Lead NewsNEWS

സർക്കാർ നടപടി തുടങ്ങി, ദീപ് സിദ്ധുവിനെതിരെ കേസ്, ഗാസിപ്പൂർ ഒഴിയണമെന്ന് കർഷകർക്ക് നിർദ്ദേശം

സമരരംഗത്തുള്ള കർഷകർക്കെതിരെ കർശനനടപടിക്കൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഗാസിപ്പൂരിൽ നിന്ന് കർഷകർ ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കർഷകർക്ക് നോട്ടീസ് നൽകി.രണ്ടുദിവസത്തിനുള്ളിൽ ഒഴിയണം എന്നാണ് നിർദേശം.

സമര വേദിയിലേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ളവിതരണവും സർക്കാർ തടഞ്ഞതായി കർഷക നേതാക്കൾ പറയുന്നു. ഈ മേഖലയിൽ കൂടുതൽ പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. കൂടുതൽ കർഷക നേതാക്കൾ ഇന്ന് ഗാസിപ്പൂറിൽ എത്തിയേക്കുമെന്നാണ് സൂചന.

അതേസമയം ചെങ്കോട്ടയിലെ സംഭവവികാസങ്ങളിൽ നടനും ഗായകനുമായ ദീപ് സിദ്ധുവിനെതിരെ പോലീസ് കേസെടുത്തു. ചെങ്കോട്ടയിൽ നടന്ന അതിക്രമങ്ങൾക്ക് പിന്നിൽ സിദ്ധുവാണെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. ദീപ് സിദ്ധുവിന് ബിജെപി ബന്ധമുണ്ടെന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

Back to top button
error: