Month: February 2021
-
NEWS
കേരളാ പോലീസ് അക്കാഡമിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്രോഫി
പോലീസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി നല്‍കുന്ന പുരസ്കാരത്തിന് തൃശൂരിലെ കേരളാ പോലീസ് അക്കാഡമി അര്‍ഹമായി. ദക്ഷിണ മേഖലയിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രമായാണ് കേരളാ പോലീസ് അക്കാഡമി തെരഞ്ഞെടുക്കപ്പെട്ടത്. 2016-2017 വര്‍ഷത്തെ പരിശീലനമികവ് വിലയിരുത്തിയായിരുന്നു പുരസ്കാരം. നോണ്‍ ഗസറ്റഡ് ഓഫീസര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരിശീലനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ഗസറ്റഡ് ഓഫീസര്‍മാരുടെ പരിശീലന വിഭാഗത്തില്‍ രാജസ്ഥാന്‍ പോലീസ് അക്കാഡമിയും നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ പരിശീലന വിഭാഗത്തില്‍ ഹരിയാന പോലീസ് അക്കാഡമിയുമാണ് ദേശീയതലത്തില്‍ ഒന്നാംസംസ്ഥാനം നേടിയത്. മറ്റ് റാങ്കിലെ ഓഫീസര്‍മാരുടെ പരിശീലനത്തിന് ബഹുമതി ലഭിച്ചത് രാജസ്ഥാനിലെ കിഷന്‍ ഗഞ്ച് പോലീസ് ട്രെയിനിങ് സെന്ററിനാണ്.
Read More » -
TRENDING
ഇതാണ് ഗ്രേറ്റയുടെ ”ടൂള്‍ കിറ്റ്”
കാലാവസ്ഥ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന പതിനാറ് വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗിനെ ആരും തന്നെ മറന്നുകാണില്ല. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. മാത്രമല്ല യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ക്ഷണിക്കപ്പെട്ട ഈ മിടുക്കി നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കര്‍ഷകസമരത്തിന് പിന്തുണയറിയിച്ചെത്തിയ ഗ്രേറ്റയുടെ ടൂള്‍കിറ്റാണ് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ച. എന്താണ് ടൂള്‍കിറ്റ്…. ഒരു വിഷയമോ ഉദ്ദേശ്യമോ വിശദീകരിക്കാന്‍ നിര്‍മിക്കുന്ന ലഘുലേഖയോ രേഖയോ ആണ് ടൂള്‍കിറ്റ്. താഴേത്തലത്തില്‍ ആ വിഷയത്തെ ഏതു തരത്തില്‍ അഭിസംബോധന ചെയ്യണമെന്ന നിലപാടുകള്‍ വിശദീകരിക്കുന്നതുമാണിത്. ഇവിടെ ഗ്രേറ്റ ആദ്യം ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് താമസിയാതെ പിന്‍വലിക്കുകയും പിന്നാലെ പരിഷ്‌കരിച്ച ടൂള്‍കിറ്റ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പഴയ ടൂള്‍കിറ്റിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് അത് നീക്കം ചെയ്തത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പുതിയ ടൂള്‍കിറ്റ് പങ്കുവെച്ചത്. കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അതിനായി അവര്‍ ചെയ്യേണ്ടതുമായ വിവരങ്ങളാണ് പ്രധാനമായും…
Read More » -
LIFE
14കാരിയുടെ സുഹൃത്തിന് നഗ്ന വീഡിയോ, ക്രിമിനലിനെ കണ്ടെത്തിയപ്പോൾ പോലീസ് ഞെട്ടിപ്പോയി
മുംബൈയിലാണ് 14കാരി ഒരു പരാതിയുമായി പോലീസിനെ സമീപിച്ചത്. അജ്ഞാതനായ ഒരാൾ തന്റെ നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നും തന്നെ ഭീഷണിപ്പെടുത്തുന്നു എന്നുമായിരുന്നു പരാതി. തന്റെ നഗ്നവീഡിയോ ഒരു സുഹൃത്തിന് ഇയാൾ അയച്ചെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പരാതി ഇങ്ങനെയാണ്. ലോക്ഡൗൺ കാലം. അജ്ഞാതനായ ഒരു സുഹൃത്തിനെ പെൺകുട്ടിക്ക് ഇന്റർനെറ്റ് വഴി കിട്ടുന്നു. ഒരു പ്രത്യേകതരം കളിക്ക് അയാൾ പെൺകുട്ടിയെ ക്ഷണിക്കുന്നു. ഇരുവരും പരസ്പരം ചോദിക്കുന്നത് കാണിക്കാൻ ധൈര്യമുണ്ടോ എന്നായിരുന്നു കളി. ഒരു ദിവസം പെൺകുട്ടിയുടെ നഗ്നത കാണിക്കാൻ ധൈര്യമുണ്ടോ എന്ന് അജ്ഞാതൻ ചോദിച്ചു. പെൺകുട്ടി കാണിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് വീണ്ടും വീണ്ടും പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഒന്നു രണ്ടു തവണ കൂടി പെൺകുട്ടി തന്റെ നഗ്നത കാണിച്ചു. പിന്നീട് പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇതിനെ തുടർന്നാണ് പെൺകുട്ടിയുടെ സുഹൃത്തിന് പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ എത്തുന്നത്. സുഹൃത്തും ഇയാളെ ബ്ലോക്ക് ചെയ്തു. വിവരം പെൺകുട്ടിയെ അറിയിക്കുകയും ചെയ്തു. പിന്നാലെ പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചു…
Read More » - VIDEO
-
NEWS
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ സമയബന്ധിതമായി നടക്കും: മുഖ്യമന്ത്രി
ഉന്നത വിദ്യാഭ്യാസരംഗത്ത് കോളേജ് പ്രവേശനവും ക്‌ളാസുകൾ ആരംഭിക്കുന്നതും പരീക്ഷകൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും സർട്ടിഫിക്കറ്റുകൾ നൽകുന്നതും സമയബന്ധിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കേരള സർവകലാശാല സെനറ്റ് ഹാളിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. ചില സമയങ്ങളിൽ സർട്ടിഫിക്കറ്റുകൾ വൈകുന്നത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സർട്ടിഫിക്കറ്റുകൾ സമയത്ത് ലഭിക്കേണ്ടത് വിദ്യാർത്ഥിയുടെ അവകാശമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വരുത്തുന്ന മാറ്റം മൂലം ഇത്തരത്തിലുണ്ടാകുന്ന കാലതാമസം അവസാനിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയുടെ ഭാഗമായി സർവകലാശാലകളിൽ സേവനാവകാശം നടപ്പാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും ചെയ്യാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കോവിഡ് 19 മൂലം ഇത് നടപ്പാക്കാനായിട്ടില്ല. കോവിഡാനന്തരകാലത്ത് ഇത് നടപ്പാക്കാനാവുമെന്ന് മുഖ്യമന്ത്രി വിദ്യാർത്ഥികളെ അറിയിച്ചു. ഭരണഘടനയുടെ മൂല്യം സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണ്. ഇതിനുതകുന്ന സമീപനം സർക്കാർ സ്വീകരിക്കും. വിദേശഭാഷാ പഠനത്തിന് സംവിധാനം ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.…
Read More » -
NEWS
ദൈവത്തിനുപോലും എന്നെ പിടികൂടാൻ ആകില്ല, പോലീസിനെ വെല്ലുവിളിച്ച് ക്രിമിനൽ, പിന്നെ സംഭവിച്ചത്
” ദൈവത്തിനുപോലും എന്നെ പിടികൂടാൻ ആവില്ല, പിന്നെ പോലീസിന് ആകുമോ ” പപ്പു ഹരിശ്ചന്ദ്ര എന്ന ക്രിമിനൽ മുംബൈ പോലീസിനെ വെല്ലുവിളിച്ചതാണ് ഇത്. മുംബൈയിലെ വിവിധ സ്റ്റേഷനുകളിലായി ഒരു ഡസനിലധികം കേസുകൾ ഇയാൾക്കെതിരെ ഉണ്ട്. 2013 തൊട്ട് ഇയാൾ ഒളിവിലാണ്. ഒരു സന്ദേശവാഹകൻ വഴിയാണ് കോപ്പടി എന്ന് വിളിപ്പേരുള്ള ക്രിമിനൽ പോലീസിനെ വെല്ലുവിളിച്ചത്. ” ക്രിമിനൽ ഞങ്ങളെ വെല്ലുവിളിച്ചു. ദൈവത്തിനുപോലും തന്നെ പിടിക്കാനാവില്ല പിന്നല്ലേ പോലീസ് എന്ന് അറിയിച്ചു. സന്ദേശവാഹകനിൽ നിന്ന് ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചു. പിന്നാലെ ഇയാളെ പിടികൂടി” പൊലീസ് വ്യക്തമാക്കി. റോയൽ പാം ഏരിയയിൽ കവർച്ച നടത്താൻ എത്തിയപ്പോഴാണ് ക്രിമിനലിനെ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് ഒരു നാടൻ പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തു.
Read More » -
LIFE
കുഞ്ഞുകുഞ്ഞാലി ലിറിക്കല്‍ വീഡിയോ എത്തി
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. നേരത്തെയിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കെ.എസ് ചിത്ര ആലപിച്ച ഗാനത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് റോണി റാഫേലാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അഭിനയിക്കുന്നത് മകനായ പ്രണവ് മോഹന്‍ലാലാണ്. പ്രണവ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഗാനമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രഭു, അര്‍ജുന്‍, രഞ്ജി പണിക്കര്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങിയ വലിയ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. അനി ഐ വി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും.
Read More » -
Lead News
മൂന്ന് പേർ ഉപജാപം നടത്തി, നിയമന വിവാദത്തിൽ എം ബി രാജേഷ്
കാലടി സംസ്കൃത സർവകലാശാലയിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ ആയി ഭാര്യ നിനിതയുടെ നിയമനം അട്ടിമറിക്കാൻ മൂന്നുപേർ ഉപജാപം നടത്തിയതായി സിപിഐ എം നേതാവ് എം ബി രാജേഷ്. ജോലിക്ക് ചേർന്നാൽ നിയമനത്തിൽ ക്രമക്കേട് ആരോപിക്കും എന്ന് നിനിതയെ ഭീഷണിപ്പെടുത്തിയതായും രാജേഷ് വ്യക്തമാക്കി. മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്നും ഭീഷണിയുണ്ടായി. ഭീഷണിക്കു വഴങ്ങില്ല എന്നു വ്യക്തമായപ്പോഴാണ് വിവാദമുണ്ടാക്കിയത്. ഇന്റർവ്യൂ ബോർഡിലെ പ്രമുഖരോടൊപ്പം ജോലിചെയ്യുന്ന ആൾക്കു വേണ്ടിയായിരുന്നു ഈ നീക്കം. ഇതിൽ രാഷ്ട്രീയമില്ലെന്നും വ്യക്തി താല്പര്യം ആണ് ഉള്ളതെന്നും എംബി രാജേഷ് പറഞ്ഞു. ഇന്റർവ്യൂ ബോർഡിലെ വിഷയ വിദഗ്ധർ ആയ ഡോ. ഉമർ തറമേൽ, ഡോ. ടി പവിത്രൻ, ഡോ. കെ എം ഭരതൻ എന്നിവർ നിനിതയുടെ നിയമനത്തിനെതിരെ വൈസ് ചാൻസലർക്ക് കത്തയച്ചിരുന്നു.റാങ്ക് ലിസ്റ്റ് അട്ടിമറിച്ചു എന്നാണ് ഇവരുടെ ആരോപണം.
Read More » -
Lead News
തൃശൂര്‍പൂരം ഇത്തവണ വിപുലമായി
തൃശൂര്‍പൂരം ഇത്തവണ വിപുലമായി നടത്താന്‍ തീരുമാനിച്ചു. മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കളക്ടര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങല്‍ പാലിച്ച് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വിപുലമായി നടത്തും. മാര്‍ച്ചോടെ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. അതേസമയം, പൂരത്തില്‍ എത്രത്തോളം ജനപങ്കാളിത്തം വേണം എന്നത് പിന്നീട് തീരുമാനിക്കും. നിലവില്‍ പൂരം പ്രദര്‍ശനം നടത്താന്‍ ദേവസ്വം അധികൃതര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
Read More » -
LIFE
ദൃശ്യം 2 ട്രെയിലര്‍ പുറത്ത്
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യമേ അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍ ട്രെയിലര്‍ എങ്ങനെയാണ് ലീക്കായതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സമൂഹ മാധ്യമങ്ങളില്‍ ട്രെയിലര്‍ ഇതിനോടകം ഷെയര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. അബദ്ധവശാല്‍ ട്രെയിലര്‍ പുറത്തായതാണെന്ന് ആമസോണ്‍ തന്നെ ഔദ്യോഗികമായി അറിയിച്ചു. ട്രെയിലറിനൊപ്പം ചിത്രം റിലീസ് ചെയ്യുന്ന തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 19 നാണ് ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തുക. Much Awaited #Drishyam2 Releasing On February 19 @PrimeVideoIN 🔥 Prime Mistakenly Made Trailer Public For Few Minutes 👍 Trailer Looks Promising ❤️ pic.twitter.com/jF0tFVCihz — Forum Reelz (@Forum_Reelz) February 6, 2021
Read More »