അറേബ്യന്‍ വേഷത്തില്‍ ഗ്ലാമറസായി അഹാന; ഫോട്ടോഷൂട്ട് വൈറല്‍

കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന സെലിബ്രിറ്റി കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഈ കുടുംബത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമായി മാറ്റാറുണ്ട്. കൃഷ്ണകുമാറിന്റെ മകള്‍ നടി അഹാന കൃഷ്ണകുമാര്‍ ഉം വിവാദങ്ങളുടെ കളിത്തോഴിയാണ്. താരത്തിന്റെ ബ്ലോഗും വീഡിയോസും ഫോട്ടോ ഷൂട്ടുമെല്ലാം നിമിഷം നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഇപ്പോഴിതാ താരത്തിന്റെഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്. ഇത്തവണ അറേബ്യന്‍ രീതിയിലുളള വസ്ത്രമണിഞ്ഞാണ് താരം എത്തിയിരിക്കുന്നത്.

മുന്‍ ചിത്രങ്ങളേക്കാള്‍ അല്‍പ്പം ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വേഷത്തില്‍ താരത്തിന്റെ ലുക്ക് ഗംഭീരമെന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ കമന്റിട്ടിരിക്കുന്നത്. എന്നാല്‍ പതിവുപോലെ വിമര്‍ശനങ്ങളും കമന്റായി എത്തിയിട്ടുണ്ട്.

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ മലയാളത്തില്‍ അരങ്ങേറിയത്. പിന്നീട് നടിയായും സഹ നടിയായും താരം പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു.അഹാനയെ കാണാന്‍ ഒരു ആരാധകന്‍ വീടിന്റെ മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചതും വാര്‍ത്തകളില്‍ വലിയതോതില്‍ ഇടംപിടിച്ചിരുന്നു. നാന്‍സി റാണിയാണ് താരത്തിന്റെ പുതിയ സിനിമ. അതിന്റെ ചിത്രീകരണത്തിനിടെ അഹാന കോവിഡ് പോസിറ്റീവായിരുന്നു. പ്രശോഭ് സംവിധാനം ചെയ്യുന്ന ‘അടി’യാണ് നടിയുടെ പുതിയ പ്രോജ്ക്ട്.

Leave a Reply

Your email address will not be published. Required fields are marked *