LIFETRENDINGVIDEO

അച്ഛൻ, 27 ഭാര്യമാർ, 150 കുഞ്ഞുങ്ങൾ,കുടുംബത്തെ കുറിച്ചുള്ള കൗമാരക്കാരന്റെ ടിക് ടോക് വൈറൽ – വീഡിയോ

കുഞ്ഞുങ്ങളുടെ കളിചിരികളും വഴക്കും കുടുംബങ്ങളിൽ സാധാരണമാണ്. എന്നാൽ 150 കുഞ്ഞുങ്ങൾ ഒരു വീട്ടിലുണ്ടായാലോ? അതും എല്ലാവരും സഹോദരി സഹോദരന്മാർ ആയാൽ?


പത്തൊമ്പതുകാരനായ മെർലിൻ ബ്ലാക്ക്മോർ ടിക്ടോകിൽ ആണ് തന്റെ വലിയ കുടുംബത്തെ കുറിച്ച് ഒരു വീഡിയോ ഇട്ടത്. താൻ ജീവിച്ചിരുന്നത് ഒരച്ഛനും 27 ഭാര്യമാരും 150 കുഞ്ഞുങ്ങളും ഉള്ള വീട്ടിൽ ആയിരുന്നു എന്ന് മെർലിൻ പറയുന്നു.

64 കാരനായ വിൻസ്റ്റൻ ബ്ലാക്ക്മോർ ആണ് കുടുംബനാഥൻ. ബ്രിട്ടീഷ് കൊളംബിയയിലെ ബൗണ്ടിഫുൾ എന്ന സ്ഥലത്താണ് ഈ വലിയ കുടുംബം ജീവിക്കുന്നത്. വിൻസ്റ്റന്റെ മൂന്ന് മുതിർന്ന മക്കളാണ് തങ്ങളുടെ അനുഭവം പറയാൻ സമൂഹമാധ്യമങ്ങളിൽ എത്തിയത്.

മെർലിനെ കൂടാതെ സഹോദരങ്ങളായ മുറെ,വാറൻ എന്നിവരും തങ്ങളുടെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതിൽ മെർലിൻ ഇപ്പോൾ കുടുംബത്തോടൊപ്പം അല്ല താമസിക്കുന്നത്. അമേരിക്കയിൽനിന്ന് മെർലിൻ ടിക്ടോക്കിൽ ഇങ്ങനെ വെളിപ്പെടുത്തി, ” ഈ വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്ന് ഞാൻ വർഷങ്ങളായി ആഗ്രഹിക്കുന്നു. ഇപ്പോൾ എനിക്ക് തുറന്നുപറയാൻ പ്രാപ്തിയുണ്ട്. ലോകം അത് അറിയേണ്ടിയിരിക്കുന്നു. “മെർലിൻ ടിക്ടോക്കിൽ വ്യക്തമാക്കി.

ഇങ്ങനെയാണ് ഈ കുടുംബം പ്രവർത്തിക്കുന്നത് എന്നാണ് മക്കൾ പറയുന്നത്. 27 ഭാര്യമാരിൽ 22 പേരിൽ വിൻസ്റ്റന് കുഞ്ഞുങ്ങളുണ്ട്. സ്വന്തം അമ്മയെ കുഞ്ഞ് “മം” എന്നാണ് വിളിക്കുക. ബാക്കിയുള്ളവരെ “മം” എന്നും അവരുടെ പേരും ചേർത്ത് വിളിക്കും.

കുഞ്ഞുങ്ങൾ വളർന്നാൽ ഡോർമെട്രി പോലുള്ള സംവിധാനത്തിലാണ് ജീവിക്കുക. ഒരു ചെറിയ വീട്ടിൽ രണ്ടു ഭാര്യമാർ എന്ന ക്രമത്തിൽ ആണ് താമസിപ്പിച്ചിരിക്കുന്നത് . അവരുടെ ചെറിയ കുഞ്ഞുങ്ങൾ ഒപ്പം താമസം. ഒരു ഫ്ലോറിൽ ഒരു ഭാര്യ എന്ന ക്രമത്തിൽ ആണ് താമസം.

സഹോദരിമാർ വിൻസ്റ്റനെ വിവാഹം കഴിച്ച സംഭവങ്ങളുണ്ട്. മൂന്ന് സഹോദരിമാർ ഉള്ള രണ്ടു ജോഡിയും രണ്ടു സഹോദരിമാർ ഉള്ള നാല് ജോഡിയും വിൻസ്റ്റന്റെ ഭാര്യമാരായുണ്ട്.

ഒരു സമൂഹം എന്ന നിലയിൽ ആണ് ഇത്രയും പേർ ജീവിക്കുന്നത്. ഒരുമിച്ച് ഇവർ കൃഷി ചെയ്യുന്നുണ്ട്. കുട്ടികൾക്ക് കൃഷിയിടങ്ങളിൽ പ്രത്യേക ജോലികളും ഉണ്ടാകും. എന്നാൽ സർക്കാർ പലപ്പോഴും ഈ കുടുംബത്തിൽ ഇടംകോൽ ഇടുന്നുണ്ട്. സദാചാര ലംഘനത്തിന് 2017 ൽ വിൻസ്റ്റൻ ആറുമാസം വീട്ടുതടങ്കലിൽ ആയിരുന്നു.

Back to top button
error: