Month: February 2021
-
Lead News
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,08,14,304 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ 1,54,918 പേരാണ് രോഗം ബാധിച്ചത് മരിച്ചത്. 14,488 പേരാണ് കോവിഡില്‍ നിന്ന് മുക്തിനേടിയത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1,05,10,796 ആയി. അതേസമയം, രാജ്യത്ത് കോവിഡ് ചികിത്സയിലുളളവരുടെ എണ്ണം കുറയുകയാണ്. 1,48,590 പേരാണ് നിലവില്‍ ചികിത്സയിലുളളത്. രാജ്യത്ത് 54,16,849 പേരാണ് ആകെ കോവിഡ് വാക്‌സിന്‍ എടുത്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരില്‍ പകുതിയോളവും ആളുകള്‍ കേരളത്തിലാണ്. 5610 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.
Read More » -
NEWS
ഐപിഎല്‍ താരലേലത്തിന് അര്‍ജുന്‍ തെന്‍ഡുല്‍ക്കറും
ഇത്തവണത്തെ ഐപിഎല്‍ ലേലത്തിന് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറും പേര് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഇടംകൈയ്യനായ അര്‍ജുന്റെ അടിസ്ഥാന വില 20 ലക്ഷമാണ്. 1097 താരങ്ങളാണ് ഇത്തവണ രജിസറ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 814 പേര്‍ ഇന്ത്യന്‍ താരങ്ങളും 283 പേര്‍ വിദേശ താരങ്ങളുമാണ്. മലയാളി താരം എസ്. ശ്രീശാന്തും ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തതായാണ് പുറത്ത് വരുന്ന വിവരം. ചെന്നൈയില്‍ ഫബ്രെുവരി 18നാണ് താരലേലം.
Read More » -
Lead News
രാജ്യത്ത് 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാര്‍ച്ച് മാസം മുതല്‍ വാക്‌സിന്‍ നല്‍കും: കേന്ദ്ര ആരോഗ്യ മന്ത്രി
കോവിഡ് വാകസിന്‍ വിതരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷന്‍ ഇതുവരെ 50 ലക്ഷം പേരിലാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ രാജ്യത്ത് 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാര്‍ച്ച് മാസം മുതല്‍ കുത്തിവെപ്പ് ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. 27 കോടി പേരാണ് മൊത്തം ഈ വിഭാഗത്തില്‍ കുത്തിവെപ്പിന് വിധേയരാകുക. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കുത്തിവെപ്പ് നല്‍കുകയായിരുന്നു ലക്ഷ്യം. അതുകഴിഞ്ഞ് രണ്ടു കോടി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കും. ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങള്‍ രണ്ടാം ഘട്ടമായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. അതും പൂര്‍ത്തിയാകുന്ന മുറക്ക് മാര്‍ച്ച് മാസത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കാനാകുമെന്നാണ് കരുതുന്നത്. അതേസമയം, ഇതിനെ സംബന്ധിച്ച തീയതി നിശ്ചയിച്ചിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ക്ക് ഇതുവരെ 22 രാജ്യങ്ങള്‍ ആവശ്യവുമായി രംഗത്തെത്തി. അഫ്ഗാനിസ്താന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, മൗറീഷ്യസ്, ശ്രീലങ്ക, യു.എ.ഇ, മാലദീപുകള്‍, മൊറോക്കൊ, ബഹ്‌റൈന്‍, ഒമാന്‍, ഈജിപ്ത്, അള്‍ജീരിയ, കുവൈത്ത്, ദക്ഷിണാഫ്രിക്ക…
Read More » -
LIFE
അമ്മയുടെ പുതിയ ആസ്ഥാനം; ഉദ്ഘാടനം നിര്‍വ്വഹിച്ച് താരരാജാക്കന്‍മാര്‍
മലയാള സിനിമയിലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 10 മണിക്ക് മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വളരെ പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തി ലളിതമായ ചടങ്ങാണ് നടത്തിയത്. മലയാള സിനിമയില്‍ അമ്മ എന്ന സംഘടനയുടെ പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം ഉയരുന്നത്. സംഘടനയില്‍ പങ്കാളികളായ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാവണമെന്നും താരങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് ആസ്ഥാനമന്ദിരം സന്ദര്‍ശിക്കണമെന്നും ക്ഷണക്കത്തില്‍ ഇടവേള ബാബു കുറിച്ചിരിക്കുന്നു. ദേശാഭിമാനി റോഡിലാണ് അമ്മയുടെ ആസ്ഥാനമന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്.
Read More » -
NEWS
കേരളത്തില്‍ അനധികൃത നിയമനങ്ങളുടെ ഘോഷയാത്രയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പാര്‍ട്ടി നേതാക്കളുടെ ഭാര്യമാരെയും, ഇഷ്ടക്കാരെയും എൽ ഡി എഫ് സര്‍ക്കാര്‍ വ്യാപകമായി സ്ഥിരപ്പെടുത്തുകയാണ്.ഇത് സാധാരണക്കാരായ ഉദ്യോഗാർഥികളുടെ അവസരം ഇല്ലാതാക്കുകയാണ്.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരും. മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് യുഡിഎഫിനെ ദുര്‍ബലപ്പെടുത്താമെന്ന വ്യാമോഹം സിപിഎം നു വേണ്ടെന്നും ചെന്നിത്തല പറഞ്ഞു .ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതെന്തെന്നും ചെന്നിത്തല ചോദിച്ചു . ഭക്തര്‍ക്കൊപ്പമാണോ സര്‍ക്കാരെന്ന് അദ്ദേഹം വ്യക്തമാക്കണം. സര്‍ക്കാരിന്റെ മുന്‍ നിലപാട് മാറ്റിയോ എന്നും,നവോഥാനത്തിന്റെ പേര് പറഞ്ഞ് ഭക്തരോട് കാട്ടിയ ക്രൂരതയ്ക്ക് മാപ്പ് പറയാന്‍ തയാറുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഐശ്വര്യ കേരളം യാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിന്റെ കൂട്ടസ്ഥിരപ്പെടുത്തലുകളെ അദ്ദേഹം വിമര്‍ശിച്ചത്.
Read More » -
Lead News
സണ്ണി ലിയോണ്‍ 29 ലക്ഷം തട്ടിയെടുത്തെന്ന് പരാതി
ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് കൊച്ചിയില്‍ താരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എന്നാല്‍ അഞ്ച് തവണ പരാപാടി മാറ്റിവെച്ചുവെന്നും സംഘാടകരുടേതാണ് വിഴ്ചയെന്നും സണ്ണി ലിയോണ്‍ മൊഴി നല്‍കി. പരിപാടി സംഘടിപ്പിച്ചാല്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.
Read More » -
NEWS
സമരക്കാർക്കെതിരെ നടപടികളുമായി ബിജെപി ഭരിക്കുന്ന സർക്കാരുകൾ
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നടപടി തുടങ്ങി. സമരം ചെയ്യുന്ന കർഷകർക്ക് പാസ്പോർട്ട് ലഭിക്കുന്നത് ദുഷ്കരമാകും എന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. ആയുധ ലൈസൻസും അനുവദിക്കുകയില്ല. സമരം ചെയ്യുന്നവർക്ക് ബാങ്ക് വായ്പ നൽകേണ്ടതില്ലെന്നും സർക്കാർ ജോലിക്ക് പരിഗണിക്കേണ്ടതില്ലെന്ന് മാണ് ബീഹാർ സർക്കാരിന്റെ നിർദ്ദേശം
Read More » -
LIFE
മൈനസ് 20 ഡിഗ്രി തണുപ്പ്, 19000 അടി ഉയരത്തിൽ പറക്കുന്ന വിമാനം, ലണ്ടനിൽ നിന്ന് ഹോളണ്ട് വരെ വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്നു യാത്ര ചെയ്ത 16 കാരന്റെ കഥ
16 വയസ്സുള്ള കെനിയൻ കൗമാരക്കാരൻ ലോകത്തിനു തന്നെ അത്ഭുതം ആകുകയാണ്. അതിനു കാരണം ഒരു വിമാന യാത്രയാണ്. വിമാനത്തിനകത്ത് അല്ല ഈ കൗമാരക്കാരൻ ഉണ്ടായിരുന്നത്. വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്നായിരുന്നു 16കാരന്റെ യാത്ര. ലണ്ടനിൽ നിന്ന് ഹോളണ്ടിലേക്ക് ആയിരുന്നു വിമാനത്തിന്റെ യാത്ര. അതൊരു ചരക്ക് വിമാനം ആയിരുന്നു. വിമാനം പറന്നിരുന്നത് 19000 അടി ഉയരത്തിൽ. അന്തരീക്ഷത്തിൽ മൈനസ് 20 ഡിഗ്രി തണുപ്പ്. സാധാരണ ഇങ്ങനെ യാത്ര ചെയ്യുന്നവർ തണുത്തുറഞ്ഞോ വിമാനത്തിൽ നിന്ന് വീണോ മരിക്കുകയാണ് പതിവ്.നോർത്ത് സീയും പിന്നിട്ടാണ് വിമാനം ലാൻഡ് ചെയ്തത്. ഹോളണ്ടിൽ ഒരു ആശുപത്രിയിൽ ആണ് ഇപ്പോൾ പതിനാറുകാരൻ. സംഭവത്തെക്കുറിച്ച് ഡച്ച് പോലീസ് അന്വേഷണം തുടങ്ങി. മനുഷ്യക്കടത്തുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
Read More » -
Lead News
ഗ്രെറ്റയുമായി രണ്ട് വർഷത്തെ സൗഹൃദം, ഗ്രെറ്റ പറയുന്നത് മാത്രമാണ് പോസ്റ്റ് ചെയ്യുന്നതെന്ന് മലയാളി ആദർശ് പ്രതാപ്
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യൂൺബെർഗിന്റെ കർഷക സമര പോസ്റ്റുകൾ രാജ്യന്തര ശ്രദ്ധയാണ് വിളിച്ചു വരുത്തിയത്. ഈ വിവാദത്തിൽ ഒരു മലയാളിയുടെ പേര് കൂടി ഉയർന്നു വന്നു. അത് തിരുവനന്തപുരം പാലോട് സ്വദേശി ആദർശ് പ്രതാപിന്റേത് ആണ്. ഗ്രെറ്റയുമായി രണ്ട് വർഷത്തെ സൗഹൃദം ആണ് ആദർശിന് ഉള്ളത്. ആദർശ് പരിസ്ഥിതി പ്രവർത്തകനാണ്. യുഎൻ ആഗോള കാലാവസ്ഥാ വ്യതിയാനം സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.2018 ലെ സമ്മേളനത്തിൽ വച്ചാണ് ഗ്രെറ്റയെ പരിചയപ്പെടുന്നത്.ഗ്രെറ്റയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജും ഇൻസ്റ്റാഗ്രാം പേജും അപ്ഡേറ്റ് ചെയ്യാനുള്ള ചുമതല നൽകിയിരിക്കുന്നത് ആദർശിനാണ്. ഗ്രെറ്റയുടെ ഫാൻ ഫോളോവർ പേജ് തുടങ്ങിയത് ആദർശ് ആണ്. അത് ഹിറ്റ് ആയപ്പോൾ ഗ്രെറ്റ സ്വന്തമായി പേജ് തുടങ്ങി. ആദർശിനെ അഡ്മിന്മാരിൽ ഒരാളാക്കി. താൻ പറയാത്തത് ഒന്നും പോസ്റ്റ് ചെയ്യരുത് എന്നായിരുന്നു നിബന്ധന. പേജിൽ പോസ്റ്റുകൾ ഇടാൻ ഗ്രെറ്റ ഉപയോഗിക്കുന്നത് അച്ഛന്റെ ഫേസ്ബുക് അക്കൗണ്ട് ആണ്. ഏത് അക്കൗണ്ടുകളിൽ നിന്നാണ് ഓരോ പേജിലും പോസ്റ്റ് ചെയ്യുന്നത് എന്നറിയുന്ന ഒരു…
Read More » -
NEWS
കർഷക സമരം പരിഹരിക്കാൻ ഇടപെടണമെന്ന് യുണൈറ്റഡ് നേഷൻസ്
പ്രശ്നപരിഹാരത്തിനായി കർഷകരും കേന്ദ്രസർക്കാരും നടപടി കൈക്കൊള്ളണമെന്ന ആഹ്വാനവുമായി യുണൈറ്റഡ് നേഷൻസ്. സംഘടന പുറത്തുവിട്ട ട്വീറ്റി ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇരുപക്ഷവും സംയമനം പാലിച്ച് സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം ആഹ്വാനം ചെയ്യുന്നത്. സമാധാനപരമായി സംഘം ചേരാനും പ്രതികരിക്കാൻ ഉള്ള അവകാശം എല്ലാ രീതിയിലും സംരക്ഷിക്കപ്പെടണമെന്നും സംഘടന ട്വീറ്റ് ചെയ്യുന്നു.
Read More »