കാന്‍സറിനോട് പൊരുതി മറ്റൊരു താരം കൂടി; കുറിപ്പ് വൈറല്‍

വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള, ജോണി ആന്റണി സംവിധാനം ചെയ്ത സിഐഡി മൂസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സുധീര്‍. ഈ സിനിമകള്‍ കൂടാതെ ചെറിയ ചെറിയ വില്ലന്‍ വേഷങ്ങളിലൂടെയും മലയാളികള്‍ക്ക് പരിചിതനായ താരം. ഇപ്പോഴിതാ മരണം മുന്നില്‍ കണ്ട അവസ്ഥയെക്കുറിച്ച് താരം പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്. കാന്‍സര്‍ ബാധിതനായെന്നും സര്‍ജറി കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നുവെന്നും കുറിപ്പില്‍ താരം വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി.
തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തിൽ nice പണി തന്നു.
ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ Doctor റും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന്
surgery കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് stitch എടുത്തു.
chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു 😀
എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ shoot ൽ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, Director മനു 🙏.
പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ 😀

Leave a Reply

Your email address will not be published. Required fields are marked *