Month: January 2021

  • LIFE

    മക്കളോട് മാപ്പുപറഞ്ഞ് സാന്ദ്ര തോമസ്: സാരമില്ല, ഇനി കള്ളത്തരം പറയാന്‍ പാടില്ലെന്ന് കുൽസു

    തങ്കകൊലുസ് എന്ന പേര് മലയാളികൾക്ക് ഇപ്പോൾ സുപരിചിതമാണ്. മലയാളത്തിലെ ഏറ്റവും തിരക്കേറിയ ഒരു ചലച്ചിത്ര നിർമാതാവിന്റെ മക്കളാണ് തങ്കവും കുത്സുവും. ചലച്ചിത്രതാരമായും നിർമാതാവായും മലയാളസിനിമയിൽ അരങ്ങു വാണിരുന്ന സാന്ദ്ര തോമസിന്റെ മക്കളാണ് ഇരുവരും. മക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസ് നിരവധി വീഡിയോകളാണ് ദിവസവും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരെ തങ്കവും കുത്സുവും സമ്പാദിച്ചു കഴിഞ്ഞു. കുഞ്ഞുങ്ങളെ ഒരു വീടിന്റെ 4 ചുമരിനുള്ളില്‍ അടച്ചിടുന്നവർ കണ്ടു പഠിക്കേണ്ടതാണ് സാന്ദ്ര തോമസ് എന്ന അമ്മയെ. കുഞ്ഞുങ്ങളെ പുറത്തെ വിശാലതയിലേക്ക് പറത്തി വിടാൻ ശ്രമിക്കുന്ന അമ്മയെ നമുക്ക് ആ വീട്ടിൽ കാണാം. മഴ നനഞ്ഞും പറമ്പിൽ പണിയെടുത്തും മരങ്ങൾ നട്ടും തങ്കവും കുൽസും ഇപ്പോഴേ മണ്ണിലേക്കിറങ്ങി കഴിഞ്ഞു. നിരവധി കാഴ്ചകരേയാണ് ഇവരുടെ യൂട്യൂബ് വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് സാന്ദ്ര തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ്. ഒരിക്കലും മക്കളോട് കള്ളം പറയരുതെന്ന് പലതവണ ആവർത്തിച്ചിട്ടുള്ള തനിക്ക് ഒരിക്കൽ കുഞ്ഞുങ്ങളോട്…

    Read More »
  • Lead News

    കുടുംബ വഴക്ക്; മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

    മലപ്പുറം : കുടുംബ വഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കീഴാറ്റൂർ ഒറവുംപുറത്ത് ആര്യാടൻ സമീർ(29) ആണ് മരിച്ചത്. സംഘർഷത്തിൽ സമീറിന്റെ ബന്ധു ഹംസയ്ക്കും പരുക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. സംഭവത്തിൽ നിസാം, അബ്ദുൾ മജീദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • Lead News

    സർക്കാർ നടപടി തുടങ്ങി, ദീപ് സിദ്ധുവിനെതിരെ കേസ്, ഗാസിപ്പൂർ ഒഴിയണമെന്ന് കർഷകർക്ക് നിർദ്ദേശം

    സമരരംഗത്തുള്ള കർഷകർക്കെതിരെ കർശനനടപടിക്കൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഗാസിപ്പൂരിൽ നിന്ന് കർഷകർ ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കർഷകർക്ക് നോട്ടീസ് നൽകി.രണ്ടുദിവസത്തിനുള്ളിൽ ഒഴിയണം എന്നാണ് നിർദേശം. സമര വേദിയിലേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ളവിതരണവും സർക്കാർ തടഞ്ഞതായി കർഷക നേതാക്കൾ പറയുന്നു. ഈ മേഖലയിൽ കൂടുതൽ പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. കൂടുതൽ കർഷക നേതാക്കൾ ഇന്ന് ഗാസിപ്പൂറിൽ എത്തിയേക്കുമെന്നാണ് സൂചന. അതേസമയം ചെങ്കോട്ടയിലെ സംഭവവികാസങ്ങളിൽ നടനും ഗായകനുമായ ദീപ് സിദ്ധുവിനെതിരെ പോലീസ് കേസെടുത്തു. ചെങ്കോട്ടയിൽ നടന്ന അതിക്രമങ്ങൾക്ക് പിന്നിൽ സിദ്ധുവാണെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. ദീപ് സിദ്ധുവിന് ബിജെപി ബന്ധമുണ്ടെന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

    Read More »
  • Lead News

    മത്സരിക്കാൻ ധർമ്മജൻ ബോൾഗാട്ടി, കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് താരം

    താൻ ഒരു കോൺഗ്രസുകാരൻ ആണെന്ന് നിരന്തരം അഭിമുഖങ്ങളിൽ പരസ്യമായി പറയുന്ന ആളാണ് ധർമ്മജൻ ബോൾഗാട്ടി. ഇത്തവണ ധർമ്മജൻ ഒരുപക്ഷേ തെരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാകാം. കോഴിക്കോട് ബാലുശ്ശേരി നിയോജക മണ്ഡലത്തിലാണ് ധർമ്മജനെ പരിഗണിക്കുന്നത്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നാണ് ധർമ്മജൻ ബോൾഗാട്ടിയുടെ നിലപാട്. ലീഗ് മത്സരിക്കുന്ന സീറ്റാണ് ബാലുശ്ശേരി. ഇത്തവണ ഈ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും എന്നാണ് സൂചന. ബാലുശ്ശേരിയിലെ വിവിധ പരിപാടികളിൽ കഴിഞ്ഞദിവസങ്ങളിൽ ധർമ്മജൻ പങ്കെടുത്തിരുന്നു. പൊതുജന സമ്മതരായ ചിലരെ ധർമ്മജൻ നേരിട്ട് വീട്ടിലെത്തി കാണുകയും ചെയ്തു. കോൺഗ്രസിന്റെ ജില്ലാ നേതാക്കളുമായും ആശയ വിനിമയം നടത്തി. സംസ്ഥാനനേതാക്കൾ ധർമ്മജനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. താൻ ഒരു കോൺഗ്രസുകാരൻ ആണെന്നും പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്നുമാണ് ധർമ്മജന്റെ നിലപാട്. തെരഞ്ഞെടുപ്പിൽ തന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന കാര്യം ധർമ്മജൻ സ്ഥിരീകരിച്ചു. എന്നാൽ ഏതാണ് മണ്ഡലം എന്ന് ഉറപ്പില്ല. ഇടതു കോട്ട എന്നുവിളിക്കാം ബാലുശ്ശേരിയെ. കഴിഞ്ഞതവണ സിപിഎം സ്ഥാനാർത്ഥി പുരുഷൻ കടലുണ്ടി പതിനയ്യായിരത്തിലധികം വോട്ടുകൾക്കാണ് ഇവിടെ ജയിച്ചത്. ധർമ്മജനിലൂടെ മണ്ഡലം…

    Read More »
  • LIFE

    വിറ്റഴിക്കുന്ന മാംസ കഷ്ണങ്ങൾ ആകരുതേ പെൺകുട്ടികളെ -ഡോ. നജ്മ/വീഡിയോ

    വിവാഹത്തെ കുറിച്ചും സ്ത്രീധനത്തെ കുറിച്ചും ഡോ. നജ്മ കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക് പോസ്റ്റ്‌ അഭിനന്ദനങ്ങൾക്കൊപ്പം വിമർശനത്തിനും വഴി വച്ചു. പെൺകുട്ടികളെ വിവാഹ കമ്പോളത്തിലെ വില്പന ചരക്ക് ആക്കരുത് എന്നായിരുന്നു പോസ്റ്റിന്റെ പ്രമേയം. ഈ പോസ്റ്റിനെ മുൻ നിർത്തിയുള്ള പ്രതികരണങ്ങളോട് നജ്മയ്ക്ക് പറയാനുള്ളത് ഇതാണ്. നജ്മയുടെ ഫേസ്ബുക് പോസ്റ്റ് ഇതായിരുന്നു – (എന്റെ സ്വന്തം അനുഭവം😍) “”എനിക്ക് വട്ടാണേ “”💃 ———————————— നമ്മുടെ നാട്ടിൽ ഒരു മുട്ടുസൂചി വാങ്ങണം എങ്കിലും വാങ്ങുന്ന ആൾ പൈസ കൊടുക്കാതെ കിട്ടില്ല. പക്ഷേ ഒന്നു കിട്ടും, എന്താണെന്നോ ” പെണ്ണ്” 👩. വാങ്ങാൻ വരുന്ന ആളിന്റെ ഫാമിലി സ്റ്റാറ്റസ് ജോലി👨‍⚕️, സാലറി ഇതെല്ലാം ഉയരുന്നതിന് അനുസരിച്ച് അവളുടെ പ്രൈസ് ടാഗും ഉയരും കേട്ടോ!!! ( പെണ്ണിന്റെ ജോലി സാലറി പേഴ്സണാലിറ്റി ഒന്നും വിലയുടെ മാനദണ്ഡത്തിൽ വേണ്ടല്ലോ ).പിന്നെ ഈ മാർക്കറ്റിൽ വിൽപ്പന വസ്തുവിന് തടി കൂടുതൽ, മുടി കുറവ്, കളർ കുറവ്, ഹൈറ്റ് കുറവ് ഇങ്ങനെയുള്ള…

    Read More »
  • Lead News

    കൊടുംതണുപ്പ് സഹിച്ച് സര്‍ക്കാര്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍; റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

    ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണു സംഭവം. സര്‍ക്കാര്‍ പരിപാടിയില്‍ കൊടുംതണുപ്പ് സഹിച്ച് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആണ് സംഭവം. പൊതുശല്യം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കാണ്‍പൂരിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് യു.പി പോലീസ് കേസെടുത്തത്. ഉത്തര്‍പ്രദേശിന്റെ സ്ഥാപക ദിനമായ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. യൂണിഫോം ധരിച്ചാണ് വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തത്. ഇതിനാല്‍ കുട്ടികള്‍ തണുത്ത് വിറക്കുകയായിരുന്നു. സംസ്ഥാന മന്ത്രി, എം എല്‍ എമാര്‍, ജില്ലാ മജിസ്ട്രേറ്റ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം, പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ലെന്നും യോഗ, വ്യായാമം പരിപാടിയെയാണ് ദുര്‍വ്യാഖ്യാനം ചെയ്തതെന്നും ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ സുനില്‍ ദത്ത് ആരോപിച്ചു.

    Read More »
  • Lead News

    കുതിരാന്‍ തുരങ്കം ഇഴഞ്ഞു നീങ്ങുന്നു; റിപോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി,ഒരു ടണല്‍ തുറക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് നിര്‍മാണ കമ്പനി

    കൊച്ചി: കുതിരാന്‍ തുരങ്കം പൂര്‍ത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഒരു ടണല്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് കെ രാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി ആശയുടെ ഇടക്കാല ഉത്തരവ്. പത്ത് ദിവസം കൂടുമ്പോള്‍ കേസ് പരിഗണിക്കാനും കോടതി തീരുമാനിച്ചു. അതേസമയം ഒരു ടണല്‍ തുറക്കാന്‍ മൂന്നു മാസം കൂടി വേണമെന്നും മാര്‍ച്ച് അവസാനത്തോടെ പണി തീര്‍ക്കാനാവും എന്നും നിര്‍മാണ കമ്പനി അറിയിച്ചു. സാമ്പത്തിക പ്രശ്‌നമാണ് പണി നീളാന്‍ കാരണമെന്നും പണി മുടങ്ങിയിട്ടില്ല എന്നുമാണ് ദേശീയപാതാ അതോറ്റി കോടതിയെ അറിയിച്ചത്. എന്നാല്‍ സാമ്പത്തിക സ്രോതസ് ഇപ്പോഴാണോ കണ്ടെത്തുന്നതെന്ന് കോടതി ചോദിച്ചു. വനം വകുപ്പിന്റെ അനുമതി കിട്ടാന്‍ താമസിച്ചതും നിര്‍മാണം വൈകാന്‍ കാരണമായി. കല്ല് അടര്‍ന്ന് വീഴുന്നതിനെക്കുറിച്ച് പഠിക്കണമെന്നും ഹര്‍ജി ഭാഗം ആവശ്യപ്പെട്ടു.അനാവശ്യ ആശങ്കയാണ് നാട്ടുകാര്‍ക്കെന്ന് ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടിയപ്പോള്‍ നാട്ടുകാര്‍ അല്ലേ തുരങ്കം ഉപയോഗിക്കേണ്ടതെന്ന്…

    Read More »
  • LIFE

    ഒമർ ലുലുവിന്റെ ഹിന്ദി ആല്‍ബം‘തു ഹി ഹേ മേരി സിന്തകി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്

    സീ മ്യൂസിക്കിനു വേണ്ടി സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ആൽബം ‘തു ഹി ഹേ മേരി സിന്ദഗി’ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ റിലീസ്‌ ചെയ്തു. ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ‘പെഹ്‌ലാ പ്യാർ’ എന്ന പേരിൽ മുൻപ്‌ അനൗൺസ്‌ ചെയ്ത ആൽബമാണ്‌ കോപ്പി റൈറ്റ്‌ വിഷയം ഉണ്ടായതുകൊണ്ട് പുതിയ പേരിൽ ഇന്ന് അനൗൺസ്‌ ചെയ്തത്‌. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ‘വസ്ഥേ’ പാടിയ നിഖിൽ ഡിസൂസ്സയാണ്‌ പാടിയിരിക്കുന്നത് . നിഖിൽ ഡിസൂസ്സയുടെ തൊട്ടുമുൻപത്തെ ഗാനത്തിന്‌ ഒരു ബില്യൺ യുട്യൂബ്‌ കാഴ്ചക്കാരുണ്ട്‌, വസ്ഥേ എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷം നിഖിൽ ഡിസ്സുസ പാടുന്ന പാട്ട് എന്ന പ്രത്യേകതയും ‘തു ഹി ഹേ മേരി സിന്ദകി’ എന്ന പാട്ടിന് ഉണ്ട്. ദുബായിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും മലയാളി ദമ്പതികളുമായ ജുമാന ഖാൻ അജ്മൽ ഖാൻ എന്നിവരാണ്‌ ആൽബത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്‌. അഭിഷേക്‌ ടാലണ്ടഡിന്റെ വരികൾക്ക്‌ ജുബൈർ…

    Read More »
  • തിയേറ്ററുകളിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാം, എല്ലാവർക്കുമായി സ്വിമ്മിങ് പൂൾ തുറക്കാം, കേന്ദ്രത്തിന്റെ പുതിയ കോവിഡ് മാർഗനിർദേശങ്ങൾ ഇങ്ങനെ

    കേന്ദ്ര സർക്കാർ പുതിയ കോവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇത് പ്രകാരം തിയേറ്ററുകളിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാം. നേരത്തെ 50% പേരെ പ്രവേശിപ്പിക്കാം എന്നായിരുന്നു നിർദേശം. എല്ലാവർക്കുമായി സ്വിമ്മിംഗ് പൂളുകൾ തുറക്കാമെന്ന് കേന്ദ്രം പുതിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച് കായിക,യുവജനക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. ഫെബ്രുവരി ഒന്നു മുതലാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വരിക. സംസ്ഥാനങ്ങളിലും സംസ്ഥാനാന്തര തലത്തിലും യാത്രകളും ചരക്കു നീക്കവും നടത്താം. കണ്ടൈൻമെന്റ് സോണുകളിൽ നിയന്ത്രണം തുടരും. എല്ലാ തരത്തിലുള്ള എക്സിബിഷൻ ഹാളുകളും തുറക്കാം. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി വാണിജ്യമന്ത്രാലയം ആശയവിനിമയം നടത്തും. 65 വയസ്സിനു മുകളിലുള്ളവർ, രോഗസാധ്യത ഉള്ളവർ, ഗർഭിണികൾ, പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ തുടങ്ങിയവർ ജാഗ്രത തുടരണം.

    Read More »
  • LIFE

    ഭാര്യയെ കൂട്ടാതെ കോവിഡ് വാക്സിൻ എടുത്തു, ലൈവിൽ ഡോക്ടറിനോട് ദേഷ്യപ്പെട്ട് ഭാര്യ, വീഡിയോ വൈറൽ

    കഴിഞ്ഞ ഒരു വർഷം മഹാമാരി നമുക്ക് തന്നത് ബുദ്ധിമുട്ടുകളാണ്. വീട്ടിലിരുന്നും രോഗത്തെ പേടിച്ചും മനുഷ്യരിൽ ഭൂരിഭാഗവും നിരാശയിലും ദേഷ്യത്തിലുമാണ്. വെബിനാറുകളും വീഡിയോ കോളുകളും ആണ് മനുഷ്യർ പരസ്പരം ആശയവിനിമയം നടത്തുന്ന രീതികൾ. എന്നാൽ ഇത്തരം ആശയവിനിമയങ്ങൾക്കിടെ ചിലർക്ക് അബദ്ധങ്ങളും സംഭവിക്കാറുണ്ട്. അങ്ങിനെ ഒരു അബദ്ധമാണ് ഡോക്ടർ കെ കെ അഗർവാളിന് ഉണ്ടായത്. കൊവിഡ് വാക്സിനേഷനെ കുറിച്ചുള്ള ഒരു ഓൺലൈൻ പരിപാടിയിൽ ആയിരുന്നു ഡോക്ടർ കെ കെ അഗർവാൾ. ഡോക്ടർ സംസാരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു കോൾ വരുന്നു. ഭാര്യയാണ് മറുതലയ്ക്കൽ. എവിടെയാണ് എന്ന് ഭാര്യ ഡോക്ടറോട് ചോദിക്കുന്നു. സംസാരത്തിനിടയിൽ താൻ കൊവിഡ് വാക്സിൻ എടുത്തുവെന്ന് ഡോക്ടർ ഭാര്യയോട് പറയുന്നു. ഇതു കേട്ടതോടെ ഭാര്യ ദേഷ്യപ്പെടുകയാണ്. എന്തിനാണ് തന്നെ കൂടാതെ കൊവിഡ് വാക്സിൻ എടുത്തത് എന്നാണ് ഭാര്യയുടെ ചോദ്യം. ഭാര്യയെ ആശ്വസിപ്പിക്കാൻ ഡോക്ടർ അഗർവാൾ ശ്രമിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ തന്നെ ഭാര്യയെ കൊവിഡ് വാക്സിൻ എടുക്കാൻ കൊണ്ടുപോകാം എന്നു പറയുന്നുണ്ട്. എന്നാൽ…

    Read More »
Back to top button
error: