Month: February 2021
-
LIFE
കാന്‍സറിനോട് പൊരുതി മറ്റൊരു താരം കൂടി; കുറിപ്പ് വൈറല്‍
വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള, ജോണി ആന്റണി സംവിധാനം ചെയ്ത സിഐഡി മൂസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സുധീര്‍. ഈ സിനിമകള്‍ കൂടാതെ ചെറിയ ചെറിയ വില്ലന്‍ വേഷങ്ങളിലൂടെയും മലയാളികള്‍ക്ക് പരിചിതനായ താരം. ഇപ്പോഴിതാ മരണം മുന്നില്‍ കണ്ട അവസ്ഥയെക്കുറിച്ച് താരം പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്. കാന്‍സര്‍ ബാധിതനായെന്നും സര്‍ജറി കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നുവെന്നും കുറിപ്പില്‍ താരം വ്യക്തമാക്കുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തിൽ nice പണി തന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ…
Read More » -
Lead News
സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.) സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാതല ആശുപത്രികളില്‍ 93 ശതമാനം മാര്‍ക്ക് നേടി കോഴിക്കോട് വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ കരസ്ഥമാക്കി. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റില്‍ ജില്ലാ തലത്തില്‍ 92.7 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ കരസ്ഥമാക്കി. ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ…
Read More » -
Lead News
പി.എസ്.സി നിയമനം; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റ് ഗേറ്റിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുയും ചെയ്തു. പിഎസ് സി നിയമനം, കരാര്‍ ജീവനക്കാതെ സ്ഥിരപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പോലീസ് ബാരിക്കേഡ് തളളിമാറ്റി അകത്തേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി നിലകൊണ്ട പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനെ തുടര്‍ന്ന് പോലീസ് രണ്ട് ഗ്രനേഡ് പ്രയോഗിച്ചു. പ്രതിഷേധ പരിപാടിയില്‍ കെ.എസ് ശബരീനാഥന്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ഇപ്പോഴും സെക്രട്ടറിയേറ്റിന് മുന്നില്‍ വന്‍ പോലീസ് സന്നാഹമാണ് നിലനില്‍ക്കുന്നത്.
Read More » -
Lead News
സിപിഐഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യ നിനിതയുടെ നിയമനം അനധികൃതമോ ?എന്താണ് യാഥാർഥ്യം ?
കാലടി സർവകലാശാല മലയാളം വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് നടന്ന നിയമനത്തിൽ ക്രമക്കേട് ഉണ്ടെന്ന വാർത്ത രണ്ടു ദിവസമായി കേരളത്തിൽ വലിയ ചർച്ച ആയിരിക്കുകയാണ് .ആ വിവാദത്തിന്റെ നെല്ലും പതിരും അന്വേഷിക്കുക ആണ് ന്യൂസ്ദെൻ മീഡിയ . വിസി ചെയർമാനായ ഇൻ്റർവ്യൂ ബോർഡ് ആണ് ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തിയത് ,വിസിയെ കൂടാതെ ഗവർണറുടെ നോമിനിയായ ഭാഷാ വിദഗ്ധൻ ,ഫാക്വൽറ്റി ദീൻ ,വകുപ്പ് മേധാവി ,മൂന്ന് ഭാഷ വിദഗ്ധരായ അധ്യാപകർ എന്നിവരായിരുന്നു ബോർഡിൽ .ഇവർ നൽകിയ മാർക്കിന്റെ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കി .പട്ടികയിൽ ഒന്നാം സ്ഥാനം നിനിത ആർ -നായിരുന്നു .ഇവർ മൂന്നാം തിയ്യതി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു . തൊട്ടടുത്ത ദിവസം ഉമർ തറമ്മേൽ എന്ന വിഷയ വിദഗ്ധൻ റാങ്ക് ലിസ്റ്റിൽ അട്ടിമറി നടന്നു എന്ന് കാണിച്ചു പോസ്റ്റ് ഇട്ടു .ഇതോടെ സംഭവം വിവാദമായി . മാധ്യമങ്ങൾ ചർച്ചകൾ ആരംഭിച്ചു .ഏഴു വർഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഒരു റാങ്ക് ലിസ്റ്റ് കാണിച്ചായിരുന്നു…
Read More » - VIDEO
-
LIFE
അറേബ്യന്‍ വേഷത്തില്‍ ഗ്ലാമറസായി അഹാന; ഫോട്ടോഷൂട്ട് വൈറല്‍
കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന സെലിബ്രിറ്റി കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഈ കുടുംബത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമായി മാറ്റാറുണ്ട്. കൃഷ്ണകുമാറിന്റെ മകള്‍ നടി അഹാന കൃഷ്ണകുമാര്‍ ഉം വിവാദങ്ങളുടെ കളിത്തോഴിയാണ്. താരത്തിന്റെ ബ്ലോഗും വീഡിയോസും ഫോട്ടോ ഷൂട്ടുമെല്ലാം നിമിഷം നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റെഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്. ഇത്തവണ അറേബ്യന്‍ രീതിയിലുളള വസ്ത്രമണിഞ്ഞാണ് താരം എത്തിയിരിക്കുന്നത്. മുന്‍ ചിത്രങ്ങളേക്കാള്‍ അല്‍പ്പം ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വേഷത്തില്‍ താരത്തിന്റെ ലുക്ക് ഗംഭീരമെന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ കമന്റിട്ടിരിക്കുന്നത്. എന്നാല്‍ പതിവുപോലെ വിമര്‍ശനങ്ങളും കമന്റായി എത്തിയിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ മലയാളത്തില്‍ അരങ്ങേറിയത്. പിന്നീട് നടിയായും സഹ നടിയായും താരം പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു.അഹാനയെ കാണാന്‍ ഒരു ആരാധകന്‍ വീടിന്റെ മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചതും വാര്‍ത്തകളില്‍ വലിയതോതില്‍…
Read More » -
Lead News
വിവാഹത്തില്‍ നിന്ന് പിന്‍മാറി; യുവതിയേയും അമ്മയേയും തീകൊളുത്തി കൊന്ന് കാമുകന്‍
വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിലുളള വൈരാഗ്യം യുവതിയേയും അമ്മയേയും കൊലപ്പെടുത്തി കാമുകന്‍. കാമുകി രജിത(26) രജിതയുടെ അമ്മ വെങ്കിട്ടമ്മ(50) എന്നിവരേയാണ് കാമുകന്‍ കൊറുക്കപ്പേട്ട് സ്വദേശിയായ സതീഷ് (29) കൊലപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് രജിതയേയും അമ്മയേയും സതീഷ് തീകൊളുത്തി കൊന്നത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് സതീഷിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. 33 പേജുളള ഈ കുറിപ്പില്‍ നിന്നാണ് വിവഹത്തില്‍ നിന്ന് പിന്മാറിയതിലുളള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. താന്‍ ചതിക്കപ്പെട്ടു എന്ന തരത്തിലുളളതായിരുന്നു കുറിപ്പ്. ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നു സതീഷും രജിതയും. കോര്‍പ്പറേഷനിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന രജിതയുടെ അച്ഛന്‍ വെങ്കിടേശന്‍ മരിച്ചതോടെ ആ ജോലി രജിതയ്ക്ക് ലഭിച്ചു. തുടര്‍ന്ന് ജോലി സ്ഥിരമായതോടെ വേറെ വിവാഹം ആലോചിച്ചെന്നാണ് സതീഷ് പറയുന്നത്. ഇതില്‍ പ്രകോപിതനായ സതീഷ് കൊലപാതകത്തിന് മുതിരുകയായിരുന്നു.
Read More » -
NEWS
ആള്‍ക്കുരങ്ങുകളിലെ അജ്ഞാതരോഗം മനുഷ്യരിലേക്കോ?
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ മറ്റൊരു വൈറസും ഭീതിയിലാഴ്ത്തുകയാണ്. ആള്‍ക്കുരങ്ങുകളുടെ മരണത്തിന് കാരണമാകുന്ന ബാക്ടീരയിയാണ് ഇപ്പോള്‍ അപകടകാരി. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തിലെ ആള്‍ക്കുരങ്ങുകളാണ് നാഡീവ്യൂഹത്തേയും ആമാശയ വ്യവസ്ഥയേയും ബാധിക്കുന്ന അജ്ഞാതരോഗം വന്ന് മരണമടഞ്ഞത്. എന്നാല്‍ ഇവ മനുഷ്യരിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മില്‍ 98 ശതമാനത്തോളം സമാനതയുണ്ടെന്നതാണ് ഈ നിഗമനത്തിന് പിന്നില്‍. 2005 മുതലാണ് ഈ രോഗം ആള്‍ക്കുരങ്ങളുകളില്‍ കണ്ടുതുടങ്ങിയത്. ഛര്‍ദ്ദി, വയറിളക്കം, തുടങ്ങിയ ലക്ഷണങ്ങളോടെ വരുന്ന ഈ അജ്ഞാതരോഗം പിന്നീട് മരണത്തിനിടയാക്കുന്നു. 56 കുരങ്ങുകളാണ് ഈ രോഗം മൂലം മരണമടഞ്ഞത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാല്‍ ആള്‍ക്കുരങ്ങുകളില്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഏകോപനം അസാധ്യമാകുകയും ചലനത്തെ പ്രതികൂലമായി ബാധിക്കുകയും അപസ്മാരം ഉണ്ടാക്കുകയും ചെയ്യും. ഇതു വരെ രോഗബാധയുണ്ടായ ആള്‍ക്കുരങ്ങില്‍ ഒന്നു പോലും രക്ഷപ്പെട്ടില്ല എന്ന കാര്യം പഠനസംഘം വ്യക്തമാക്കുന്നു. രോഗബാധിതരില്‍ നിന്ന് നേരിട്ട് രോഗം പകരുന്നില്ല എങ്കിലും കാലാവസ്ഥയും…
Read More » -
Lead News
പരിപാടി നടത്താത്തത് സംഘാടകരുടെ അസൗകര്യം: പരിപാടിയില്‍ എപ്പോള്‍ വേണമെങ്കിലും പങ്കെടുക്കാന്‍ തയ്യാറെന്ന് സണ്ണി ലിയോണ്‍
ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് പരാതി നല്‍കിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. താന്‍ ആരുടെയും പണം വാങ്ങി മുങ്ങിയിട്ടില്ലെന്നും പറഞ്ഞ സമയത്ത് പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നത് സംഘാടകരുടെ കഴിവുകേടാണെന്നും താരം ക്രൈംബ്രാഞ്ചിന് മുന്‍പില്‍ മൊഴി നല്‍കി. പരിപാടി നടത്തുവാനായി സണ്ണി ലിയോണ്‍ അഞ്ച് തവണ ഷിയാസിന് ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ അഞ്ച് തവണയും പരിപാടി കോര്‍ഡിനേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കി. സണ്ണി ലിയോണിനെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങില്‍ എത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി ട്രോളുകളും ഇതിനോടകം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ലോകത്താകമാനം നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. ഒരു പോണ്‍ സ്റ്റാര്‍ എന്ന നിലയിലായിരുന്നു താരത്തിന്റെ തുടക്കമെങ്കിലും പില്‍ക്കാലത്ത് താരം ബോളിവുഡ് സിനിമകളിലേക്ക് തിരിയുകയായിരുന്നു. താരത്തിന്റേതായി പുറത്ത് വരുന്ന സിനിമകള്‍ക്ക് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തില്‍ മമ്മുട്ടി നായകനായെത്തിയ മധുരരാജ എന്ന ചിത്രത്തിലെ…
Read More » - VIDEO