു. ഇങ്ങനെയാണ് 26കാരിയും 52കാരനും പ്രണയബദ്ധരാകുന്നത്.

    Read More »
  • Lead News

    18 മാസത്തിനുശേഷം ജമ്മു കശ്മീരിൽ മുഴുവനായി ഫോർ ജി മൊബൈൽ ഇന്റർനെറ്റ് സർവീസ്

    18 മാസത്തിനുശേഷം ജമ്മു കശ്മീരിൽ മുഴുവനായി ഫോർ ജി മൊബൈൽ ഇന്റർനെറ്റ് സർവീസ് പുന:സ്ഥാപിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്തു കളഞ്ഞതിനുശേഷം ഇതാദ്യമായാണ് ജമ്മുകാശ്മീരിൽ മുഴുവനായി ഫോർ ജി മൊബൈൽ ഇന്റർനെറ്റ്‌ സർവീസ് അനുവദിക്കുന്നത്. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ സർവീസുകൾ പുനരാരംഭിക്കും. ജമ്മു ഡിവിഷനിലെ ഉദ്ധംപൂറിലും കശ്മീർ ഡിവിഷനിലെ ഗണ്ടർബാലിലും ആണ് നിലവിൽ സർവീസ് ഉള്ളത്. മറ്റു 18 ജില്ലകളിലും ടുജി മൊബൈൽ ഇന്റർനെറ്റ് സർവീസുകളാണുള്ളത്. ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് ഉടൻ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. നടപടിയെ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വാഗതം ചെയ്തു.

    Read More »
  • Lead News

    മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​ക്കെതി​രെ കേ​സ്

    എ​റ​ണാ​കു​ളം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് എൻ.സി.പി നേതാവ് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​ക്കെ തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.മും​ബൈ മ​ല​യാ​ളി ന​ൽ​കി​യ വ​ഞ്ച​ന കേ​സി​ലാ​ണ് ന​ട​പ​ടി. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ഹ​രി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി.വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന കു​റ്റ​ങ്ങ​ൾ ചു​മ​ത്തി. കു​റ്റ​ങ്ങ​ൾ പ്രാ​ഥ​മി​ക​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇതേ സമയം തിരഞ്ഞെടുപ്പ്‌ കാലങ്ങളിലെ സ്ഥിരം ഹർജിക്കാരനാണ് ഇയാളെന്നും നിയമപരമായി നേരിടുമെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം കേസുമായി രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് സമയത്തും ഇദ്ദേഹം പാലായിൽ സ്വകാര്യ ഹർജി നൽകിയിരുന്നു. എന്നാൽ പിന്നീട് പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിരുപാധികം ഹർജി തള്ളി ക്കളഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കേസു കൊടുത്തശേഷം പിന്നീട് ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് വീണ്ടും കേസുമായി വന്നിട്ടുള്ളത്. കേസിനെ നിയമപരമായി നേരിടുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

    Read More »
  • NEWS

    വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മു​ള്ള മൂ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം: കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ജി​ല്ല​യി​ല്‍ തി​ങ്കാ​ളാ​ഴ്ച യു​.ഡി​.എ​ഫ് ഹ​ര്‍​ത്താ​ൽ

    കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​യം, വയനാട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മു​ള്ള മൂ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശമായി പ്രഖ്യാപിച്ചു കൊണ്ടുള്ള കരട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ജി​ല്ല​യി​ല്‍ തി​ങ്കാ​ളാ​ഴ്ച യു​.ഡി​.എ​ഫ് ഹ​ര്‍​ത്താ​ൽ പ്രഖ്യാപിച്ചു. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ലെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും യു​.ഡി​.എ​ഫ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേത​ത്തോ​ടു ചേ​ർ​ന്നു​ള്ള 99.5 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ് എ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണാ​യി (ഇ​എ​സ്ഇ​സ​ഡ്) കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ലെ തി​രു​നെ​ല്ലി, ത്രി​ശി​ലേ​രി, പു​ൽ​പ്പ​ള്ളി, ഇ​രു​ളം, കി​ട​ങ്ങ​നാ​ട്, നൂ​ൽ​പ്പു​ഴ എ​ന്നി വി​ല്ലേ​ജു​ക​ൾ ഇ​എ​സ്ഇ​സ​ഡി​ന്‍റെ പ​രി​ധി​യി​ൽ വ​രും. ഈ ​മേ​ഖ​ല​യി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. അ​തേ​സ​മ​യം, ക​ര​ട് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​ൻ 60 ദി​വ​സ​ത്തെ സ​മ​യം കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

    Read More »
  • Lead News

    മാർച്ച് മുതൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ

    കോവിഡിനെതിരെ മൂന്നാംഘട്ട വാക്സിനേഷൻ മാർച്ചിൽ ആരംഭിക്കും. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷവർധൻ അറിയിച്ചതാണ് ഇക്കാര്യം. 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കുമാണ് മൂന്നാംഘട്ട വാക്സിനേഷൻ. ഈ ഘട്ടത്തിൽ 27 കോടി പേർക്ക് വാക്സിൻ നൽകും. രാജ്യത്ത് ഇതുവരെ വാക്സിൻ നൽകിയത് അഞ്ചു കോടി ജനങ്ങൾക്കാണ്. മുൻ നിര ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ വിതരണം ഈയാഴ്ച ആരംഭിക്കുമെന്നും ലോക്സഭയെ ആരോഗ്യ മന്ത്രി അറിയിച്ചു. 35,000 കോടി രൂപയാണ് രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ ഫണ്ട് വർദ്ധിപ്പിക്കും.കോവിഷീൽഡും കോവാക്സിനുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഏഴു പുതിയ വാക്സിനുകൾ കൂടി വിവിധഘട്ടങ്ങളിൽ പരീക്ഷണത്തിൽ ഉണ്ട്. ഇതിൽ മൂന്നെണ്ണം ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലാണ്.

    Read More »
  • Lead News

    ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് വ്യക്തിഗത വരുമാനം അടിസ്ഥാനമാക്കുന്നത് പരിഗണിക്കും -മുഖ്യമന്ത്രി

    ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് കുടുംബവരുമാനം എന്നതുമാറ്റി വ്യക്തിഗത വരുമാനം അടിസ്ഥാന മാനദണ്ഡമാക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാരുമായുള്ള സംവാദത്തിൽ പങ്കെടുത്ത് ആശയങ്ങളും നിർദേശങ്ങൾ കേട്ടശേഷം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തൊഴിൽ സംവരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഗൗരവമായി കണ്ട് കുറവുകൾ പരിഹരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതു കെട്ടിടനിർമാണങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും. ഭിന്നശേഷിക്കാർക്ക് സഹായങ്ങൾക്ക് അസിസ്റ്റഡ് ലിവിംഗ് സൗകര്യമെന്ന അഭിപ്രായം നയപരമായി തീരുമാനമെടുക്കേണ്ടതിനാൽ ഗൗരവമായി ആലോചിക്കും. വൈകല്യങ്ങൾ കുറയ്ക്കാൻ ഗർഭാവസ്ഥയിൽ ജനറ്റിക് പരിശോധനകൾ നടത്തണമെന്ന നിർദേശം ഭാവിയിൽ പരിശോധിക്കും. ഭിന്നശേഷി കുട്ടികളുടെ സർഗവാസന വളർത്താൻ ഡിഫറൻറ് ആർട്ട് സെൻററുകൾ ജില്ലകൾ തോറും തുടങ്ങുന്ന കാര്യം ആലോചനയുണ്ട്. പി.എസ്.സി ഉൾപ്പെടെയുള്ള വെബ്‌സൈറ്റുകൾ കാഴ്ചപരിമിത സൗഹൃദമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കും. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഭിന്നശേഷി യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ പടിപടിയായി ആലോചിക്കും. സർക്കാരിന്റെ സാമ്പത്തികശേഷിക്കനുസരിച്ചാണ് സഹായങ്ങളും ആനുകൂല്യങ്ങളും നൽകിവരുന്നത്. അതേസമയം കൂടുതൽ ഇടപെടൽ ആവശ്യമായിടത്ത് അതിനുള്ള നടപടിയുണ്ടാകും. പഞ്ചായത്തടിസ്ഥാനത്തിൽ…

    Read More »
  • Lead News

    മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

    ഇടുക്കി മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഒക്സിലറി സംവിധാനത്തിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്.ജനറേറ്റർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആളപായമില്ല എന്നും കെഎസ്ഇബി അറിയിച്ചു. മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉല്പാദനം നിർത്തിവെച്ചിരിക്കുകയാണ്. പീക് സമയത്ത് ചെറിയതോതിൽ ലോഡ്ഷെഡ്ഡിങ് ഉണ്ടാകും. സംസ്ഥാനത്തെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടാകും.

    Read More »
  • NEWS

    സംസ്ഥാനത്ത് വെള്ളിയാഴ്ച 15,033 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു, ഇതുവരെ സ്വീകരിച്ചത് 2,90,112 പേര്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,033 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 298 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (62) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 15, എറണാകുളം 62, ഇടുക്കി 10, കണ്ണൂര്‍ 36, കൊല്ലം 8, കോട്ടയം 25, കോഴിക്കോട് 26, മലപ്പുറം 42, പാലക്കാട് 6, പത്തനംതിട്ട 3, തിരുവനന്തപുരം 38, തൃശൂര്‍ 21, വയനാട് 6 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3482) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 529, എറണാകുളം 3482, ഇടുക്കി 401, കണ്ണൂര്‍ 1388, കൊല്ലം 650, കോട്ടയം 1118, കോഴിക്കോട് 1598, മലപ്പുറം 1582, പാലക്കാട് 238, പത്തനംതിട്ട 320, തിരുവനന്തപുരം 2418, തൃശൂര്‍ 955, വയനാട് 354 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ…

    Read More »
Back to top button
error: