![](https://newsthen.com/wp-content/uploads/2020/10/crime-e1660169867970.jpg)
മലപ്പുറം : കുടുംബ വഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കീഴാറ്റൂർ ഒറവുംപുറത്ത് ആര്യാടൻ സമീർ(29) ആണ് മരിച്ചത്. സംഘർഷത്തിൽ സമീറിന്റെ ബന്ധു ഹംസയ്ക്കും പരുക്കേറ്റു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. സംഭവത്തിൽ നിസാം, അബ്ദുൾ മജീദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.