NEWS
മാണി സി.കാപ്പന് യുഡിഎഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടി: എ.കെ ശശീന്ദ്രന്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് വിഷയത്തില്‍ മാണി സി.കാപ്പന് യുഡിഎഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടിയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്.
എല്‍.ഡി.എഫില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടകകക്ഷിയാണ് എന്‍.സി.പി. മാണി.സി.കാപ്പന് യുഡിഎഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടിയാണെന്നും അത്തരമൊരു ചര്‍ച്ചയും പാര്‍ട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ നടന്നിട്ടില്ലന്നെും അദ്ദേഹം വ്യക്തമാക്കി.
പാലാ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഒരു ഡിമാന്‍ഡാണ്. എന്‍സിപി എല്‍ഡിഎഫില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടക കക്ഷിയാണ്. പാലാ സീറ്റ് എല്സിപിക്ക് വേണം എന്നത് അവരെ സംബന്ധിച്ച് തര്‍ക്ക വിഷയമേ അല്ലെന്നും ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു.