Month: February 2021

  • NEWS

    ഐ എഫ് എഫ്കെ :ലോക സിനിമയിൽ ഇക്കുറി 22 വിസ്മയക്കാഴ്ചകൾ

    തിരു: രാജ്യാന്തര ചലച്ചിത്രമേളയിൽ വൈവിധ്യമാർന്ന അഭ്രക്കാഴ്ചയൊരുക്കാൻ ലോകസിനിമാവിഭാഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത് 22 ചിത്രങ്ങൾ.ഉബെർട്ടോ പസോളിനി,ഹോംഗ് സാങ്‌സോ,ക്രിസ്റ്റ്യൻ പെറ്റ്‌സോൾഡ്‌ , മൈക്കൽ എംഗ്ലെർട്ട് തുടങ്ങി ലോകസിനിമയില്‍ വിസ്മയം തീർത്ത സംവിധായകരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് . ഇറ്റാലിയൻ സംവിധായകനായ ഉബെർട്ടോ പസോളിനിയുടെ നോവെയർ സ്‌പെഷ്യൽ, അഹമ്മദ് ബറാമിയുടെ ദി വേസ്റ്റ്ലാൻഡ്, വി ഷൂജന്റെ സ്‌ട്രൈഡിംഗ് ഇൻടു ദി വിൻഡ്, അദിൽഖാൻ യേർസാനോവിന്റെ യെല്ലോ ക്യാറ്റ്,ഉലുച്ച് ബയരാക്റ്ററുടെ 9,75, നീഡിൽ പാർക്ക് ബേബി(പിയറി മോണാർഡ്), അൺ‌ഡൈൻ(ക്രിസ്റ്റ്യൻ പെറ്റ്‌സോൾഡ്),നെവർ ഗോണ സ്നോ എഗൈൻ, സാങ് ‌ഡാലെയുടെ ‘സ്റ്റാർസ് അവൈറ്റ് അസ്, എഡ്മണ്ട് യെയോയുടെ മാളു എന്നീ ചിത്രങ്ങളുടെ ഇന്ത്യയിലെ തന്നെ ആദ്യപ്രദർശനമാണ് മേളയിലേത്. ദ വേസ്റ്റ്‌ലാൻഡ്, ഡിയർ കോമ്രേഡ്‌സ് , നൈറ്റ് ഓഫ് ദി കിംഗ്സ്, ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ , ഹോംഗ് സാങ്‌സോയുടെ ദി വുമൺ ഹൂ റാൻ,ആമോസ് ഗിതായിയുടെ ലൈല ഇൻ ഹൈഫ,ഫ്രാങ്കോയിസ് ഒ സോണിന്റെ സമ്മർ…

    Read More »
  • NEWS

    ഐഎഫ്എഫ്കെ: കോവിഡ് പരിശോധന തിങ്കളാഴ്ച മുതൽ

    തിരു :തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്നവർക്കുള്ള കോവിഡ് ആന്റിജൻ ടെസ്റ്റ് തിങ്കളാഴ്ച മുതൽ ആരംഭിക്കും .മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിലാണ് പരിശോധന നടക്കുന്നത് ഡെലിഗേറ്റുകൾ, ഒഫിഷ്യലുകൾ , വോളന്റിയർമാർ, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവർക്കാണ് ആരോഗ്യവകുപ്പുമായി സഹകരിച്ചു ചലച്ചിത്ര അക്കാഡമി ടെസ്റ്റിനുള്ള സൗകര്യം ഒരുക്കുന്നത് .ടെസ്റ്റ് ഫെബ്രുവരി 8,9,10 തീയതികളിൽ തുടരും. മേളയിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തേണ്ട തീയതിയും വിശദാംശങ്ങളും അടങ്ങുന്ന സന്ദേശം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളിൽ എസ് എം എസ് ആയി അറിയിക്കും .മണിക്കൂറിൽ 150 പേർക്ക് കോവിഡ് ആന്റിജൻ ടെസ്റ്റ് നടത്തുന്നത്തിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും പ്രതിനിധികൾ അറിയിപ്പ് ലഭിക്കുന്നതനുസരിച്ചു ടെസ്റ്റിന് വിധേയമാകണമെന്നും അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ അറിയിച്ചു. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്ന ഡെലിഗേറ്റുകൾക്ക് അക്കാദമി നൽകുന്ന നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അന്ന് തന്നെ ഡെലിഗേറ്റ് പാസ് അടങ്ങിയ കിറ്റ് കൈപ്പറ്റാവുന്നതാണ്. ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സ്വന്തം നിലയിൽ ഹാജരാക്കുന്നവർക്കും മേളയിൽ പ്രവേശനം…

    Read More »
  • NEWS

    ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു അറസ്റ്റിൽ, ഈ മാസം 10 വരെ ഇടക്കാല ജാമ്യം

    ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു അറസ്റ്റിൽ. ഹലാൽ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണമെന്ന് പ്രചാരണം നടത്തിയ കേസിലാണ് അറസ്റ്റ്. മത സ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കൊച്ചി പറവൂർ പൊലീസാണ് കേസെടുത്തത്. ഹലാൽ സ്റ്റിക്കർ മാറ്റണമെന്നാവശ്യപ്പെട്ട് കളമശ്ശേരിയിലെ ബേക്കറി ഉടമയെ 4 ഹിന്ദുഐക്യവേദി പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരെ നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുഐക്യവേദിയുടെ ലെറ്റർപാഡിൽ കടയിൽ പതിപ്പിച്ച ഹലാൽ സ്റ്റിക്കർ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കത്തുനൽകി. ഈ വിഷയത്തിൽ പരസ്യപ്രസ്താവനയുമായി ആർ വി ബാബു ഹിന്ദു ഐക്യവേദി പ്രവർത്തകരെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.ആർ വി ബാബുവിന് ഈ മാസം 10 വരെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

    Read More »
  • NEWS

    “ചെത്തുകാരന്റെ മകനായതിൽ അഭിമാനം”

    ചെത്തുകാരന്റെ മകനായത് അപമാനം അല്ലെന്നും അഭിമാനമേ ഉള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്റെ ജാതി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. “ചെത്തുകാരന്റെ മകൻ ആയത് തെറ്റാണെന്ന് കാണുന്നില്ല. ജേഷ്ഠൻ ചെത്തുകാരൻ ആയിരുന്നു രണ്ടാമത്തെ ജേഷ്ഠനും ചെത്ത് അറിയാമായിരുന്നു. അത് അഭിമാനമുള്ള കാര്യമായാണ് താൻ കരുതുന്നത്. തന്റേത് കർഷക കുടുംബം ആണ്. കെ സുധാകരനെ ബ്രണ്ണൻ കോളേജ് കാലം മുതലേ അറിയാം. തന്നെ അദ്ദേഹത്തിനും അറിയാം.”മുഖ്യമന്ത്രി പറഞ്ഞു. ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതിനെ വിമർശിക്കുന്നത് ഈ കാലത്തിന് ചേരുന്നതല്ല. എന്തു ജീവിതമാണ് താൻ നയിക്കുന്നതെന്ന് തന്നെ അറിയുന്നവർക്ക് വ്യക്തമായി അറിയാം. മാറിയ കാലത്തെ കുറിച്ച് അറിയാതെയാണ് ചിലരുടെ പ്രതികരണങ്ങൾ.തന്റേത് ആഡംബരജീവിതം ആണോ എന്ന് ഈ നാട്ടിൽ എല്ലാവർക്കും നന്നായി അറിയാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    Read More »
  • NEWS

    ബിശ്വാസ് മേത്തയുടെ നിയമനത്തോട് എതിര്‍പ്പ്, രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

    തിരുവനന്തപുരം: ചീഫ് സെക്രട്ടറി  ബിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.  ബിശ്വാസ് മേത്തയെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. ജലിവിഭവ വകുപ്പിന്റെ പദ്ധതികളില്‍ ചില  വിദേശ കണ്‍സള്‍ട്ടന്‍സി കമ്പനികളെ നിയോഗിക്കുന്നതിന് ബിശ്വാസ് മേത്ത നടത്തിയ   ക്രമവിരുദ്ധവും ദൂരൂഹവുമായ നീക്കത്തിനെതിരെ താന്‍ തന്നെ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. മുഖ്യവിവരാവകാശകമ്മീഷണര്‍ എന്ന ഉന്നത പദവിക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത്  ആദര്‍ശ ശുദ്ധിയും  പ്രതിബദ്ധതയും സത്യസന്ധതയും പുലര്‍ത്തുന്ന  കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായിരിക്കണമെന്നിരിക്കെ  ബിശ്വാസ് മേത്തയെ  പോലെ അഴിമതിയാരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ഒരാളെ മുഖ്യവിവരാവാകാശ കമ്മീഷണര്‍  സ്ഥാനത്തേക്ക് പരിഗണിച്ചത് ശരിയായില്ലന്ന്  രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.   കഴിഞ്ഞ ദിവസം ഐശ്വര്യ കേരള ജാഥക്കിടയിലാണ്  മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുക്കേണ്ടി വന്നത്. എന്നാല്‍ നെറ്റ് വര്‍ക്കിലെ തകരാറും അവ്യക്തതയും  കാരണം പറയുന്നത് കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ തന്റെ അഭിപ്രായം പൂര്‍ണ്ണമായി രേഖപ്പെടുത്താനായില്ല.…

    Read More »
  • LIFE

    കേരളത്തിൽ 12000ൽ പരം ട്രൂ 4 ജി നെറ്റ്‌വർക്ക് സൈറ്റുകൾ ഉള്ള ജിയോ, 2021ൽ 4ജി നെറ്റ്‌വർക്ക് ആധിപത്യം 15 ശതമാനം അധികം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

    ചെറിയ പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും 4 ജി ടവറുകളുടെ ആവശ്യം വർദ്ധിച്ചതിനാൽ റിലയൻസ് ജിയോ 2021ൽ 4 ജി നെറ്റ്‌വർക്ക് 15 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ ജിയോയ്ക്ക് കേരളത്തിൽ 12000ലധികം ട്രൂ 4 ജി നെറ്റ്‌വർക്ക് സൈറ്റുകൾ ഉണ്ട് – സംസ്ഥാനത്തെ ഏറ്റവും വിപുലമായ 4ജി നെറ്റ്‌വർക്ക്. ഈ പുതിയ വിപുലീകരണ പദ്ധതിയോടെ ജിയോയുടെ 4ജി നെറ്റ്‌വർക്ക് ആധിപത്യം ശക്തിപ്പെടുകയും കൂടാതെ ഉയർന്ന നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ജനങ്ങളെ സഹായിക്കുകയും ചെയ്യും. ജിയോയ്ക്ക് നിലവിൽ കേരളത്തിൽ ഒരു കോടിയിൽ അധികം ഉപഭോക്താക്കൾ ഉണ്ട്. കണക്റ്റിവിറ്റി എല്ലായ്പ്പോഴും പ്രശ്നമുള്ള ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത COVID മഹാമാരി തുറന്നുകാട്ടി. വീട്ടിൽ നിന്നുള്ള ജോലി; ഓൺലൈൻ വിദ്യാഭ്യാസം; ഒടിടി പ്ലാറ്റ്ഫോം വഴി കോളുകളുടെയും വിനോദത്തിന്റെയും വർദ്ധിച്ച ഉപയോഗവും ഡാറ്റക്കുള്ള ഡിമാൻഡും ഉപയോഗവും വർദ്ധിപ്പിക്കാൻ കാരണമായി. 2020 ഏപ്രിൽ മുതൽ ഡാറ്റായുടെ ഉപഭോഗം 35 ശതമാനമാണ കൂടിയത്. ഡാറ്റയുടെ ആവശ്യകത 4ജി നെറ്റ്‌വർക്കിന്റെ പ്രയോജനങ്ങൾ, കോവിഡ് ആളുകളെ മനസ്സിലാക്കികൊടുത്തു. കേരളത്തിലെ ജിയോ ടീം ലോക്ക്ഡൌൺ സമയത്തു പരിധികളില്ലാതെ പ്രവർത്തിക്കുകയും എല്ലാ ഉപഭോക്താക്കളിലേക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്തിരിന്നു. ലോക്ക്ഡൗൺ സമയത്ത്, കേരളത്തിലെ ജിയോ ടീം പൊതുജനങ്ങളുടെ നിർദേശപ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി…

    Read More »
  • NEWS

    സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. പല കാരണങ്ങളാല്‍ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാല്‍ ലഭിക്കാത്ത നവജാത ശിശുക്കള്‍ക്ക് അത് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശേഖരിക്കുന്ന പാല്‍ 6 മാസം വരെ ബാങ്കില്‍ കേടുകൂടാതെ സൂക്ഷിക്കാനാവും. ജനറല്‍ ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് പ്രാരംഭ ഘട്ടത്തില്‍ സൗജന്യമായി മുലപ്പാല്‍ ലഭ്യമാക്കുക. പിന്നീട് പാല്‍ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ക്ക് ബാങ്കില്‍ നിന്നുള്ള പാസ്ചുറൈസ് ചെയ്ത മുലപ്പാല്‍ നല്‍കുന്നത് പ്രതിരോധശേഷി കൂട്ടാനും അണുബാധ കുറയ്ക്കാനും സഹായകരമായിരിക്കും. പാസ്ചുറൈസേഷന്‍…

    Read More »
  • NEWS

    സ്ത്രീകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അതിക്രമം തടയാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; നിർഭയം മൊബൈൽ ആപ്പ് പുറത്തിറക്കി

    സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ശക്തമായി നേരിടണമെന്ന് പോലീസിന് കര്‍ശനനിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താന്‍ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീസുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ നിര്‍ഭയം എന്ന മൊബൈല്‍ ആപ്പിന്‍റെ പ്രകാശനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി 50 ശതമാനം വനിതാപ്രാതിനിധ്യത്തോടെ കേരള ആംഡ് പോലീസിന്‍റെ ആറാമത് ബറ്റാലിയനും ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്‍റെ രണ്ടാം ബറ്റാലിയനും രൂപീകരിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസില്‍ വനിതാപ്രാതിനിധ്യം 25 ശതമാനമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. വനിതാ പോലീസ് സ്റ്റേഷന്‍ ഇല്ലാത്ത ജില്ലാ ആസ്ഥാനങ്ങളില്‍ അവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒട്ടും ഭയം കൂടാതെ പോലീസിന്‍റെ സഹായം തേടുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെല്‍പ്പ്ഡെസ്ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും നിര്‍ഭയ വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വയം പ്രതിരോധമുറകള്‍ പഠിക്കുന്നതിന് പോലീസ്…

    Read More »
  • Lead News

    ശോഭാ സിറ്റി വയൽ നികത്തിയത് വ്യാജ സർക്കാർ രേഖകൾ ചമച്ച്, തെളിവുകൾ പുറത്തു വിട്ട് അഡ്വക്കറ്റ് വിദ്യാ സംഗീത്, വ്യവസായ ഭീമനെതിരെ ഒറ്റയാൾ പോരാട്ടം

    https://youtu.be/cz6sIIACzcc ശോഭ ഗ്രൂപ്പ് പുഴയ്ക്കൽ പാടത്ത് 79 ഏക്കറോളം നെൽവയലും തണ്ണീർത്തടവും നികത്തി പാർപ്പിടങ്ങളും വാണിജ്യ സമുച്ചയങ്ങളും ഹെലിപാഡും നിർമ്മിച്ചിട്ടുള്ളത് സർക്കാരിന്റെ പേരിൽ വ്യാജ നിലംനികത്തൽ രേഖകൾ ചമച്ച് എന്നതിന്റെ രേഖകൾ പുറത്ത് വിട്ട് അഡ്വ. വിദ്യാ സംഗീത് . ശോഭ ഗ്രൂപ്പ് നികത്തിയ 19 ഏക്കർ നിലം പൂർവസ്ഥിതിയിലാക്കാനുള്ള ഉത്തരവിനെതിരെ ശോഭാസിറ്റി ഹൈക്കോടതിയിൽ നൽകിയ ഹർജികളിന്മേൽ ഹാജരാക്കിയ ആറുമാസം മാത്രം കാലാവധിയുള്ള ആർ ഡി ഒ ഉത്തരവുകളിൽ നിജസ്ഥിതി പരിശോധിക്കുന്നതിന് വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മധ്യമേഖലാ റവന്യു വിജിലൻസ് ഡെപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം കുറ്റൂർ വില്ലേജ് ഓഫീസ്, തൃശ്ശൂർ താലൂക്ക് ഓഫീസ്,തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസ് എന്നിവിടങ്ങളിലെ രേഖകളും രജിസ്റ്ററുകളും നികത്തിയ ഭൂമിയും പരിശോധിച്ചതിൽ രേഖകൾ കളവായി ചമച്ചത് ആണെന്ന റിപ്പോർട്ട് തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മീഷണർക്ക്‌ സമർപ്പിച്ചിരുന്നു. കേരള ഹൈക്കോടതിയിൽ ഹാജരാക്കിയ നേരത്തെ പറഞ്ഞ ഉത്തരവുകളിൽ സൂചന രണ്ടായി നൽകിയിട്ടുള്ളത് തൃശ്ശൂർ അഡീഷണൽ തഹസിൽദാറുടെ…

    Read More »
Back to top button
error: