Month: January 2021

  • Lead News

    കർഷക നേതാക്കളെ വെടിവെക്കാൻ എത്തി എന്ന് പറഞ്ഞയാൾ പോലീസ് കസ്റ്റഡിയിൽ മലക്കംമറിഞ്ഞു, കർഷക നേതാക്കൾ തന്ന സ്ക്രിപ്റ്റ് വായിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് പുതിയ വിശദീകരണം

    സിങ്കു അതിർത്തിയിൽ കർഷക പ്രക്ഷോഭത്തിനിടെ നുഴഞ്ഞുകയറിയ ആളെ കർഷകർ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. കർഷക നേതാക്കളെ വെടിവെക്കാൻ ആണ് താൻ എത്തിയതെന്ന് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് ഇയാൾ പറയുകയും ചെയ്തിരുന്നു. പിന്നീട് കർഷകർ ഇയാളെ പോലീസിന് കൈമാറി. എന്നാൽ പൊലീസ് കസ്റ്റഡിയിൽ ഇയാൾ മലക്കം മറിഞ്ഞിരിക്കുകയാണ്. കർഷകർ തന്ന ഒരു സ്കിറ്റ് വായിക്കുക മാത്രമാണ് താൻ ചെയ്തത് എന്നാണ് ഇയാൾ ഇപ്പോൾ പറയുന്നത്. ഇത് പിടികൂടപ്പെട്ട ആളാണോ എന്ന് പോലീസ് ഇപ്പോഴും സ്ഥിരീകരിക്കുന്നില്ല. ശനിയാഴ്ച ഉച്ചക്ക് ശേഷം പറയാം എന്നാണ് പോലീസ് നിലപാട്. മുഖംമൂടി ധരിച്ചെത്തിയ ഒരാളെ കർഷകർ കഴിഞ്ഞദിവസം മാധ്യമങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡ് തടയാൻ കർഷക നേതാക്കളെ വെടിവച്ചുകൊല്ലുക ആയിരുന്നു തന്റെ ഉദ്ദേശം എന്ന് ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ യോഗേഷ് എന്ന് പറയുന്ന ആൾ പറയുന്നത് കർഷകർ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും തന്നെ കൊണ്ട് പറയിപ്പിക്കുകയായിരുന്നു എന്നാണ് . ഇതുസംബന്ധിച്ച് യോഗേഷിന്റെതായി ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

    Read More »
  • Lead News

    കോട്ടയം മെഡിക്കല്‍ കോളേജില്‍ 91.85 കോടിയുടെ 29 പദ്ധതികളുടെ ഉദ്ഘാടനം, മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം ആരംഭിക്കും, പുതിയ കാത്ത് ലാബ്, സി.ടി. സ്‌കാനര്‍ വാങ്ങാന്‍ മന്ത്രിയുടെ നിര്‍ദേശം

    തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ആവലോകനം ചെയ്തു. 91.85 കോടി രൂപയുടെ 29 വികസന പദ്ധതികളാണ് ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. 55.85 കോടിയുടെ 28 പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്. എത്രയും വേഗം ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇതോടൊപ്പം കാര്‍ഡിയോളജി ബ്ലോക്കിന്റെ രണ്ടാം ഘട്ടമായി അനുവദിച്ച 36 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനവും നടത്തുന്നതാണ്. കാര്‍ഡിയാക്, അനസ്‌തേഷ്യ, ഗ്യാസ്‌ട്രോ സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം ആരംഭിക്കുന്നതിനും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പഴയ കാത്ത് ലാബും സി.ടി. സ്‌കാനിംഗ് മെഷീനും മാറ്റി പുതിയത് സജ്ജമാക്കാന്‍ പ്രൊപ്പോസല്‍ നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. ഈ പദ്ധതികള്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ മെഡിക്കല്‍ കോളേജില്‍…

    Read More »
  • Lead News

    കെ. കുഞ്ഞിരാമന്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

    ഉദുമ: പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ കെ. കുഞ്ഞിരാമന്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ന് രാവിലെ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ബാരിക്കേട് തള്ളിമാറ്റാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. മാര്‍ച്ച് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍നായര്‍ ഉദ്ഘാടനം ചെയ്തു.

    Read More »
  • LIFE

    ”മൈജി”യിൽ സമ്മാന പെരുമഴ

    കേരളത്തിലെ ഏറ്റവും വലിയ ഗാഡ്ജെറ്റ്സ് വിതരണക്കാരായ മൈജി,ഉപഭോക്താക്കൾക്ക് അത്യപൂർവ്വ ഓഫറുകളുമായി രംഗത്ത്. ജനുവരി 31 വരെ വാങ്ങുന്ന മൊബൈൽ ഫോൺ പൊട്ടിയാലോ കളവുപോയാലോ പുർണമായും സൗജന്യമായി പുതിയ ഫോൺ ലഭിക്കും തന്നതാണ് ഓഫറുകളിൽ പ്രധാനം. പ്രൊട്ടക്ഷൻ പ്ലാനിനൊപ്പം വൺ ഇ.എം.ഐ ക്യാഷ് ബാക്ക് ഓഫറിലൂടെ ഒരു മാസത്തെ ഇ.എം.ഐ തിരിച്ചു കിട്ടും എന്നൊരു പ്രത്യേകതയുമുണ്ട്.10,000 രൂപ മുതലുള്ള ഫോണുകൾ വാങ്ങുമ്പോൾ 1000 രൂപ ക്യാഷ് ബാക്ക് ലഭിക്കും. 4001 രൂപ മുതൽ 8000 വരെയുള്ള മൊബൈലുകൾക്കൊപ്പം സ്ക്രീൻ ഗാർഡ്, പൗച്ച്, വയേർഡ് ഹെഡ്സെറ്റ് ഇവ സൗജന്യമായി ലഭിക്കും.8001 മുതൽ 10,000 രൂപ വരെയുള്ള മൊബൈലുകൾക്കൊപ്പം പവർ ബാങ്ക് കൂടി തികച്ചും സൗജന്യം. ഏതു ടിവിക്കൊപ്പവും 3490 രൂപയുടെ ഹോംതിയേറ്റർ 1999 രൂപക്ക് സ്വന്തമാക്കാം. ലാപ് ടോപ്പുകൾക്കൊപ്പം 2499 രൂപ വിലയുള്ള സ്മാർട്ട് വാച്ച്, ബാഗ് എന്നിവയും സൗജന്യമായി ലഭിക്കും. വിദ്യാർത്ഥികൾക്ക് ആകർഷകമായ ഓഫറുകൾ വേറെയും.സ്റ്റുഡൻ്റ്‌ ഡെസ്ക്ക്ടോപ്പുകൾ 13,799 രൂപ മുതൽ മൈജിയിൽ…

    Read More »
  • Lead News

    കൊച്ചി നഗരസഭാ കൗൺസിലർ സിപിഐഎം വിട്ടു

    കൊച്ചിയിൽ നഗരസഭാ കൗൺസിലർ സിപിഎം വിട്ടു. എം എച്ച് എം അഷ്റഫ് ആണ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ആറാം ഡിവിഷനിലെ കൗൺസിലറാണ് അഷ്റഫ്. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് അഷ്റഫ്. സിപിഐഎം വിടുകയാണെന്നും യുഡിഎഫിനെ പിന്തുണക്കുക ആണെന്നുമാണ് അഷ്റഫ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി നഗരസഭയിൽ 33- 33 എന്നതാണ് എൽഡിഎഫ് – യുഡിഎഫ് കക്ഷിനില. രണ്ടു വിമതർ എൽഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതിന്റെ ബലത്തിലാണ് എൽഡിഎഫ് ഭരണം. ഒരു വിമത സ്ഥാനാർഥി കൂടി എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് എൽ ഡി എഫ് ഭരണം നില നിർത്തും.

    Read More »
  • Lead News

    ബാലഭാസ്‌കറിന്റേത് അപകടമരണം; കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയായി

    വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയായി. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലാണ് സിബിഐ സംഘം എത്തിച്ചേര്‍ന്നത്. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും. നൂറിലധികം പേരുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ കുടുംബത്തെയും മാനേജര്‍മാരായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി എന്നിവരെ ചോദ്യം ചെയ്തു. കൂടാതെ കലാഭവന്‍ സോബി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ നുണപരിശോധനയ്ക്കും വിധേയരാക്കിയിരുന്നു.എന്നാല്‍ നുണപരിശോധനയില്‍ കലാഭവന്‍ സോബിയുടെയും അര്‍ജുന്റെയും വാദങ്ങള്‍ തെളിയിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് മുമ്പ് ബാലഭാസ്‌കറിന്റെ വാഹനത്തെ ഒരു സംഘം ആക്രമിച്ചെന്നായിരുന്നു കലാഭാവന്‍ സോബിയുടെ വാദം. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍ ഈ രണ്ട് വാദങ്ങളും നുണപരിശോധനയില്‍ തെളിയിക്കാനായില്ലെന്നാണ് സി.ബി.ഐ. നല്‍കുന്നവിവരം. 2018 സെപ്തംബര്‍ 25 നു പുലര്‍ച്ചെ ആണ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെടുന്നത്. തൃശ്ശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കഴക്കൂട്ടത്ത് വച്ച് ബാലഭാസ്‌കര്‍ സന്ദര്‍ശിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു .ബാലഭാസ്‌കറും കുഞ്ഞും അപകടത്തില്‍…

    Read More »
  • Lead News

    പെട്രോള്‍ വില വര്‍ധന തികച്ചും അന്യായം: ഉമ്മന്‍ചാണ്ടി

    കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോള്‍/ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് തികച്ചും അന്യായമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ മാസം ഇതുവരെ അഞ്ചു തവണയാണ് വില കൂട്ടിയത്. പെട്രോളിന് 86.61 രൂപയും ഡീസലിന് 80.74 രൂപയുമായതോടെ വന്‍ വിലക്കയറ്റത്തിന് വഴിയൊരുക്കി. അന്താരാഷ്ട്രവിപണയില്‍ ബെന്റ് ഇനം ക്രൂഡിന് വില 2020 ജനുവരിയില്‍ 63.65 ഡോളറായിരുന്നത് ഇപ്പോള്‍ 55.61 ഡോളറായി കുറഞ്ഞുനില്കുമ്പോഴാണ് രാജ്യത്ത് വില കുതിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്റെ പ്രധാന ഘടകം. ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്‌സൈസ് നികുതി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വിലയിട്ടാണ് ജനങ്ങളെ പിഴിയുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പെട്രോളിന്…

    Read More »
  • LIFE

    അച്ഛൻ, 27 ഭാര്യമാർ, 150 കുഞ്ഞുങ്ങൾ,കുടുംബത്തെ കുറിച്ചുള്ള കൗമാരക്കാരന്റെ ടിക് ടോക് വൈറൽ – വീഡിയോ

    കുഞ്ഞുങ്ങളുടെ കളിചിരികളും വഴക്കും കുടുംബങ്ങളിൽ സാധാരണമാണ്. എന്നാൽ 150 കുഞ്ഞുങ്ങൾ ഒരു വീട്ടിലുണ്ടായാലോ? അതും എല്ലാവരും സഹോദരി സഹോദരന്മാർ ആയാൽ? പത്തൊമ്പതുകാരനായ മെർലിൻ ബ്ലാക്ക്മോർ ടിക്ടോകിൽ ആണ് തന്റെ വലിയ കുടുംബത്തെ കുറിച്ച് ഒരു വീഡിയോ ഇട്ടത്. താൻ ജീവിച്ചിരുന്നത് ഒരച്ഛനും 27 ഭാര്യമാരും 150 കുഞ്ഞുങ്ങളും ഉള്ള വീട്ടിൽ ആയിരുന്നു എന്ന് മെർലിൻ പറയുന്നു. 64 കാരനായ വിൻസ്റ്റൻ ബ്ലാക്ക്മോർ ആണ് കുടുംബനാഥൻ. ബ്രിട്ടീഷ് കൊളംബിയയിലെ ബൗണ്ടിഫുൾ എന്ന സ്ഥലത്താണ് ഈ വലിയ കുടുംബം ജീവിക്കുന്നത്. വിൻസ്റ്റന്റെ മൂന്ന് മുതിർന്ന മക്കളാണ് തങ്ങളുടെ അനുഭവം പറയാൻ സമൂഹമാധ്യമങ്ങളിൽ എത്തിയത്. മെർലിനെ കൂടാതെ സഹോദരങ്ങളായ മുറെ,വാറൻ എന്നിവരും തങ്ങളുടെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതിൽ മെർലിൻ ഇപ്പോൾ കുടുംബത്തോടൊപ്പം അല്ല താമസിക്കുന്നത്. അമേരിക്കയിൽനിന്ന് മെർലിൻ ടിക്ടോക്കിൽ ഇങ്ങനെ വെളിപ്പെടുത്തി, ” ഈ വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്ന് ഞാൻ വർഷങ്ങളായി ആഗ്രഹിക്കുന്നു. ഇപ്പോൾ എനിക്ക് തുറന്നുപറയാൻ പ്രാപ്തിയുണ്ട്. ലോകം അത് അറിയേണ്ടിയിരിക്കുന്നു. “മെർലിൻ ടിക്ടോക്കിൽ…

    Read More »
  • Lead News

    കൊച്ചിയില്‍ പതിനേഴുകാരന് ക്രൂരമര്‍ദ്ദനം; 7 പേര്‍ പിടിയില്‍

    കൊച്ചി: പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ 7 പേര്‍ പിടിയില്‍. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും. കളമശ്ശേരി ഗ്ലാസ് കോളനിയിലാണ് സംഭവം. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനാണ് പതിനേഴുകാരനെ കൂട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഏഴ് പേര്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍വെച്ചാണ് 17-കാരനെ മര്‍ദിച്ചത്. ഓരോരുത്തരും ഊഴമിട്ട് മര്‍ദിക്കുന്നതും മര്‍ദിച്ച് അവശനാക്കിയ ശേഷം 17-കാരനെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അവശനായ കുട്ടിയെ മെറ്റലിന് മുകളില്‍ മുട്ടുകാലില്‍നിര്‍ത്തിയും ഉപദ്രവിച്ചു. അതേസമയം, മര്‍ദനമേറ്റ പതിനേഴുകാരന്‍ നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

    Read More »
  • Lead News

    എന്തുകൊണ്ടാണ് കർഷകർ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്യുന്നത്? കാരണങ്ങൾ പറയുന്നു ജസ്റ്റിസ് കെമാൽ പാഷ-വീഡിയോ

    കേന്ദ്ര സർക്കാരിൽ നിന്ന് ഭീഷണിയും സമ്മർദ്ദവും ഉണ്ടായിട്ടും പ്രതികൂല കാലാവസ്ഥ ആയിട്ടും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭ രംഗത്ത് തുടരാൻ കാരണമെന്താണ്? തങ്ങൾക്കിടയിൽ നിരവധി പേർ മരിച്ചു വീണിട്ടും പ്രക്ഷോഭം നിർത്തുന്നതിനെ കുറിച്ച് കർഷകർ ആലോചിക്കാതെ ഇരിക്കാൻ കാരണമെന്താണ്? ജസ്റ്റിസ് കെമാൽ പാഷ പറയുന്നു അതിന് ഉത്തരം.

    Read More »
Back to top button
error: