Month: January 2021
-
Lead News
കോവിഡ്: നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും; ടെസ്റ്റ് വര്‍ധിപ്പിക്കും
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌ക്കും നിര്‍ബന്ധമാക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരാണ് ഇപ്പോള്‍ നിരീക്ഷണ ചുമതല നിര്‍വഹിക്കുന്നത്. അത് തുടരും. അവരോടൊപ്പം പോലീസ് കൂടി രംഗത്തുണ്ടാകണമെന്നാണ് തീരുമാനം. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വര്‍ധിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കണ്ടെയിന്റ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതില്‍…
Read More » -
NEWS
മലയാളത്തിൽ വീണ്ടും ഒടിയന്റെ’ കഥയുമായി ‘കരുവ്’
ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തിൽ. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സ് നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആർ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. ‘കരുവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യം. മലയാളത്തിലെ നിരവധി പ്രമുഖരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് “കരുവ്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ ഇന്ന് അനൗൺസ് ചെയ്തത്. ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ സംവിധായിക തന്നെയാണ് നിർവഹിക്കുന്നത്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിര്‍വ്വഹിക്കുന്നു. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിമാണ് സിനിമ നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗസല്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധരൻ, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം-…
Read More » -
NEWS
“പത്തൊൻപതാം നൂറ്റാണ്ട്”പൂജയും സ്വിച്ചോണ്‍ കര്‍മ്മവും
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊന്‍പതാം നൂറ്റാണ്ട് ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാക്കുളം ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ വെച്ചു നടന്നു. നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു. അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി,മണികണ്ഠൻ,സെന്തിൽക്യഷ്ണ, , ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,ക്യഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ(തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ,പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്. മധു പുന്നപ്ര, ഹൈദരാലി, കയാദു,ദീപ്തി സതി, പൂനം ബജുവ,രേണു സുന്ദർ,വർഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാൻസ,,,ഗായത്രി…
Read More » -
Lead News
നൂറുദിന പരിപാടിയുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി; 13,000 പട്ടയം വിതരണം ചെയ്യും, തൊഴിലവസരങ്ങള്‍ 50,000
സര്‍ക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികളുടെ പുരോഗതി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ അവയ്ക്ക് തുടക്കം കുറിക്കുകയോ ചെയ്യുന്നത്. ഡിസംബര്‍ 17-ന് പ്രഖ്യാപിച്ച പരിപാടി മാര്‍ച്ച് 27-ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതിനകം 9 പദ്ധതികള്‍ പൂര്‍ത്തിയായി. ഇതില്‍ ആറും വൈദ്യുതി വകുപ്പിന്റേതാണ്. 141 പദ്ധതികള്‍ പുരോഗമിക്കുന്നു. 100 ദിന പരിപാടിയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനകം 23606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 100 ദിവസത്തിനുള്ളില്‍ പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍തന്നെ പതിമൂവായിരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാണെന്ന് അവലോകന യോഗത്തില്‍ വ്യക്തമായി. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 1400 രൂപയില്‍ നിന്ന് 1500 രൂപയാക്കാനുള്ള പ്രഖ്യാപനവും നടപ്പായി. അടുത്ത ആഴ്ച മുതല്‍ 1500 രൂപയാക്കിയ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങും. 16 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ 19 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയായി. 100 ദിന പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 94,00,749…
Read More » -
Lead News
മക്കളുടെ മൃതദേഹത്തിനരികിൽ അമ്മ നൃത്തം വെച്ചു, പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ, കുടുംബം മെഹർ ബാബ, സായിബാബ, രജനീഷ് എന്നിവരുടെ വിശ്വാസികൾ
ആന്ധ്രയിൽ ഐശ്വര്യം വർദ്ധിപ്പിക്കാൻ മക്കളെ കുരുതി കൊടുത്ത അമ്മ മൃതദേഹത്തിനു സമീപം നൃത്തം വച്ചു എന്ന് വെളിപ്പെടുത്തൽ. പോലീസ് വന്നിട്ടും അമ്മ നൃത്തം തുടർന്നു. അച്ഛൻ താമസിയാതെ ബോധാവസ്ഥയിലേക്ക് വന്നെങ്കിലും അമ്മ ഉന്മാദത്തിൽ തന്നെയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കലിയുഗത്തിൽ ചീത്ത മനുഷ്യരെ ഇല്ലാതാക്കാനാണ് കൊറോണ വൈറസ് ഉണ്ടായത് എന്ന് അമ്മ വിളിച്ചു പറഞ്ഞു. അറസ്റ്റിന് മുന്നോടിയായി ആർ ടി പി സി ആർ ടെസ്റ്റിന് ഹാജരാകാൻ പറഞ്ഞപ്പോൾ കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയല്ല എന്നും ശിവനാണ് കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും അവർ പറഞ്ഞു. മാത്രമല്ല താൻ തന്നെയാണ് ശിവനെന്നും മാർച്ച് മാസത്തോടെ കൊറോണ വൈറസ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും അവർ വിളിച്ചു പറഞ്ഞു. ഞായറാഴ്ച രാത്രിയിലാണ് രണ്ടു പെൺകുട്ടികളുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെടുത്തത്. മൂത്ത മകളെ ഡമ്പൽ കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊന്നത്. ഇളയ മകളെ ത്രിശൂലം കൊണ്ട് കുത്തിയാണ് കൊന്നത്. സത് യുഗം ആരംഭിക്കുന്ന തിങ്കളാഴ്ച മക്കൾ ജീവനോടെ…
Read More » -
Lead News
കോണ്‍ഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മും ബിജെപിയും തമ്മില്‍ അപകടരമായ ധാരണ: മുല്ലപ്പള്ളി
കോണ്‍ഗ്രസ് മുക്ത കേരളം എന്ന ലക്ഷ്യപ്രാപ്ത്തിക്കായി സിപിഎമ്മും ബിജെപിയും തമ്മില്‍ അപകടരമായ ധാരണ ഉണ്ടാക്കിയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് ഫലം.തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതേ ധാരണ സംസ്ഥാന വ്യാപകമായി ഉണ്ടായിരുന്നു. ഇക്കാര്യം പലതവണ താന്‍ ചൂണ്ടിക്കാട്ടിയതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.എന്റെ ബൂത്ത്,എന്റെ അഭിമാനം എന്ന ക്യാമ്പയിന്റെ ഭാഗമായി ബൂത്ത് കമ്മറ്റി പുനര്‍രൂപീകരണത്തോട് അനുബന്ധിച്ച് ചോമ്പാല ബൂത്തിന്റെ ചുമതല ഏറ്റെടുത്ത് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സിപിഎമ്മിനേയും ബിജെപിയേയും കൂട്ടിയിണക്കുന്ന പാലമായി കുറെക്കാലമായി പ്രവര്‍ത്തിക്കുന്നത് ആര്‍ എസ് എസ് നേതാവായ വത്സന്‍ തില്ലങ്കേരിയാണ്.അദ്ദേഹം ഒരു പ്രമുഖ മലയാള വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ബിജെപിയും സിപിഎമ്മും വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനെ ഇതുവരെ നിഷേധിച്ചിട്ടുമില്ല.അതേ ആര്‍ എസ് എസ് നേതാവിന്റെ ജന്മനാട്ടിലാണ് ബിജെപിയുടെ സഹായത്തോടെ സിപിഎം അട്ടിമറി വിജയം നേടിയത്. തില്ലങ്കേരി…
Read More » -
Lead News
കർഷക സമരത്തിൽ നിന്ന് രണ്ട് സംഘടനകൾ പിന്മാറുന്നു
റിപ്പബ്ലിക് ദിനത്തിലെ സംഭവവികാസങ്ങളിൽ പ്രതിഷേധിച്ച് 2 കർഷക സംഘടനകൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറുന്നു. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി, ഭാരതീയ കിസാൻ യൂണിയൻ(ഭാനു ) എന്നീ സംഘടനകളാണ് പ്രക്ഷോഭത്തിൽ നിന്ന് പിന്മാറുന്നത്. ഇപ്പോൾ പ്രക്ഷോഭം പോകുന്ന രീതിയോട് യോജിപ്പില്ലെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി നേതാവ് വി എം സിംഗ് പറഞ്ഞു. സംഘർഷത്തിൽ സംഘടനയ്ക്ക് പങ്കില്ലെന്ന് വി എം സിംഗ് വ്യക്തമാക്കി. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കയത്തിനോടുള്ള അഭിപ്രായവ്യത്യാസവും വി എം സിംഗ് തുറന്നു പറഞ്ഞു. ഭാരതീയ കിസാൻ യൂണിയൻ(ഭാനു ) നേതാവ് ഭാനു പ്രതാപ് സിംഗും പിൻമാറ്റം പ്രഖ്യാപിച്ചു. ” ഇന്നലെ ഡൽഹിയിൽ നടന്ന സംഭവങ്ങൾ എന്നെ വേദനിപ്പിക്കുന്നു. 58 ദിവസത്തെ ഈ പ്രക്ഷോഭം ഞങ്ങൾ അവസാനിപ്പിക്കുന്നു. “ഭാനു പ്രതാപ് സിംഗ് വ്യക്തമാക്കി.
Read More » -
Lead News
നായികമാരെ വരുതിയിലാക്കാന്‍ ശ്രമിച്ച നിര്‍മ്മാതാവിന് പീഡന കേസില്‍ 123 കോടി പിഴ ശിക്ഷ
ഹോളിവുഡ് നിര്‍മ്മാതാവും വിവാദനായകനുമായ ഹാര്‍വി വെയിന്‍സ്റ്റിനെ ആരും മറക്കാനിടയില്ല. മി ടൂ ആരോപണങ്ങളിലൂടെയാണ് ഹാര്‍വി വാര്‍ത്തകളില്‍ നിറഞ്ഞത്. തുടര്‍ന്ന് ലൈംഗിക പീഡനക്കേസില്‍ അഴിക്കുള്ളിലുവുകയും ചെയ്തു. നീണ്ട 23 വര്‍ഷത്തെ ജയില്‍ ശിക്ഷ.. ഇപ്പോഴിതാ ഹാര്‍വി വെയിന്‍സ്റ്റീന് യുഎസ് കോടതി പിഴ വിധിച്ചിരിക്കുകയാണ്. 17 മില്യണ്‍ യുഎസ് ഡോളറാണ് പിഴ വിധിച്ചത്. അതായത് 123 കോടി രൂപ. വെയിന്‍സ്റ്റിന്റെ സ്വത്തുവകകളെല്ലാം കണ്ടുകെട്ടിയാണ് പീഡനത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്. നഷ്ടപരിഹാരം നല്‍കുന്നത് കേസുമായി മുന്നോട്ട് പോകുന്നതില്‍ തടസ്സം സൃഷ്ടിക്കുമെന്ന വാദം കോടതി തള്ളിയിരുന്നു. പീഡനാരോപണവുമായി ഒട്ടനവധി സ്ത്രീകള്‍ രംഗത്ത് വന്നെങ്കിലും 37 പേരാണ് നിയമനടപടിയുമായി മുന്നോട്ടുവന്നത്. ഈ 37 പേര്‍ക്കും നഷ്ടപരിഹാര തുക വീതിച്ചു നല്‍കും. ഒരു ഹോളിവുഡ് താരമാണ് ആദ്യമായി വെയിന്‍സ്റ്റീനെതിരേ ലൈംഗികാരോപണം ഉന്നയിച്ചത്. തൊട്ടുപിന്നാലെ ഒട്ടനവധി സ്ത്രീകള്‍ രംഗത്ത് വരികയായിരുന്നു. വെയിന്‍സ്റ്റീനെക്കുറിച്ച് പുറത്ത് വന്നതൊന്നും നല്ല കഥകളായിരുന്നില്ല. ഒരു പറ്റം സുന്ദരികളായ നടിമാരെ എപ്പോഴും തന്റെ അരികില്‍ നിര്‍ത്തിക്കൊണ്ട് മാത്രമേ വിന്‍സ്റ്റീനെ…
Read More » -
LIFE
രാഹുൽഗാന്ധിയെ ഞെട്ടിച്ച് ഫാത്തിമയുടെ തർജ്ജമ
വണ്ടൂർ ഗവൺമെന്റ് ഹയർസെക്കൻഡറി ഗേൾസ് സ്കൂളിൽ പ്രസംഗം തർജ്ജമ ചെയ്ത ഫാത്തിമ എന്ന വിദ്യാർഥിനിക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തോടെ ഫാത്തിമ തരംഗമായി. ബുധനാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുലിന്റെ ആദ്യ പരിപാടിയായിരുന്നു വണ്ടൂരിലേത്. കൃത്യമായ പരിഭാഷ കണ്ട് അമ്പരന്ന രാഹുൽഗാന്ധി ഫാത്തിമയെ പരസ്യമായി അഭിനന്ദിക്കാൻ മടിച്ചില്ല. പി സി വിഷ്ണുനാഥിന്റെ ഫേസ്ബുക്പോസ്റ്റ്- “പൊതുപ്രവർത്തകർക്ക് മാസ്ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. എന്റെ ആശയ വിനിമയം പലപ്പോഴും പുഞ്ചിരിയിൽ കൂടിയാണ്. ഞാൻ പുഞ്ചിരിക്കുന്നത് മാസ്ക് ധരിക്കുന്നതിനാൽ പലപ്പോഴും മറ്റുള്ളവർ കാണില്ല; അവർ പുഞ്ചിരിക്കുന്നത് എനിക്കും…അദ്ദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നൽകാൻ എനിക്കും സാധിക്കില്ല…ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ എന്റെ അമ്മയെ ഓർക്കും. നമുക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്തം ഉള്ളതിനാൽ മാസ്ക് ധരിക്കണം. ” വണ്ടൂർ ഗവ. ഹയർ സെക്കൻഡറി ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനി ഫാത്തിമയുടെ മികവാർന്ന തർജ്ജമ കൂടിയായപ്പോൾ രാഹുൽഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു…
Read More »