Lead NewsNEWS

പി.എസ്.സി നിയമനം; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റ് ഗേറ്റിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുയും ചെയ്തു.

പിഎസ് സി നിയമനം, കരാര്‍ ജീവനക്കാതെ സ്ഥിരപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച്
പോലീസ് ബാരിക്കേഡ് തളളിമാറ്റി അകത്തേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി നിലകൊണ്ട പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനെ തുടര്‍ന്ന് പോലീസ് രണ്ട് ഗ്രനേഡ് പ്രയോഗിച്ചു. പ്രതിഷേധ പരിപാടിയില്‍ കെ.എസ് ശബരീനാഥന്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ഇപ്പോഴും സെക്രട്ടറിയേറ്റിന് മുന്നില്‍ വന്‍ പോലീസ് സന്നാഹമാണ് നിലനില്‍ക്കുന്നത്.

Back to top button
error: