Lead NewsNEWS

മാർച്ച് മുതൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ

കോവിഡിനെതിരെ മൂന്നാംഘട്ട വാക്സിനേഷൻ മാർച്ചിൽ ആരംഭിക്കും. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷവർധൻ അറിയിച്ചതാണ് ഇക്കാര്യം. 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കുമാണ് മൂന്നാംഘട്ട വാക്സിനേഷൻ. ഈ ഘട്ടത്തിൽ 27 കോടി പേർക്ക് വാക്സിൻ നൽകും.

രാജ്യത്ത് ഇതുവരെ വാക്സിൻ നൽകിയത് അഞ്ചു കോടി ജനങ്ങൾക്കാണ്. മുൻ നിര ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ വിതരണം ഈയാഴ്ച ആരംഭിക്കുമെന്നും ലോക്സഭയെ ആരോഗ്യ മന്ത്രി അറിയിച്ചു.

35,000 കോടി രൂപയാണ് രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ ഫണ്ട് വർദ്ധിപ്പിക്കും.കോവിഷീൽഡും കോവാക്സിനുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഏഴു പുതിയ വാക്സിനുകൾ കൂടി വിവിധഘട്ടങ്ങളിൽ പരീക്ഷണത്തിൽ ഉണ്ട്. ഇതിൽ മൂന്നെണ്ണം ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലാണ്.

Back to top button
error: