Month: January 2021

  • Lead News

    ലൈഫ് പദ്ധതി: രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണം അഭിമാനകരം: മുഖ്യമന്ത്രി

    ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണം അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാനതകളില്ലാത്ത പാര്‍പ്പിട വികസന പദ്ധതിയാണ് ലൈഫ്. എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മിഷനുകളെല്ലാം വിജയമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ആര്‍ദ്രം പദ്ധതി വഴിയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ കൈപിടിച്ചുയർത്തുകയാണ് സർക്കാർ ലക്ഷ്യം. പ്രത്യാശയോടെ സർക്കാരിനെ കാണുന്ന വലിയ ജനവിഭാഗമുണ്ട്. പാവപ്പെട്ടവർക്ക് കൈതാങ്ങായി നിൽക്കുമെന്ന നിശ്ചയദാർഡ്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് ഒരുപാട് പരിമിധികളുണ്ടെന്നും അതിനെ അതിജീവിച്ച് പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത കുറയുന്നതിനാല്‍ കൊവിഡ് വലിയ തോതിൽ ബാധിക്കുന്നുണ്ട്. ക‍ർശനമായ നടപടികളേക്ക് കടക്കാനാണ് ഉന്നതതലയോഗത്തിലെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങള്‍ വാർഡുതല സമിതികള്‍ പുനർജീവിപ്പിക്കണം. മാസ്ക്ക് ധരിക്കലും ശാരീരിക അലകം പാലിക്കുകയും ചെയ്യണം. അസുഖമുള്ളവരുടെ വീടുകളിൽ നിന്നും സാധനങ്ങള്‍ വാങ്ങാൻ പുറത്തുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Lead News

    65 രൂപയുടെ ഹൈദരബാദി ബിരിയാണി ഇനി ഓര്‍മ; പാര്‍ലമെന്റ് കാന്റീനിലെ സബ്‌സിഡി നീക്കി

    പാര്‍ലമെന്റ് കാന്റീനിലെ സബ്‌സിഡി നീക്കി കേന്ദ്രസര്‍ക്കാര്‍. വിപണി വിലയ്ക്ക് തന്നെ കാന്റീനിലും ഭക്ഷണം വില്‍ക്കാനാണ് തീരുമാനം. ഇളവ് ഒഴിവാക്കിയാല്‍ പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണത്തിന്റെ നിരക്ക് കുത്തനെ ഉയരുമെന്ന് ലോക്‌സഭാ സ്പീക്കര്‍ സൂചനകള്‍ നല്‍കിയതിന് തൊട്ട് പിന്നാലെയാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 65 രൂപയ്ക്ക് ഹൈദരാബാദി ബിരിയാണി കിട്ടിയിരുന്ന കാലം ഇനി ഓര്‍മയാകും. റൊട്ടിക്ക് മൂന്ന് രൂപ, വെജിറ്റേറിയന്‍ ഊണിന് 100 രൂപ, നോണ്‍ വെജ് ബുഫെ ഊണിന് 700 രൂപ, മട്ടണ്‍ ബിരിയാണിക്ക് 150 രൂപ എന്നിങ്ങനെയാകും പുതിയ നിരക്കുകളെന്നാണ് പുറത്തുവരുന്ന വിവരം. 2016 മുതല്‍ കാന്റീന്‍ സബ്‌സിഡി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് നടപ്പിലായത്. സബ്‌സിഡി എടുത്ത് കളഞ്ഞതോടെ പ്രതിവര്‍ഷം എട്ടു കോടിയിലേറെ രൂപ ലോക്‌സഭാ സെക്രട്ടറിയേറ്റിന് ലാഭിക്കാനാകുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കാന്റീന്‍ നടത്തിപ്പ് ചുമതല നോര്‍ത്തേണ്‍ റെയില്‍വേസില്‍ നിന്നും ഐടിഡിസിക്ക് കൈമാറുമെന്നും സ്പീക്കര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

    Read More »
  • LIFE

    “ബനേര്‍ഘട്ട”; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്

    ” ഷിബു ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന “ബനേര്‍ഘട്ട ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത താരങ്ങളായ മഞ്ജു വാര്യര്‍,ഉണ്ണി മുകുന്ദന്‍,ജയസൂര്യ,ആസിഫ് അലി,സൂരാജ് വെഞ്ഞാറമൂട് ,സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. കോപ്പി റെെറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ നാലു ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-പരീക്ഷിത്ത്, കല-വിഷ്ണു രാജ്,മേക്കപ്പ്-ജാഫര്‍,ബി ജി എം-റീജോ ചക്കാലയ്ക്കല്‍,

    Read More »
  • Lead News

    പോക്‌സോ കേസില്‍ അപൂര്‍വ്വ വിധി; പ്രതിക്ക് 44 വര്‍ഷം തടവ്‌

    നീലഗിരിയിലെ ബലാത്സംഗകേസില്‍ അപൂര്‍വ്വ വിധി. കേസിലെ പ്രതിക്ക് 44 വര്‍ഷം തടവിന് വിധിച്ചു. പ്രതി അന്തോണിക്കാണ് ഊട്ടി മഹില കോടതിയുടേതാണ് അപൂര്‍വ വിധി. 2017ലാണ് കേസിനാസ്പദമായ സംഭവം. പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി അന്തോണി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. മാത്രമല്ല ഗുളിക നല്‍കി രണ്ടു തവണ ഗര്‍ഭം അലസിപ്പിച്ചുവെന്ന കുറ്റവും കൂടി പ്രതിക്ക്‌മേല്‍ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലാകുന്നത്. തടവിനു പുറമേ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പോക്‌സോ കേസില്‍ അപൂര്‍വ്വമാണ് ഇത്തരത്തിലുള്ള വിധി.

    Read More »
  • Lead News

    ദീപ് സിദ്ധു പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത് ആര്‍ക്ക് വേണ്ടി.?

    സമരരംഗത്തുള്ള കർഷകർക്കെതിരെ കർശനനടപടിക്കൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഗാസിപ്പൂരിൽ നിന്ന് കർഷകർ ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കർഷകർക്ക് നോട്ടീസ് നൽകി.രണ്ടുദിവസത്തിനുള്ളിൽ ഒഴിയണം എന്നാണ് നിർദേശം. സമര വേദിയിലേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ളവിതരണവും സർക്കാർ തടഞ്ഞതായി കർഷക നേതാക്കൾ പറയുന്നു. ഈ മേഖലയിൽ കൂടുതൽ പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. കൂടുതൽ കർഷക നേതാക്കൾ ഇന്ന് ഗാസിപ്പൂറിൽ എത്തിയേക്കുമെന്നാണ് സൂചന. അതേസമയം ചെങ്കോട്ടയിലെ സംഭവവികാസങ്ങളിൽ നടനും ഗായകനുമായ ദീപ് സിദ്ധുവിനെതിരെ പോലീസ് കേസെടുത്തു. ചെങ്കോട്ടയിൽ നടന്ന അതിക്രമങ്ങൾക്ക് പിന്നിൽ സിദ്ധുവാണെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു കർഷകരെ ആക്രമണത്തിന് പ്രകോപിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ദീപ് സിദ്ധുവിനെ കർഷകർ തടഞ്ഞു വയ്ക്കുന്ന വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സിദ്ധുവിന് അരികിലെത്തുന്ന കർഷകർ നിങ്ങളാണ് പ്രക്ഷോഭത്തെ തകർത്തതെന്ന് പറയുന്നതായും വീഡിയോയിൽ വ്യക്തമായി കേൾക്കാം. കർഷകർ തനിക്ക് നേരെ തിരിയുന്നു എന്ന് മനസ്സിലായതോടെയാണ് സിദ്ദു ട്രാക്ടറിൽ നിന്നും ഇറങ്ങി പിന്നിലുണ്ടായിരുന്ന ബൈക്കിൽ കയറിപ്പോയത്. ട്രാക്ടർ റാലിക്കിടെ കർഷകർ…

    Read More »
  • Lead News

    പുല്ലേപ്പടിയിലേത് കൊലപാതകം, വിരലടയാളം ഭയന്ന് കൊന്ന് കത്തിച്ചു

    എറണാകുളം പുല്ലേപ്പടിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച യുവാവിന്റെ സുഹൃത്താണ് ഇപ്പോള്‍ കുറ്റസമ്മതവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മോഷണക്കേസില്‍ പോലീസിന് തെളിവ് ലഭിക്കാതിരിക്കാനാണ് കൂട്ടുപ്രതിയായ യുവാവിനെ കൊന്നതെന്ന് സുഹൃത്ത് വെളിപ്പെടുത്തി. തുടര്‍ന്ന് സംഭവത്തില്‍ ഫോര്‍ട്ട്‌കൊച്ചി മാനാശ്ശേരി സ്വദേശി ഡിനോയിയെ പോലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നാ്ടുകാരാണ് പുല്ലേപ്പടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ജോബിയുടെ മൃതദേഹം കണ്ടത്. ട്രാക്കിലേക്ക് തലവെച്ച് പൂര്‍ണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. മാത്രമല്ല കത്തിക്കുന്നതിനായി ഉപയോഗിച്ച ലൈറ്ററും പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പോലീസെത്തിയത്. പിന്നീട് ഇന്നെല മോഷണക്കുറ്റത്തിന് ഡിനോയിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകക്കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ പുതുവത്സര രാത്രിയിലായിരുന്നു കേസിന്‌സ്പദമായ സംഭവം. എളമക്കര പുതുക്കലവട്ടത്തെ വീട് കുത്തിത്തുറന്നാണ് ജോബിയും ഡിനോയിയും മോഷണം നടത്തിയത്. മോഷണ മുതല്‍ പങ്കുവെക്കുന്നതിലുളള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നായിരുന്നു പ്രതി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പോലീസിന്റെ കുടൂതല്‍ ചോദ്യങ്ങള്‍ക്ക് പ്രതിക്ക്…

    Read More »
  • Lead News

    ആനപ്രേമികളുടെ ആവേശം; മംഗലാംകുന്ന് കർണൻ ചരിഞ്ഞു

    പൂരപ്രേമികളുടെ ആവേശവും കേരളത്തിലെ നാട്ടാനകളിൽ പ്രമുഖനായ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 65 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. വിവിധ അസുഖങ്ങൾ മൂലം ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം ഇന്ന് വാളയാർ വനത്തിൽ നടക്കും. തൃശൂർ പൂരം ഉൾപ്പെടെയുള്ള മുൻനിര ഉത്സവങ്ങളിൽ വർഷങ്ങളോളം പങ്കെടുത്തിട്ടുണ്ട്. തലയെടുപ്പു മത്സര വേദികളിലും നിരവധി തവണ വിജയിച്ചു. മംഗലാംകുന്ന് പരമേശ്വരൻ, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതതയിലുള്ള ഗജവീരനാണു കർണൻ. സിനിമ താരങ്ങളുടേതു പോലെ സംസ്ഥാനത്തു ഫാൻസ് അസോസിയേഷനുകളുള്ള ഗജവീരനാണിത്. 1963ൽ ബിഹാറിലായിരുന്നു കർണ്ണന്റെ ജനനം. പിന്നീട് 1991 ൽ വാരണാസിയിൽ നിന്ന് കർണൻ കേരളത്തിലേക്കെത്തി. കർണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോൾ 302 സെന്റീമീറ്ററാണ് ഉയരം. 2019 മാർച്ചിലാണ് മംഗലാംകുന്ന് കർണൻ അവസാനമായി ഉത്സവത്തിൽ പങ്കെടുത്തത്.

    Read More »
  • LIFE

    ”പുഷ്പ ” ഓഗസ്റ്റ് 13 ന്: ചിത്രം അല്ലു അര്‍ജുന്റെ അഴിഞ്ഞാട്ടം

    അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ”പുഷ്പ” ഓഗസ്റ്റ് 13 ന് തിയേറ്ററുകളിലെത്തും. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ചന്ദനമരങ്ങളുടെ കള്ളക്കടത്ത് നടത്തുന്ന ലോറി ഡ്രൈവർ ആയിട്ടാണ് അല്ലു അർജുൻ എത്തുക. പുഷ്പയിൽ അല്ലു അർജുനൊപ്പം വലിയ താരനിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രശ്മിക മന്ദനയാണ് ചിത്രത്തില്‍ അല്ലുഅർജുന്റെ നായികയായെത്തുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹരീഷ് ഉത്തമൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ചിത്രം കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിനെത്തും. 2019 ല്‍ ചിത്രീകരണം ആരംഭിച്ച പുഷ്പയുടെ ചില ഭാഗങ്ങൾ കേരളത്തിലെ അതിരപ്പള്ളി വനാന്തര മേഖലയിലും ചിത്രീകരിച്ചിട്ടുണ്ട്.

    Read More »
  • Lead News

    24 മണിക്കൂറിനിടെ 11,666 കോവിഡ് കേസുകള്‍; കേരളത്തില്‍ 40 ശതമാനം വരെ വര്‍ധന

    രാജ്യത്ത് ദിനംപ്രതിയുളള കോവിഡ് രോ​ഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,666 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,01,193 ആയി. 24 മണിക്കൂറിനിടെ 14,301 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,03,73,606 ആയി. 123 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രോ​ഗം ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,53,847ആയി. ദേശീയതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തിലെ കോവിഡ് വ്യാപനത്തിൽ 40 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 5659 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5146 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം പുരോ​ഗമിക്കുമ്പോൾ ഇതു വരെ രാജ്യത്ത് 23,55,979 പേരാണ് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചത്.

    Read More »
  • Lead News

    പ്രഫഷണൽ നാടകകൃത്ത് ആലത്തൂർ മധു മരിച്ച നിലയിൽ

    പ്രഫഷണൽ നാടകകൃത്ത് ആലത്തൂർ മധുവിനെ വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ രാവിലെ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിനിടയിലാണ് ഇന്ന് രാവിലെ ഏഴു മണിയോടെ വീടിനു സമീപത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച ‘അർച്ചന പൂക്കൾ’ സംസ്ഥാന അവാർഡ് നേടിയിരുന്നു. കൊല്ലം ചൈതന്യ, ത്രിപ്പൂണിത്തുറ സൂര്യ, ചേർത്തല ഷൈലജ തിയറ്റേഴ്സ് തുടങ്ങിയ പ്രമുഖ ട്രൂപ്പുകൾക്കായി ആലത്തൂർ മധു രചിച്ച 20 ഓളം നാടകങ്ങളിൽ ഭൂരിഭാഗവും വൻ വിജയം നേടിയിരുന്നു. ത്രിപ്പൂണിത്തുറ സൂര്യയ്ക്കായി ‘അയോധ്യാകാണ്ഡം’ എന്ന നാടകം രചിച്ചാണ്  കലാരംഗത്തേക്കു വന്നത്. ഏതാനും വർഷങ്ങളായി അസുഖബാധിതനായി ചികിൽസയിലായതിനാൽ കലാരംഗത്തു നിന്നു വിട്ടു നിൽക്കുകയാണ്. ഭാര്യ ഷീബ (എരുമേലി അംബുജം) നാടകനടിയാണ്. മക്കൾ: അർച്ചന, ഗോപിക. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലിസ് മേൽനടപടികൾ സ്വീകരിച്ചു.

    Read More »
Back to top button
error: