Month: December 2020
-
Lead News
യുവനടിയെ അപമാനിച്ച സംഭവം; നടി മാപ്പു നല്‍കിയത് കേസിനെ ബാധിക്കില്ലെന്ന് പോലീസ്
കൊച്ചി മാളില്‍ ഷോപ്പിങ്ങിന് എത്തിയ യുവനടിയെ അപമാനിച്ച കേസില്‍ പ്രതികള്‍ക്ക് നടി മാപ്പു നല്‍കിയത് കേസിനെ ബാധിക്കില്ലെന്ന് പോലീസ്. ഇതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. പൊതുജനമധ്യത്തില്‍ നടന്ന സംഭവത്തില്‍ കേസെടുക്കുന്നതില്‍ നടിയുടെ നിലപാട് തിരിച്ചടിയാകില്ലെന്നാണ് പോലീസിന്റെ നിലപാട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍,റംഷാദ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.കളമശ്ശേരി സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ വേണ്ടി മലപ്പുറത്തുനിന്ന് വാഹനത്തില്‍ വന്ന ഇരുവരെയും കുസാറ്റ് ജംഗ്ഷനില്‍ വച്ച് വാഹനം തടഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നടിയെ മനപ്പൂര്‍വ്വം അപമാനിക്കുകയോ പിന്തുടരുകയും ചെയ്തിട്ടില്ലെന്ന് ഇവര്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. റംഷാദിന്റെ പിതാവിന്റെ പേരുള്ള കാറിന്റെ എസി നന്നാക്കുന്നതിന് തൃശ്ശൂരിലെ വര്‍ക് ഷോപ്പില്‍ വാഹനം ഏല്‍പ്പിച്ച ശേഷം കൊച്ചിയിലെ ഒരു അഭിമുഖത്തില്‍ പങ്കെടുക്കാനാണ് പോയതെന്നാണ് ഇവരുടെ വിശദീകരണം. മടക്ക ട്രയിനിന്റെ സമയം ആകുന്നതുവരെ ലുലുമാളില്‍ ചിലവഴിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു. അതേസമയം പ്രതികള്‍ക്ക് മാപ്പ് നല്‍കുന്നതായി നടി…
Read More » -
Lead News
വാഗമണ്‍ നിശാപാര്‍ട്ടി; 4 പേര്‍ അറസ്റ്റില്‍
ഇടുക്കി വാഗമണ്ണില്‍ നിശാ പാര്‍ട്ടി സംഘടിപ്പിച്ച നാല് പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ഉടമയും സിപിഐ പ്രാദേശിക നേതാവും ഏലപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ ഷാജി കുറ്റിക്കാടനെ പോലീസ് ചോദ്യം ചെയ്യുകയാണ്. മൂന്നു മുറി മാത്രമാണു പാര്‍ട്ടിക്കായി നല്‍കിയതെന്ന് ഷാജി പറഞ്ഞു.ജന്മദിന പാര്‍ട്ടിയെന്നാണ് പറഞ്ഞിരുന്നത്. കൂടുതല്‍ പേരെത്തിയപ്പോള്‍ ചോദ്യം ചെയ്തു. എട്ടുമണിക്കു മുമ്പ് തിരികെ പോവുമെന്ന് ഉറപ്പു ലഭിച്ചെന്നും ഷാജി കുറ്റിക്കാടന്‍ പറഞ്ഞു. സംഭവത്തിനുപിന്നില്‍ 9 പേരുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം ഇവിടെ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. അറുപതോളം പേരാണ് പാര്‍ട്ടിക്ക് എത്തിയത്. ഇവരില്‍ 25 പേര്‍ സ്ത്രീകളാണ്. ഞായറാഴ്ച വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിശാ പാര്‍ട്ടി നടക്കുമെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ്പി അടക്കമുള്ളവര്‍ പൊലീസ് നിരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. ലഹരിവിരുദ്ധ പാര്‍ട്ടി ആരംഭിച്ചപ്പോള്‍ നര്‍ക്കോട്ടിക് സംഘവും പോലീസും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴിയാണ്…
Read More » -
Lead News
അതിവേഗം പടരും വൈറസ് അപകടകാരിയോ?
ചൈനയിലെ വുഹാനില്‍ നിന്ന് പടര്‍ന്ന കൊറോണ വൈറസ് ഇന്നും ലോകരാജ്യങ്ങളൊട്ടാകെ വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ അതിവേഗം പടരുന്ന വൈറസ് കൂടി പ്രത്യക്ഷപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പുതിയതായി ബ്രിട്ടനിലാണ് ഇവയെ കണ്ടെത്തിയത്. ലണ്ടനില്‍ നിന്ന് റോമിലേക്ക് എത്തിയ ദമ്പതികളില്‍ ഒരാള്‍ക്കാണ് രോഗം. രോഗി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ആദ്യ വൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. പുതിയ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയും മുന്നൊരുക്കം തുടങ്ങി. ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്. സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ആസ്‌ത്രേലിയയിലും ഡെന്‍മാര്‍ക്കിലും നെതര്‍ലാന്‍ഡ്സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ഇതോടെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബ്രിട്ടനുമായി ചര്‍ച്ചചെയ്തുവരുകയാണെന്ന് ഡബ്ല്യുഎച്ച്ഒ പ്രതികരിച്ചു. വൈറസ്…
Read More » -
Lead News
നിവിന്‍ പോളിയുടെ പ്രിയപ്പെട്ട ഷാബുചേട്ടന്‍ ഇനി ഓര്‍മ്മ…
സിനിമയിലെ മേക്കപ്പ്മാനും നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ ഷാബു പുല്‍പ്പളളി അന്തരിച്ചു. 37 വയസ്സായിരുന്നു. ശശിമലയിലെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് അപകടം. വീട്ടുമുറ്റത്തെ മാവില്‍ ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ കയറിയപ്പോള്‍ കൊമ്പൊടിഞ്ഞ് വീഴുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തലയ്ക്കു ആന്തരിക രക്തസ്രവം ഉണ്ടായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. സംസ്‌കാരം ഇന്ന് 2ന്. ഭാര്യ: ലക്ഷ്മി. മക്കള്‍: അബിന്‍ ദേവു കൃഷ്ണ, ഗൗരിദക്ഷ. മേക്കപ്മാന്‍ ഷാജി പുല്‍പള്ളി സഹോദരനാണ്. https://www.facebook.com/DQSalmaan/posts/3023786401057151 10 വര്‍ഷമായി നിവിനൊപ്പം ജോലി ചെയ്തു വരികയായിരുന്ന ഷാബു നിവിന്റെ വലംകൈ ആയിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങള്‍’ മുതല്‍ നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്ന ഷാബു പുല്‍പ്പള്ളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. https://www.facebook.com/geetu.mohandas/posts/3728842230511810 ഷാബു പുല്‍പ്പള്ളിയുടെ അകാല മരണത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, ഗീതു മോഹന്‍ദാസ് തുടങ്ങിയ താരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. https://www.facebook.com/AjuVargheseOfficial/posts/3618027174951659
Read More » -
Lead News
അതിവേഗ കോവിഡ് വൈറസ്; യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി
ബ്രിട്ടനില്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടുപിടിച്ച സാഹചര്യത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി. രാജ്യാന്തരവിമാനങ്ങള്‍ക്കും കര,നാവിക, വോമാതിര്‍ത്തികള്‍ അടച്ചുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വിലക്ക് ഒരാഴ്ചത്തേക്കാണെന്നും അത് ആവശ്യമെങ്കില്‍ നീട്ടുമെന്നും സൗദി വാര്‍ത്ത ഏജന്‍സി അറിയിച്ചു. നിലവില്‍ സൗദിയിലുളള വാര്‍ത്ത ഏജന്‍സികള്‍ക്ക് അത് ബാധകമല്ല. വൈറസ് വ്യാപനം നിയന്ത്രണാതീതമാണെന്ന ബ്രിട്ടന്റെ മുന്നറിയിപ്പ് വന്നതിന് പിന്നാലെ പല യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടനില്‍ നിന്നുളള വിമാനങ്ങള്‍ഡക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് സൗദിയുടെ ഈ തീരുമാനം. ബ്രിട്ടനില്‍ പടരുന്ന അധികവേഗ കോവിഡ് വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും കണ്ടെത്തി. രോഗി പങ്കാളിയോടൊത്ത് കുറച്ചുദിവസം മുമ്പാണ് ലണ്ടനില്‍നിന്ന് റോമില്‍ എത്തിയത്. ഇപ്പോള്‍ നിരീക്ഷണത്തിലാണ് രോഗി. ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്. ഒരുപക്ഷേ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഇന്ത്യയും ഇതുസംബന്ധിച്ച തീരുമാനം എടുത്തേക്കാം. ലോകത്ത് ആദ്യം ആയി വാക്‌സിന്‍ ഉപയോഗിച്ച രാജ്യമാണ് ബ്രിട്ടന്‍.…
Read More » -
LIFE
പ്രചാരണചൂട്; തമിഴ്‌നാട്ടില്‍ ‘അന്‍പേ വാ’ വീണ്ടും റിലീസ്
തമിഴ്‌നാട്ടില്‍ നിയസഭ പ്രചരണചൂടിന്റെ ഭാഗമായി അര നൂറ്റാണ്ടിന് മുമ്പ് ഇറങ്ങിയ എംജിആര്‍ ചിത്രം അന്‍പേ വാ നഗരത്തിലെ പ്രമുഖ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. കോവിഡ് ലോക്ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്ന് മാസമേറെയായിട്ടും ജനം കയറുന്നില്ല. കോവിഡ് പേടിയും പുതിയ റിലീസുകളും ഇല്ലാത്തുമാണ് പ്രധാന കാരണം. എന്നാല്‍ ഇപ്പോഴിതാ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാനായി പാര്‍ട്ടികള്‍ എംജിആറിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. 1966 പുറത്തിറങ്ങിയ ഈ ചിത്രം നഗരത്തിലെ പ്രമുഖ തിയറ്ററുകളായ കില്‍പോക് ഈഗ, വടപളനി പിവിആര്‍ പലാസ്സോ, ടിനഗര്‍ എജിഎസ് തുടങ്ങിയ ഇടങ്ങളില്‍ ഓരോ ഷോ വീതമാണു കളിക്കുന്നത്. കോവിഡ് നിബന്ധന പ്രകാരം തിയറ്ററുകളില്‍ 50% പേര്‍ക്കാണു പ്രവേശനാനുമതി. എന്നാല്‍, പരമാവധി 20-30% പേര്‍ മാത്രമാണ് എത്തുന്നത്. ചില ഷോകള്‍ കാണികളില്ലാത്തതു കാരണം റദ്ദാക്കേണ്ട സ്ഥിതിയുമുണ്ട്. എംജിആര്‍ ചിത്രത്തിനു മോശമല്ലാത്ത ടിക്കറ്റ് ബുക്കിങ്ങുണ്ടെന്നു ഉടമകള്‍ പറയുന്നു. എംജിആറിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് അന്‍പേ വാ. തമിഴിലെ ആദ്യകാല കളര്‍ ചിത്രങ്ങളിലൊന്നായ സിനിമയുടെ ബജറ്റ് 30 ലക്ഷമായിരുന്നു.…
Read More » -
Lead News
സമൂഹ മാധ്യമങ്ങൾ പ്രസിഡന്റിനെ നിശ്ചയിക്കേണ്ടതില്ല, രേഷ്മ പഞ്ചായത്ത് പ്രസിഡന്റ് ആകുമെന്ന വാർത്തകൾക്കിടയിൽ വിശദീകരണവുമായി സിപിഎം കോന്നി ഏരിയ കമ്മിറ്റി, ഷെയർ ചെയ്ത് രേഷ്മ
തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധി രേഷ്മ മറിയം റോയ് പത്തനംതിട്ട അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയേക്കുമെന്ന സൂചനകൾക്കിടെ വിശദീകരണവുമായി സിപിഎം കോന്നി ഏരിയ കമ്മിറ്റി.നവ മാധ്യമങ്ങളിലൂടെ പഞ്ചായത്ത് പ്രസിഡന്റ് നെ തീരുമാനിക്കുന്നത് ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്ന പോസ്റ്റുമായി സിപിഎം കോന്നി ഏരിയ കമ്മിറ്റി രംഗത്തെത്തി. രേഷ്മ ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. 21 വയസ്സ് ആണ് രേഷ്മയ്ക്ക് ഉള്ളത്. എൽഡിഎഫ് ഭരണം ലഭിച്ച പഞ്ചായത്തിൽ വനിതാ സംവരണം ആണ് പ്രസിഡന്റ് സ്ഥാനത്തിന്.സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രേഷ്മയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ തലേന്നാണ് രേഷ്മക്ക് 21 വയസ്സ് തികഞ്ഞത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പതിനൊന്നാം വാർഡിൽ നിന്ന് 70 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഷ്മ വിജയം കണ്ടത്. നിലവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ. സിപിഎം ഏരിയ കമ്മിറ്റികളാണ് വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ…
Read More » -
Lead News
മാണി സി.കാപ്പന്‍ യുഡിഎഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടി: എ.കെ ശശീന്ദ്രന്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് വിഷയത്തില്‍ മാണി സി.കാപ്പന്‍ യുഡിഎഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടിയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. എല്‍.ഡി.എഫില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടകകക്ഷിയാണ് എന്‍.സി.പി. മാണി.സി.കാപ്പന്‍ യുഡിഎഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടിയാണെന്നും അത്തരമൊരു ചര്‍ച്ചയും പാര്‍ട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ നടന്നിട്ടില്ലന്നെും അദ്ദേഹം വ്യക്തമാക്കി. പാലാ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഒരു ഡിമാന്‍ഡാണ്. എന്‍സിപി എല്‍ഡിഎഫില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടക കക്ഷിയാണ്. പാലാ സീറ്റ് എല്‍സിപിക്ക് വേണം എന്നത് അവരെ സംബന്ധിച്ച് തര്‍ക്ക വിഷയമേ അല്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
Lead News
അതിര്‍ത്തി ലംഘിച്ച് ചൈനീസ് സൈന്യം; തടഞ്ഞുവെച്ച് നാട്ടുകാര്‍
അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനമെന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം ഇന്ത്യ തടഞ്ഞു. സിവില്‍ ഡ്രസില്‍ അതിര്‍ത്തികടക്കാനുള്ള ഒരു സംഘം ചൈനീസ് സൈനികരുടെ നീക്കത്തെയാണ് ഇന്ത്യ തടഞ്ഞത്. ചൈനീസ് പട്ടാളം കടന്നത് ലഡാക്കിലെ നയോമ മേഖലയിലെ ചാങ്താങ് ഗ്രാമത്തിലെക്കാണ്. ഇവര്‍ ഗ്രാമത്തിലെത്തിയത് കാലിമേയ്ക്കുന്നവര്‍ എന്നാ വ്യാജേനയായിരുന്നു. പിന്നീട് ഐടിഡിപിയും നാട്ടുകാരും ചേര്‍ന്ന് ഇവരെ തടഞ്ഞ് ചൈനീസ് ഭാഗത്തേയ്ക്ക് മടക്കി അയച്ചു. ചൈനീസ് സൈനികര്‍ എത്തിയത് രണ്ട് വാഹനങ്ങളില്‍ ആണ്. സംഭവം അതീവ ഗൗരവകരമാണെന്നും പരിശോധിച്ച് വരിക ആണെന്നും സുരക്ഷാ സേന വ്യക്തമാക്കി.
Read More » -
NEWS
അന്യഗ്രഹ ജീവികൾ ഉണ്ടോ?പുതിയ തെളിവായി സൗരയൂഥത്തിനു പുറത്തുനിന്ന് റേഡിയോ സിഗ്നൽ
അന്യഗ്രഹജീവികളെ കണ്ടെത്തുന്നതിനുള്ള ഗവേഷണം കാലങ്ങളായി തുടരുന്നു. വ്യക്തമായ സൂചനകളൊന്നും ഇതുവരെ അന്യഗ്രഹജീവികളെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. ഇസ്രയേൽ സ്പേസ് മിഷൻ മുൻ മേധാവി അമേരിക്കയും അന്യഗ്രഹ ജീവികളും ആയി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും തെളിവൊന്നും ഹാജരാക്കാനായില്ല. ഈ പശ്ചാത്തലത്തിലാണ് സൗരയൂഥത്തിന് പുറത്തുനിന്ന് റേഡിയോ സിഗ്നലുകൾ ലഭിച്ചു എന്ന വെളിപ്പെടുത്തലുമായി ഒരു കൂട്ടം ശാസ്ത്രജ്ഞർ രംഗത്ത് വരുന്നത്. 51 പ്രകാശവർഷമകലെ സൗരയൂഥത്തിന് പുറത്തു നിന്നാണ് ഈ സിഗ്നൽ ലഭിച്ചത്. അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റി ആണ് പഠനത്തിന് നേതൃത്വം നൽകിയത് ഈ റേഡിയോ സിഗ്നൽ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം തയ്യാറെടുക്കുകയാണ് ശാസ്ത്രജ്ഞർ.അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉണ്ട് എന്ന അനുമാനത്തിൽ തന്നെയാണ് ശാസ്ത്രജ്ഞർ.
Read More »