LIFETRENDING

ഭാര്യയെ കൂട്ടാതെ കോവിഡ് വാക്സിൻ എടുത്തു, ലൈവിൽ ഡോക്ടറിനോട് ദേഷ്യപ്പെട്ട് ഭാര്യ, വീഡിയോ വൈറൽ

കഴിഞ്ഞ ഒരു വർഷം മഹാമാരി നമുക്ക് തന്നത് ബുദ്ധിമുട്ടുകളാണ്. വീട്ടിലിരുന്നും രോഗത്തെ പേടിച്ചും മനുഷ്യരിൽ ഭൂരിഭാഗവും നിരാശയിലും ദേഷ്യത്തിലുമാണ്. വെബിനാറുകളും വീഡിയോ കോളുകളും ആണ് മനുഷ്യർ പരസ്പരം ആശയവിനിമയം നടത്തുന്ന രീതികൾ. എന്നാൽ ഇത്തരം ആശയവിനിമയങ്ങൾക്കിടെ ചിലർക്ക് അബദ്ധങ്ങളും സംഭവിക്കാറുണ്ട്.

അങ്ങിനെ ഒരു അബദ്ധമാണ് ഡോക്ടർ കെ കെ അഗർവാളിന് ഉണ്ടായത്. കൊവിഡ് വാക്സിനേഷനെ കുറിച്ചുള്ള ഒരു ഓൺലൈൻ പരിപാടിയിൽ ആയിരുന്നു ഡോക്ടർ കെ കെ അഗർവാൾ. ഡോക്ടർ സംസാരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു കോൾ വരുന്നു. ഭാര്യയാണ് മറുതലയ്ക്കൽ. എവിടെയാണ് എന്ന് ഭാര്യ ഡോക്ടറോട് ചോദിക്കുന്നു.

Signature-ad

സംസാരത്തിനിടയിൽ താൻ കൊവിഡ് വാക്സിൻ എടുത്തുവെന്ന് ഡോക്ടർ ഭാര്യയോട് പറയുന്നു. ഇതു കേട്ടതോടെ ഭാര്യ ദേഷ്യപ്പെടുകയാണ്. എന്തിനാണ് തന്നെ കൂടാതെ കൊവിഡ് വാക്സിൻ എടുത്തത് എന്നാണ് ഭാര്യയുടെ ചോദ്യം. ഭാര്യയെ ആശ്വസിപ്പിക്കാൻ ഡോക്ടർ അഗർവാൾ ശ്രമിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ തന്നെ ഭാര്യയെ കൊവിഡ് വാക്സിൻ എടുക്കാൻ കൊണ്ടുപോകാം എന്നു പറയുന്നുണ്ട്. എന്നാൽ ഭാര്യ ഇതൊന്നും കേട്ട മട്ടില്ല. ലൈവിൽ ആണെന്ന് പറഞ്ഞിട്ടും ഭാര്യ വിടുന്ന മട്ടില്ല. ഒടുവിൽ ഫോൺ കട്ട് ചെയ്തു ഡോക്ടർ അഗർവാൾ ലൈവ് പരിപാടിയിലേക്ക് കടക്കുന്നു.ഈ വീഡിയോ ഇപ്പോൾ വൈറൽ ആണ്.

Back to top button
error: