റോഡിൽ കൃഷിയിറക്കാൻ കർഷകർ , കർഷകരുടെ റോഡ് തടയൽ ഇന്ന്, ആണികൾക്ക് മുമ്പിൽ പൂക്കൾ

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഒഴികെ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 3 വരെ ദേശീയ -സംസ്ഥാന പാതകൾ തടയാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും കർഷക സംഘടനകളുടെ പ്രതിഷേധം നടക്കും.

ഡൽഹിയുടെ അതിർത്തി മേഖലകളിലെ പ്രക്ഷോഭ കേന്ദ്രങ്ങളിൽ ഡൽഹി പോലീസ് ശക്തമായ ബന്തവസാണ് ഏർപ്പാടാക്കിയിരിക്കുന്നത്. സിംഗു, തിക്രി,ഗാസിപൂർ അതിർത്തികൾ പൂർണമായും അടച്ചു. പ്രക്ഷോഭ കേന്ദ്രങ്ങളിൽ ഇന്റർനെറ്റിന് നിയന്ത്രണമുണ്ട്.

പൊലീസ് ഗതാഗതം നിരോധിച്ച ഡൽഹി- മീറട്ട് ദേശീയപാതയിൽ കർഷകർ കൃഷി തുടങ്ങി. രണ്ട് ടിപ്പർ ലോറികളിൽ എത്തിച്ച മണ്ണിൽ തൊട്ട രാകേഷ് ടിക്കായതും കൂട്ടാളികളും അത് റോഡിൽ നിരത്തി. ഇന്ന് മുതലാണ് കർഷകർ റോഡിൽ കൃഷി ആരംഭിക്കുന്നത്. ഗാസിപൂരിൽ പോലീസ് നിരത്തിയ ആണിപ്പലകകളെ കർഷകർ സ്വീകരിച്ചത് പൂക്കൾ നിരത്തിയാണ്.

Leave a Reply

Your email address will not be published. Required fields are marked *