LIFETRENDING

വിറ്റഴിക്കുന്ന മാംസ കഷ്ണങ്ങൾ ആകരുതേ പെൺകുട്ടികളെ -ഡോ. നജ്മ/വീഡിയോ

വിവാഹത്തെ കുറിച്ചും സ്ത്രീധനത്തെ കുറിച്ചും ഡോ. നജ്മ കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക് പോസ്റ്റ്‌ അഭിനന്ദനങ്ങൾക്കൊപ്പം വിമർശനത്തിനും വഴി വച്ചു. പെൺകുട്ടികളെ വിവാഹ കമ്പോളത്തിലെ വില്പന ചരക്ക് ആക്കരുത് എന്നായിരുന്നു പോസ്റ്റിന്റെ പ്രമേയം. ഈ പോസ്റ്റിനെ മുൻ നിർത്തിയുള്ള പ്രതികരണങ്ങളോട് നജ്മയ്ക്ക് പറയാനുള്ളത് ഇതാണ്.

Signature-ad

നജ്മയുടെ ഫേസ്ബുക് പോസ്റ്റ് ഇതായിരുന്നു –

(എന്റെ സ്വന്തം അനുഭവം😍)

“”എനിക്ക് വട്ടാണേ “”💃
————————————

നമ്മുടെ നാട്ടിൽ ഒരു മുട്ടുസൂചി വാങ്ങണം എങ്കിലും വാങ്ങുന്ന ആൾ പൈസ കൊടുക്കാതെ കിട്ടില്ല. പക്ഷേ ഒന്നു കിട്ടും, എന്താണെന്നോ ” പെണ്ണ്” 👩. വാങ്ങാൻ വരുന്ന ആളിന്റെ ഫാമിലി സ്റ്റാറ്റസ് ജോലി👨‍⚕️, സാലറി ഇതെല്ലാം ഉയരുന്നതിന് അനുസരിച്ച് അവളുടെ പ്രൈസ് ടാഗും ഉയരും കേട്ടോ!!! ( പെണ്ണിന്റെ ജോലി സാലറി പേഴ്സണാലിറ്റി ഒന്നും വിലയുടെ മാനദണ്ഡത്തിൽ വേണ്ടല്ലോ ).പിന്നെ ഈ മാർക്കറ്റിൽ വിൽപ്പന വസ്തുവിന് തടി കൂടുതൽ, മുടി കുറവ്, കളർ കുറവ്, ഹൈറ്റ് കുറവ് ഇങ്ങനെയുള്ള കേടുപാടുകൾ ക്ക് മറ്റു വസ്തുക്കളെ പോലെ ഓഫറോ വിലക്കുറവോ ഇല്ല, മറിച്ച് ബോണസ് പ്രൈസ് പോക്കറ്റ് മണിയുടെ രൂപത്തിലോ അവളുടെ കഴുത്തിൽ ലേയറായി കെട്ടിത്തൂക്കുന്ന സ്വർണ്ണ ചങ്ങലയിലോ പ്രതിഫലിക്കും. ഇതൊന്നുമല്ല മെയിൻ ഹൈലൈറ്റ്… നാട്ടിലെ മാർക്കറ്റിൽ ബീഫ് 🐂 വാങ്ങാൻ പോകുന്ന പോലെ ഇളയ ഇറച്ചി മൂത്ത ഇറച്ചി ഇവിടെ ലഭ്യമാണെങ്കിലും, ഒരു വ്യത്യാസമുണ്ട്.ഇളയ ബീഫ് നെ പോലെ ഇവിടെയും ഇളയ ഇറച്ചി ക്കാണ് ഡിമാൻഡ്, എങ്കിലും, സമൂഹം നിശ്ചയിച്ച വിവാഹപ്രായം കഴിഞ്ഞ മൂത്ത ഇറച്ചിക്ക് ഡിമാൻഡ് കുറവാണെങ്കിലും വില അല്പം കൂടുതലാണ് കൂടാതെ ബംബർ പ്രൈസും ലഭിക്കുന്നതാണ്. ഇനി ഇറച്ചി ഇളയത് ആണേലും മൂത്തത് ആണേലും ഉപഭോക്താവിന് “HIS BIG DAY” ക്ക് അവന്റെ പോക്കറ്റിൽനിന്ന് ചിലവായ പൈസ പോക്കറ്റ് മണിയുടെ രൂപത്തിൽ ലഭിക്കുകയും ഇനി അങ്ങോട്ടുള്ള അവന്റെ ജീവിതം ആർഭാടം ആക്കാൻ കാർ എസി തുടങ്ങിയവ സ്പെഷ്യൽ ഗിഫ്റ്റ് ആയി ലഭിക്കുന്നതുമാണ്🤩. ആഹാ എന്ത് വിചിത്രമായ ആചാരങ്ങൾ അല്ലേ😮😮..
ഈ വിചിത്രത യുടെ പേരാണ് ” ദ ഗ്രേറ്റ് ഇന്ത്യൻ കല്യാണ ചന്ത👩‍❤️‍💋‍👨” “The Great Indian kalyana market”.

[Special note: ഈ കല്യാണ സിസ്റ്റത്തെ എതിർക്കുന്ന പെൺകുട്ടികളോട് ഈ സമൂഹം ചോദിക്കുന്ന കുറച്ച് ചോദ്യങ്ങൾ ഉണ്ട്. ” നീയെന്താ രാജകുമാരിയോ👸 ഒന്നും കൊടുക്കാതെ അവര് കെട്ടികൊണ്ട് പോകാൻ “.” എന്ത് തന്റെടി ആണ് നീ”. ” ആരു വരും നിന്നെ കെട്ടാൻ”. ” നിനക്ക് വട്ടാണ്”… ഇങ്ങനെ നീളും ആ ചോദ്യങ്ങൾ.😀
” അതെ എനിക്ക് വട്ടാണ്”

“”””അഭിമാനത്തോടെ ഞാൻ പറയുന്നു… എന്റെ കഴുത്തിൽ സമൂഹം ചാർത്തി തന്ന ആ പ്രൈസ് ടാഗ് ഞാൻ വലിച്ചു പൊട്ടിച്ചിരിക്കുന്നു “””””
“പെൺകുട്ടികളെ ഇനി നിങ്ങളുടെ ഊഴമാണ്💪💪💪”

“വിവാഹ ചിലവിലും വിവാഹബന്ധത്തിലും വേണം ഇക്വാലിറ്റി”

Dr Najma Salim

#SayNoToDowry
#indianwedding
#indianmarriagemarket
#kalyanachanda

Back to top button
error: