LIFENEWSTRENDING

പരിപാടി നടത്താത്തത് സംഘാടകരുടെ അസൗകര്യം: പരിപാടിയില്‍ എപ്പോള്‍ വേണമെങ്കിലും പങ്കെടുക്കാന്‍ തയ്യാറെന്ന് സണ്ണി ലിയോണ്‍

ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് പരാതി നല്‍കിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്.

താന്‍ ആരുടെയും പണം വാങ്ങി മുങ്ങിയിട്ടില്ലെന്നും പറഞ്ഞ സമയത്ത് പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നത് സംഘാടകരുടെ കഴിവുകേടാണെന്നും താരം ക്രൈംബ്രാഞ്ചിന് മുന്‍പില്‍ മൊഴി നല്‍കി. പരിപാടി നടത്തുവാനായി സണ്ണി ലിയോണ്‍ അഞ്ച് തവണ ഷിയാസിന് ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ അഞ്ച് തവണയും പരിപാടി കോര്‍ഡിനേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കി. സണ്ണി ലിയോണിനെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങില്‍ എത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി ട്രോളുകളും ഇതിനോടകം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.

ലോകത്താകമാനം നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. ഒരു പോണ്‍ സ്റ്റാര്‍ എന്ന നിലയിലായിരുന്നു താരത്തിന്റെ തുടക്കമെങ്കിലും പില്‍ക്കാലത്ത് താരം ബോളിവുഡ് സിനിമകളിലേക്ക് തിരിയുകയായിരുന്നു. താരത്തിന്റേതായി പുറത്ത് വരുന്ന സിനിമകള്‍ക്ക് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

മലയാളത്തില്‍ മമ്മുട്ടി നായകനായെത്തിയ മധുരരാജ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയുമായി ബന്ധപ്പെട്ടാണ് സണ്ണി ലിയോണും കുടുംബവും ഇപ്പോള്‍ കേരളത്തിലെത്തിയത്. കേരളത്തില്‍ അവധിക്കാലം ആഘോഷിക്കാന്‍ കൂടിയെത്തിയ താരത്തിന് നേരെയാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker