Month: January 2021

  • NEWS

    ഇന്ത്യയ്ക്ക് നാല് തലസ്ഥാന നഗരങ്ങൾ വേണം, മമതാ ബാനർജിയുടെ ആവശ്യം

    ഡൽഹി എന്ന ഒരു തലസ്ഥാനത്തിന് പകരം ഇന്ത്യയ്ക്ക് നാല് തലസ്ഥാന നഗരങ്ങൾ വേണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. ” ഇന്ത്യയ്ക്ക് നാല് തലസ്ഥാന നഗരങ്ങൾ വേണം എന്നാണ് എന്റെ അഭിപ്രായം. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചത് കൊൽക്കത്തയിൽ നിന്നാണ്. ഒരു തലസ്ഥാനം മാത്രം മതി എന്ന് വാശി പിടിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? ” മമതാ ബാനർജി ചോദിച്ചു . സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ പരിപാടിയ്ക്ക് മുമ്പുതന്നെ മമതാ ബാനർജിയുടെ റാലി ആരംഭിച്ചു. മോഡി സർക്കാർ പിരിച്ചുവിട്ട ആസൂത്രണകമ്മീഷൻ പുനഃസ്ഥാപിക്കണമെന്നും മമത ആവശ്യപ്പെട്ടു. നീതി ആയോഗും ആസൂത്രണ കമ്മീഷനും ഒരുമിച്ച് നിൽക്കും. ആസൂത്രണ കമ്മീഷൻ നേതാജിയുടെ ആശയമായിരുന്നു എന്നും മമത പറഞ്ഞു. 125 മത് ജന്മദിനത്തോടനുബന്ധിച്ച് നേതാജിയുടെ ജന്മദിനം ദേശീയ അവധി ആയി പ്രഖ്യാപിക്കണമെന്നും മമത ആവശ്യപ്പെട്ടു.

    Read More »
  • LIFE

    ടൊവിനോ- ഐശ്വര്യലക്ഷ്മി ചിത്രം ”കാണെക്കാണെ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

    ടൊവിനോ- ഐശ്വര്യലക്ഷ്മി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാണെക്കാണെ. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. പാതി മുഖവുമായി സുരാജും പശ്ചാത്തലത്തില്‍ കെട്ടിപ്പുണര്‍ന്നുനില്‍ക്കുന്ന ഐശ്വര്യയും ടൊവിനോയുമാണ് പോസ്റ്ററില്‍. ആസ് യു വാച്ച് എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്. സൂപ്പര്‍ഹിറ്റ് ചിത്രം ഉയരെക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജോസഫ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയ രഞ്ജിന്‍ രാജാണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച ടി.ആര്‍ ഷംസുദ്ധീനാണ് ചിത്രം നിര്‍മിക്കുന്നത്.

    Read More »
  • Lead News

    നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫ് സംസ്ഥാന ജാഥ നടത്തും

    നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫ് സംസ്ഥാന ജാഥ നടത്തും.ജാഥ സിപിഎമ്മിന്റെയും സിപിഐയുടെയും സെക്രട്ടറിമാർ നയിക്കും. തെക്കൻ മേഖല,വടക്കൻ മേഖല ജാഥകളുടെ സമയക്രമം ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനിക്കും. തുടർ ഭരണം ഉറപ്പാക്കാൻ സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സിപിഎമ്മിന്റെ ഗൃഹസമ്പർക്ക പരിപാടി നാളെ മുതൽ ഈ മാസം 31 വരെ നടത്തും. എൽഡിഎഫ് യോഗം ഈമാസം 27ന് ചേരും. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് യോഗം രൂപം നൽകും. പ്രതിപക്ഷം സാധാരണക്കാർക്കൊപ്പം വന്നില്ലെന്ന് എ വിജയരാഘവന്റെ കുറ്റപ്പെടുത്തൽ. ജമാഅത്തെ ഇസ്ലാമിയെ സ്വന്തം മുന്നണിയിലേയ്ക്ക് കൊണ്ടുവരാൻ യുഡിഎഫ് ശ്രമിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ വോട്ട് കച്ചവടത്തിലൂടെ നേതാക്കന്മാരായവരാണ് എന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി.എൻസിപിയിലെ തർക്കത്തെ കുറിച്ച് കേട്ടിട്ടില്ല എന്നും എ വിജയരാഘവൻ പറഞ്ഞു.

    Read More »
  • LIFE

    മിന്നൂസ് ബീഫ് റോസ്‌റ്റ് -ഒരു രക്ഷേം ഇല്ല -വീഡിയോ

    Read More »
  • Lead News

    യുവതിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപണം; മധ്യവയസ്‌കന്‍ മര്‍ദ്ദനമേറ്റ് മരിച്ചു

    കാസര്‍ഗോഡ്:‌ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ശ്രമിച്ചെന്നാരോപണത്തെ തുടര്‍ന്ന്‌ മധ്യവയസ്‌കന്‍ മര്‍ദ്ദനമേറ്റ് മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഇയാളെ തല്ലുകയും തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെട്ട് മര്‍ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിനിടെയാണ് മരണം സംഭവിച്ചത്.

    Read More »
  • Lead News

    ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവഗുരുതരം, ഉടന്‍ എയിംസിലേക്ക് മാറ്റും

    ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും മുന്‍കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്‌. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്റെ നില വഷളായികൊണ്ടിരിക്കുകയാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ ഡല്‍ഹിയിലെ രാജേന്ദ്രപ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലുളള ലാലുവിനെ ഉടന്‍ എയിംസിലേക്ക് മാറ്റും. ഇന്നലെ രാത്രി അദ്ദേഹത്തെ ആര്‍ ജെ ഡി അദ്ധ്യക്ഷനും മകനുമായ തേജസ്വി യാദവ്, ഭാര്യ റാബ്‌റി ദേവി, മറ്റ് മക്കളായ തേജ് പ്രതാപ് യാദവ്, മിസാ ഭാരതി എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു. പിതാവിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് കൂടുതല്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും തേജ് പ്രതാപ് സന്ദര്‍ശനത്തിന് ശേഷം ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. വിദഗ്ദ്ധ ചികിത്സ ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണുമെന്നും തേജസ്വി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് പ്രമേഹം വല്ലാതെ വര്‍ദ്ധിച്ചിട്ടുണ്ട്, വൃക്കകളുടെ പ്രവര്‍ത്തനവും മന്ദഗതിയിലാണ്. ഇതു കൂടാതെ ന്യുമോണിയയും സ്ഥിരീകരിച്ചിരിക്കുന്നുവെന്നാണ് മാദ്ധ്യമങ്ങളോട് തേജസ്വി യാദവ് പറഞ്ഞത്.

    Read More »
  • LIFE

    അച്ഛന്റെ അഡ്രസ്സിൽ കാസ്റ്റിംഗ് ഡയറക്ടറുടെ അരികിൽ വരെ എത്താം, ബാക്കിയെല്ലാം സ്വന്തം കഴിവാണ്: മാളവിക മോഹനന്‍

    മാളവിക മോഹനന്‍ എന്ന പേര് ഇപ്പോൾ ചലച്ചിത്ര പ്രേമികൾക്ക് സുപരിചിതമാണ്. ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിലെ സൂപ്പർ നായികയായി തിളങ്ങുകയാണ് താരം. ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദുൽഖർ സൽമാന്റെ നായികയായി പട്ടംപോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനൻ ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടക്കത്തിൽ ചലച്ചിത്ര മേഖലയില്‍ നിന്നും വലിയ പരിഗണന താരത്തിന് ലഭിച്ചിരുന്നില്ലെങ്കിൽ പോലും പിന്നീട് മജീദ് മജീദി എന്ന ഇറാനിയൻ സംവിധായകന്റെ ചിത്രത്തിൽ അടക്കം താരം ഇപ്പോള്‍ അഭിനയിച്ചുകഴിഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താന്‍ അച്ഛന്റെ അഡ്രസ്സിൽ ഒരിക്കലും സിനിമയിൽ എത്തിയ ആളല്ല എന്ന് പറഞ്ഞത്. ഒരു ചലച്ചിത്ര താര ത്തിന്റെ മകനോ മകൾക്കോ ലഭിക്കുന്ന സ്വീകാര്യത ഒരു ടെക്നീഷ്യന്റെ മകൾക്ക് ഈ മേഖലയിൽ ലഭിക്കില്ല. ചിലപ്പോൾ അച്ഛന്റെ പേര് കൊണ്ട് എനിക്ക് ഒരു കാസ്റ്റിംഗ് ഡയറക്ടറുടെ അരികിൽ വരെ…

    Read More »
  • VIDEO

    ബലഭസ്ക്കാറിന്റേത് അപകടമരണമോ? സിബിഐ റിപ്പോർട്ട്‌ -വീഡിയോ

    Read More »
  • Lead News

    മുത്തൂറ്റിലെ കവര്‍ച്ച; മോഷ്ടാക്കളെ കുടുക്കിയത് ബാഗിനുളളിലെ ജി.പി.എസ്

    തമിഴ്നാട്ടിലെ ഹൊസൂരിലുളള മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ കൊളളസംഘത്തെ പൊലീസ് പിടികൂടിയത് സ്വര്‍ണം സൂക്ഷിച്ച ബാഗിലെ ജി.പി.എസ് സിഗ്‌നല്‍ പിന്തുടര്‍ന്ന്. സ്വര്‍ണം സൂക്ഷിക്കുന്ന പ്രത്യകതരം ബാഗിലാണ് കൊളളക്കാര്‍ കൊളളമുതല്‍ ശേഖരിച്ചത്. ഇതിന്റെ സിഗ്നല്‍ കര്‍ണാടകയിലെ അനയിക്കല്‍ എന്ന സ്ഥലത്താണെന്ന് മനസിലാക്കിയ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കര്‍ണാടക പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കളളന്മാരുടെ വാഹനം ഹൈദരാബാദിലേക്ക് നീങ്ങുന്നതായി സിഗ്‌നല്‍ ലഭിച്ചു. ഇതോടെ അന്വേഷണ സംഘം തെലങ്കാന പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദിന് പുറത്ത് സംസാദ്പൂരില്‍ വാഹനം തടഞ്ഞ് നിര്‍ത്തി കളളന്മാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം നടന്ന തമിഴ്നാട്ടിലെ കൃഷ്ണഗിരി പൊലീസ് മേധാവി കൊളളസംഘത്തെ പിടിക്കാന്‍ പ്രത്യേക ടീമിനെത്തന്നെ നിയമിച്ചു. ഈ സ്വര്‍ണം കൊണ്ടുപോയത് ജിപിഎസ് സംവിധാനമുളള പ്രത്യേക പെട്ടിയിലെന്ന് പ്രത്യേക സംഘം കണ്ടെത്തി. സഹായത്തിന് അടുത്തുളള കര്‍ണാടക സംസ്ഥാനത്തിലെ പൊലീസും ചേര്‍ന്നു. കൊളളക്കാരായ ആറുപേരുടെയും സിഗ്നലുകള്‍ മാറുന്നത് കണ്ടെത്തിയതോടെ ഇവര്‍ യാത്രചെയ്യുകയാണെന്ന് പൊലീസ്…

    Read More »
  • LIFE

    നിലവിലുള്ള വ്യവസ്ഥാപിത രീതികളോട് കലഹിച്ചുകൊണ്ട് പാരന്റിംഗിൽ പുതിയ മാറ്റങ്ങൾക്ക്‌ തുടക്കമിടുകയാണ് സാന്ദ്രാതോമസ്: വൈറലായി കുറിപ്പ്‌

    1991 ല്‍ നെറ്റിപ്പട്ടം എന്ന സിനിമയില്‍ ബാലതാരമായി വന്നെങ്കിലും ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ താരമാണ് നിര്‍മ്മാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസ്. പഠനത്തിനുശേഷം സ്വന്തമായി ഒരു ഇവന്റ് മാനേജ് കമ്പനി തുടങ്ങിയ സാന്ദ്ര അതിനു ശേഷം സുഹൃത്തായ വിജയ് ബാബുവിനോടൊപ്പം ചേര്‍ന്ന് 2012 ല്‍ ഫ്രൈഡേ എന്ന സിനിമ നിര്‍മ്മിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഫ്രൈഡെ ഫിലിം ഹൗസ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്പ് ആന്‍ഡ് ദ് മങ്കി പെന്‍, ആട്.. എന്നിവയുള്‍പ്പെടെ ആറ് ചിത്രങ്ങള്‍. 2017 ല്‍ വിജയ് ബാബുവുമായുള്ള പാര്‍ടണര്‍ഷിപ്പ് പിരിഞ്ഞ സാന്ദ്ര സിനിമയില്‍ നിന്നും മാറി 2020 ല്‍ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സാന്ദ്ര പുതിയ പ്രൊഡ്കഷന്‍ കമ്പനി ആരംഭിച്ചു. പിന്നീട് വില്‍സണ്‍ ജോണ്‍ തോമസുമായി വിവാഹം. ശേഷം രണ്ട് ഇരട്ടക്കുട്ടികള്‍. കെന്‍ഡലിനും കാറ്റ്ലിനും. മക്കളുടെ വിശേഷങ്ങള്‍ ഇടയ്‌ക്കൊക്കെ…

    Read More »
Back to top button
error: