സമൂഹ മാധ്യമങ്ങൾ പ്രസിഡന്റിനെ നിശ്ചയിക്കേണ്ടതില്ല, രേഷ്മ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആകുമെന്ന വാർത്തകൾക്കിടയിൽ വിശദീകരണവുമായി സിപിഎം കോന്നി ഏരിയ കമ്മിറ്റി, ഷെയർ ചെയ്ത് രേഷ്മ

തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധി രേഷ്മ മറിയം റോയ് പത്തനംതിട്ട അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയേക്കുമെന്ന സൂചനകൾക്കിടെ വിശദീകരണവുമായി സിപിഎം കോന്നി ഏരിയ കമ്മിറ്റി.നവ മാധ്യമങ്ങളിലൂടെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നെ തീരുമാനിക്കുന്നത് ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്ന പോസ്റ്റുമായി സിപിഎം കോന്നി ഏരിയ കമ്മിറ്റി രംഗത്തെത്തി. രേഷ്മ ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.

21 വയസ്സ് ആണ് രേഷ്മയ്ക്ക് ഉള്ളത്. എൽഡിഎഫ് ഭരണം ലഭിച്ച പഞ്ചായത്തിൽ വനിതാ സംവരണം ആണ് പ്രസിഡന്റ് സ്ഥാനത്തിന്.സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രേഷ്മയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ തലേന്നാണ് രേഷ്മക്ക് 21 വയസ്സ് തികഞ്ഞത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പതിനൊന്നാം വാർഡിൽ നിന്ന് 70 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഷ്മ വിജയം കണ്ടത്.

നിലവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ. സിപിഎം ഏരിയ കമ്മിറ്റികളാണ് വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ പട്ടിക പുറത്തു വിടുക.

Leave a Reply

Your email address will not be published. Required fields are marked *