വിവാഹത്തില്‍ നിന്ന് പിന്‍മാറി; യുവതിയേയും അമ്മയേയും തീകൊളുത്തി കൊന്ന് കാമുകന്‍

വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിലുളള വൈരാഗ്യം യുവതിയേയും അമ്മയേയും കൊലപ്പെടുത്തി കാമുകന്‍. കാമുകി രജിത(26) രജിതയുടെ അമ്മ വെങ്കിട്ടമ്മ(50) എന്നിവരേയാണ് കാമുകന്‍ കൊറുക്കപ്പേട്ട് സ്വദേശിയായ സതീഷ് (29) കൊലപ്പെടുത്തിയത്.

ഇന്നലെ പുലര്‍ച്ചെയാണ് രജിതയേയും അമ്മയേയും സതീഷ് തീകൊളുത്തി കൊന്നത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് സതീഷിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. 33 പേജുളള ഈ കുറിപ്പില്‍ നിന്നാണ് വിവഹത്തില്‍ നിന്ന് പിന്മാറിയതിലുളള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. താന്‍ ചതിക്കപ്പെട്ടു എന്ന തരത്തിലുളളതായിരുന്നു കുറിപ്പ്.

ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നു സതീഷും രജിതയും. കോര്‍പ്പറേഷനിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന രജിതയുടെ അച്ഛന്‍ വെങ്കിടേശന്‍ മരിച്ചതോടെ ആ ജോലി രജിതയ്ക്ക് ലഭിച്ചു. തുടര്‍ന്ന് ജോലി സ്ഥിരമായതോടെ വേറെ വിവാഹം ആലോചിച്ചെന്നാണ് സതീഷ് പറയുന്നത്. ഇതില്‍ പ്രകോപിതനായ സതീഷ് കൊലപാതകത്തിന് മുതിരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *