Month: January 2021
-
Lead News
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിയെ സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതി യു.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. പുതിയ സംവിധാനം നേതൃമാറ്റമായല്ല, പുതിയ കൂട്ടായ്മയായാണ് കാണുന്നതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.ഘടക കക്ഷികള്‍ കോണ്‍ഗ്രസുമായി ആശയ വിനിമയം ആരംഭിച്ചിട്ടുണ്ട്. അനൗദ്യോഗിക ചര്‍ച്ച തുടരുകയാണ്. മുസ്ലിം ലീഗ് വിട്ടുവീഴ്ചക്കും മധ്യസ്ഥതക്കും പേരുകേട്ട പാര്‍ട്ടിയാണ്. യു.ഡി.എഫിന്റെ പൊതുതാല്പര്യത്തിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Read More » -
Lead News
ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്നപോലെ; കോവിഡ് വാക്‌സിന്‍ അയച്ച ഇന്ത്യയ്ക്ക് നന്ദി : ബ്രസീല്‍ പ്രസിഡന്റ്
കോവിഡ് വാക്‌സിന്‍ കയറ്റി അയച്ച ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സോനാരോ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന ട്വീറ്റില്‍ ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവരുന്ന ചിത്രമാണ് ബോള്‍സോനാരോ ഉള്‍പ്പെടുത്തിയത്. ഈ പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമത്തില്‍ ഇന്ത്യയെ പോലെയുള്ള മഹത്തായ രാജ്യത്തിന്റെ പിന്തുണ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബോള്‍സോനാരോ ട്വീറ്റ് ചെയ്തു. അതേസമയം, കോവിഡ് പ്രതിരോധത്തില്‍ ബ്രസീലിനെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബോള്‍സോനാരോയ്ക്കു മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.ആരോഗ്യ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും മോദി കുറിച്ചു. ഇന്നലെയാണ് വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യ രണ്ട് ദശലക്ഷം വാക്സീന്‍ ഡോസുകള്‍ ബ്രസീലിലേക്ക് അയച്ചത്. യുകെ മരുന്നു നിര്‍മാതാക്കളായ അസ്ട്രാസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്നു വികസിപ്പിച്ച് പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സീനുമാണ് കയറ്റി അയച്ചത്. പല രാജ്യങ്ങളില്‍നിന്നു കോവിഷീല്‍ഡ് വാക്‌സീന് ഓര്‍ഡര്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍…
Read More » -
Lead News
നൂറിൽ താഴെ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേ സമയം എല്ലാവർക്കും ക്ലാസ്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ അടുത്തിടയ്ക്കാണ് പുതിയ മാർഗ്ഗരേഖകളോടെ തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചത്. ഒരേസമയം 50 ശതമാനം വിദ്യാർഥികൾ എന്ന കണക്കിൽ ഒരു ദിവസത്തിൽ രണ്ടു ഷിഫ്റ്റ് ആയിട്ടാണ് സ്കൂളുകളിൽ ക്ലാസ്സുകൾ ക്രമീകരിച്ചത്. എന്നാലിപ്പോള്‍ സ്കൂൾ പ്രവർത്തന സമയവുമായി ബന്ധപ്പെട്ടുള്ള മാർഗരേഖ പുതുക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങി. 100 ല്‍ താഴെ കുട്ടികളുള്ള സ്കൂളുകളിൽ എല്ലാ കുട്ടികൾക്കും ഒരേസമയം വരാം, ഒരു ബെഞ്ചിൽ രണ്ടു കുട്ടികളെ വീതം ഇരുത്താം തുടങ്ങിയ നിർദ്ദേശങ്ങളാണ് പുതിയ മാർഗരേഖയിൽ പറയുന്നത്. അതേസമയം നൂറിൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ പഴയതുപോലെ ഒരേസമയം 50% വിദ്യാർഥികൾ എന്ന നിലയിൽ അധ്യയനം ക്രമീകരിക്കണം. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ടു ബാച്ച് വീതം ക്രമീകരിച്ചതില്‍ ഉച്ചക്ക് ശേഷമുള്ള ബാച്ചിലേക്ക് എത്താൻ കുട്ടികൾക്ക് വാഹനസൗകര്യം ലഭിക്കുന്നില്ല എന്ന പരാതിയെ തുടർന്നാണ് പുതിയ തീരുമാനം. ആവശ്യമെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കുട്ടികൾ സ്കൂളിലെത്തുന്ന വിധത്തിലും ക്രമീകരിക്കാമെന്നും അറിയിപ്പിലുണ്ട്. കുട്ടികൾ വീട്ടിൽ നിന്ന്…
Read More » -
LIFE
മരയ്ക്കാര്‍ ഓണത്തിനെത്തും.?
കോവിഡ് മഹാമാരിക്ക് ശേഷം തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ ആദ്യമായി എത്തിയ മലയാള സിനിമ എന്ന ഖ്യാതി ജയസൂര്യ നായകനായ വെള്ളത്തിന് ലഭിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് ചലച്ചിത്ര പ്രേമികള്‍ വെള്ളത്തെ സ്വീകരിച്ചത്. വെള്ളത്തിന് പിന്നാലെ 19 ഓളം ചിത്രങ്ങളാണ് തീയേറ്ററുകളിലേക്ക് എത്താൻ തയ്യാറായിരിക്കുന്നത്. പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത അനുസരിച്ച് മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിംഗ് തീയതി നേരത്തെ മാർച്ച് 26 ആണെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലാണ് ചിത്രം ഓണത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. മരക്കാർ എന്ന ചിത്രത്തിന് പകരം അതേ തീയതിയിൽ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു മാസ് ആക്ഷൻ എന്റര്‍ടൈനറാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ദ് പ്രീസ്റ്റ് അടക്കം ഉടൻ തന്നെ തീയേറ്ററുകളിലെത്തും എന്നാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുഉള്ള…
Read More » -
Lead News
കല്ലാറില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍; സമീപത്ത് കുട്ടിയാനയും
വിതുര: കാട്ടാന ചെരിഞ്ഞ നിലയില്‍. കല്ലാറില്‍ സ്ലകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചെരിഞ്ഞ പിടിയാനയ്ക്ക് സമീപം ആറുമാസം പ്രായമുളള കുട്ടിയാനയുമുണ്ട്. ആനപ്പാറയ്ക്ക് സമീപം 26-ലാണ് സംഭവം. കഴിഞ്ഞ രാത്രിയാണ് ആന പുരയിടത്തിലെത്തിയതും ചെരിഞ്ഞതും. അതേസമയം, ചെരിഞ്ഞതിന്റെ കാരണം വ്യക്തമല്ല. ആനയുടെ ശരീരത്ത് പരിക്കുകളൊന്നും കാണുന്നില്ല. അതിനാല്‍ രോഗം മൂലം ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ എത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആനയെ മറവു ചെയ്യും.
Read More » -
Lead News
ജനിതക വകഭേദം വന്ന കോവിഡ് മാരകമായേക്കാം, ആശങ്ക: ബോറിസ് ജോണ്‍സണ്‍
കോവിഡിനെ തുരത്താന്‍ ലോകരാജ്യങ്ങള്‍ വാക്‌സിന്‍ പരീക്ഷണത്തിലും വിതരണത്തിലുമാണ് ഈ സാഹചര്യത്തില്‍ യുകെയില്‍ കണ്ടെത്തിയ ജനിതക വകഭേദം വന്ന വൈറസ് ആശങ്ക സൃഷ്ടിക്കുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കുന്നത്. അതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിനു പുറമേ, വകഭേദം വന്ന വൈറസിന് ഉയര്‍ന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വൈറസ് ചില പ്രായക്കാര്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്ഞനായ പാട്രിക് വാലന്‍സ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച 1401 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 95,981 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് മരണങ്ങള്‍ 16 ശതമാനമാണ് ഉയര്‍ന്നത്. സെപ്റ്റംബറില്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലാണ് കൊറോണ വൈറസിന്റെ വകഭേദം ആദ്യമായി കണ്ടെത്തിയത്.
Read More » - VIDEO
-
VIDEO
തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്, മേൽനോട്ട സമിതി യോഗം ചേർന്നു-വീഡിയോ
https://youtu.be/9M7RC9OMf60
Read More » -
Lead News
എട്ടുവയസ്സുളള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; യുവതി അറസ്റ്റില്‍
എട്ടുവയസ്സുളള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. തിരൂര്‍ സ്വദേശിനിയായ 27-കാരിയെയാണ് അറസ്റ്റിലായത്. വഞ്ചനാകേസിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് തിരൂര്‍ എസ്.ഐ. ജലീല്‍ കറുത്തേടത്ത് അറസ്റ്റു ചെയ്തത്. മാതാവിന്റെ സംരക്ഷണം നല്‍കേണ്ട മാതാവ് കുട്ടിയെ ഉപേക്ഷിച്ചുപോയി കുട്ടിയുടെ അവകാശം ലംഘിച്ചുവെന്നാണ് കേസെന്നും പോലീസ് പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട തൃശ്ശൂര്‍ വാടാനപ്പള്ളി ശാന്തിനഗര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഹാരിസ്, ജ്യേഷ്ഠന്‍ റഫീഖ് എന്നിവര്‍ നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്. സ്ത്രീകളെ മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട് സ്‌നേഹംനടിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി. ജയിലിലായ യുവതി ഭര്‍ത്തൃസഹോദരന്റെ ഭാര്യയുടെ കൈയില്‍നിന്ന് 15 പവന്‍ സ്വര്‍ണാഭരണം വാങ്ങിയാണ് പോയതെന്നാണ് പോലീസ് പറയുന്നത്. ഭര്‍ത്തൃപിതാവിന്റെയും ഭര്‍ത്തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്. യുവതിയെ ഹാരിസ് ആലുവ, ചേറ്റുവ എന്നിവിടങ്ങളില്‍ ബന്ധുവീടുകളില്‍ കൊണ്ടുപോയാണ് താമസിപ്പിച്ചത്. ഹാരിസിനും സഹോദരനും കയ്പമംഗലം, വാടാനപ്പള്ളി,…
Read More » -
Lead News
കോഴിക്കോട് ജില്ലാ ജഡ്ജി ബൈജു നാഥ് ഇനി മനുഷ്യാവകാശ കമ്മീഷൻ അംഗം
കോഴിക്കോട് ജില്ലാ ജഡ്ജി ബൈജു നാഥിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ ജുഡീഷ്യൽ അംഗമായി തീരുമാനിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം. ബൈജു നാഥിന്റെ തസ്തിക ഹൈക്കോടതി ജഡ്ജിക്ക് തുല്യമാണ്. കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങുന്ന സമിതി ഇതു സംബന്ധിച്ച ശുപാർശ ഗവർണർക്ക് കൈമാറി. കേരള ജുഡീഷ്യൽ ഓഫീസേഴ്സ് പ്രസിഡണ്ടാണ് ബൈജു നാഥ്
Read More »