Lead NewsNEWS

തിയേറ്ററുകളിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാം, എല്ലാവർക്കുമായി സ്വിമ്മിങ് പൂൾ തുറക്കാം, കേന്ദ്രത്തിന്റെ പുതിയ കോവിഡ് മാർഗനിർദേശങ്ങൾ ഇങ്ങനെ

കേന്ദ്ര സർക്കാർ പുതിയ കോവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇത് പ്രകാരം തിയേറ്ററുകളിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാം. നേരത്തെ 50% പേരെ പ്രവേശിപ്പിക്കാം എന്നായിരുന്നു നിർദേശം.

എല്ലാവർക്കുമായി സ്വിമ്മിംഗ് പൂളുകൾ തുറക്കാമെന്ന് കേന്ദ്രം പുതിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച് കായിക,യുവജനക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. ഫെബ്രുവരി ഒന്നു മുതലാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വരിക.

സംസ്ഥാനങ്ങളിലും സംസ്ഥാനാന്തര തലത്തിലും യാത്രകളും ചരക്കു നീക്കവും നടത്താം. കണ്ടൈൻമെന്റ് സോണുകളിൽ നിയന്ത്രണം തുടരും.

എല്ലാ തരത്തിലുള്ള എക്സിബിഷൻ ഹാളുകളും തുറക്കാം. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി വാണിജ്യമന്ത്രാലയം ആശയവിനിമയം നടത്തും.

65 വയസ്സിനു മുകളിലുള്ളവർ, രോഗസാധ്യത ഉള്ളവർ, ഗർഭിണികൾ, പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ തുടങ്ങിയവർ ജാഗ്രത തുടരണം.

Back to top button
error: