കൊച്ചിയിൽ നഗരസഭാ കൗൺസിലർ സിപിഎം വിട്ടു. എം എച്ച് എം അഷ്റഫ് ആണ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ആറാം ഡിവിഷനിലെ കൗൺസിലറാണ് അഷ്റഫ്.
സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് അഷ്റഫ്. സിപിഐഎം വിടുകയാണെന്നും യുഡിഎഫിനെ പിന്തുണക്കുക ആണെന്നുമാണ് അഷ്റഫ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചി നഗരസഭയിൽ 33- 33 എന്നതാണ് എൽഡിഎഫ് – യുഡിഎഫ് കക്ഷിനില. രണ്ടു വിമതർ എൽഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതിന്റെ ബലത്തിലാണ് എൽഡിഎഫ് ഭരണം. ഒരു വിമത സ്ഥാനാർഥി കൂടി എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് എൽ ഡി എഫ് ഭരണം നില നിർത്തും.