NEWS
18 മാസത്തിനുശേഷം ജമ്മു കശ്മീരിൽ മുഴുവനായി ഫോർ ജി മൊബൈൽ ഇന്റർനെറ്റ് സർവീസ്

18 മാസത്തിനുശേഷം ജമ്മു കശ്മീരിൽ മുഴുവനായി ഫോർ ജി മൊബൈൽ ഇന്റർനെറ്റ് സർവീസ് പുന:സ്ഥാപിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്തു കളഞ്ഞതിനുശേഷം ഇതാദ്യമായാണ് ജമ്മുകാശ്മീരിൽ മുഴുവനായി ഫോർ ജി മൊബൈൽ ഇന്റർനെറ്റ് സർവീസ് അനുവദിക്കുന്നത്.
വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ സർവീസുകൾ പുനരാരംഭിക്കും. ജമ്മു ഡിവിഷനിലെ ഉദ്ധംപൂറിലും കശ്മീർ ഡിവിഷനിലെ ഗണ്ടർബാലിലും ആണ് നിലവിൽ സർവീസ് ഉള്ളത്. മറ്റു 18 ജില്ലകളിലും ടുജി മൊബൈൽ ഇന്റർനെറ്റ് സർവീസുകളാണുള്ളത്.
ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് ഉടൻ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. നടപടിയെ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വാഗതം ചെയ്തു.