Month: December 2020

  • Lead News

    കേരള കോൺഗ്രസ് വളരുന്നതിന് കാരണമന്വേഷിച്ച് എങ്ങും പോകേണ്ട,ഒരുമിച്ച് നിന്നപ്പോൾ ജോസിനും ജോസഫിനും കൂടി കോട്ടയത്ത് കിട്ടിയത് 217 സീറ്റ്,പിളർന്നപ്പോൾ ജോസിന് മാത്രം 219,ജോസഫിന് 99

    “വളരുന്തോറും പിളരും പിളരും തോറും വളരും “എന്ന് കേരള കോൺഗ്രസിനെ കുറിച്ച് ആളുകൾ പറയാറുണ്ട്.കെഎം മാണി തന്നെയാണ് ഇതിന് തുടക്കമിട്ടത്.അദ്ദേഹത്തിന്റെ സിദ്ധാന്തം ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞു വരികയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് വിഭാഗം എൽഡിഎഫിലേക്ക് ചേക്കേറിയത്.ജോസ് വിഭാഗത്തിന് മധ്യ കേരളത്തിൽ നല്ല പരിഗണനയും എൽഡിഎഫ് നൽകി.ജോസഫിനും കോട്ടയം അടക്കമുള്ള ജില്ലകളിൽ നല്ല പരിഗണനയാണ് യുഡിഎഫ് നൽകിയത്.ഫലത്തിൽ ഒന്നിച്ചുനിന്ന് ലഭിച്ചതിനേക്കാൾ സീറ്റുകൾ ഇരുപാർട്ടികൾക്കും ലഭിച്ചു. 2015ൽ മാണി-ജോസഫ് വിഭാഗങ്ങൾ ഒരുമിച്ചു നിന്നപ്പോൾ ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും ആയി കേരള കോൺഗ്രസ് എമ്മിന് കോട്ടയത്ത് ലഭിച്ചത് 217 സീറ്റുകളാണ്.ഇക്കുറി ജോസ് വിഭാഗത്തിന് മാത്രം 219 പേരെ വിജയിപ്പിക്കാൻ ആയി.99പേരെ ജയിപ്പിക്കാൻ ജോസഫിനും ആയി.അങ്ങനെ 318 സീറ്റുകളിൽ വിജയം സ്ഥാപിക്കാൻ കേരള കോൺഗ്രസ്‌ വിഭാഗങ്ങൾക്ക് കഴിഞ്ഞു പാല നിലനിർത്തുകയും കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെ കുത്തക തകർക്കുകയും ചെയ്തത് ജോസ് വിഭാഗത്തിന് നേട്ടമായി.2015ൽ കടുത്തുരുത്തിയിൽ കേരള കോൺഗ്രസിന് ലഭിച്ചത് 58 ഗ്രാമപഞ്ചായത്ത് അംഗങ്ങളാണ് .എന്നാൽ ഇത്തവണ ജോസ്…

    Read More »
  • NEWS

    25 പെണ്ണുങ്ങളും 35 ആണുങ്ങളും, വാഗമണ്ണിൽ നടന്നത് വൻ ലഹരി പാർട്ടി

    ഇടുക്കി വാഗമണ്ണിൽ നിശാ പാർട്ടി സംഘടിപ്പിച്ച സംഭവത്തിനുപിന്നിൽ 9 പേരുണ്ടെന്ന് പോലീസ്. കഴിഞ്ഞദിവസം ഇവിടെ പോലീസ് നടത്തിയ റെയ്ഡിൽ വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. അറുപതോളം പേരാണ് പാർട്ടിക്ക് എത്തിയത്. ഇവരിൽ 25 പേർ സ്ത്രീകളാണ്. ഞായറാഴ്ച വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നിശാ പാർട്ടി നടക്കുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി എസ്പി അടക്കമുള്ളവർ പൊലീസ് നിരീക്ഷണത്തിന് നേതൃത്വം നൽകി. ലഹരിവിരുദ്ധ പാർട്ടി ആരംഭിച്ചപ്പോൾ നർക്കോട്ടിക് സംഘവും പോലീസും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു.ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡണ്ടും സിപിഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റാക്കാടിന്റേത് ആണ് റിസോർട്ട്. ഇതിനുമുമ്പും ഒമ്പത് പേർ ചേർന്ന് പാർട്ടി സംഘടിപ്പിച്ചിരുന്നു എന്നാണ് വിവരം. സമൂഹ മാധ്യമങ്ങൾ വഴിയാണ് വിവരങ്ങൾ കൈമാറിയത്. പാർട്ടിയിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.

    Read More »
  • NEWS

    അഞ്ചു ദിവസത്തിനിടെ രണ്ട് വിവാഹം കഴിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർക്കെതിരെ പരാതി

    യുവതികളെ വിവാഹക്കെണിയിൽ പെടുത്തുന്ന 25കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്കെതിരെ പരാതി. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഡിസംബർ രണ്ടിനും ഡിസംബർ ഏഴിനും ആയാണ് വിവാഹങ്ങൾ. ആദ്യവിവാഹത്തിലെ സ്ത്രീയുടെ ബന്ധു മറ്റൊരിടത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് സോഫ്റ്റ്‌വെയർ എൻജിനീയർ മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നത് കണ്ടത്. ബന്ധു അപ്പോൾ തന്നെ ഫോട്ടോയെടുത്ത് ഭാര്യയുടെ വീട്ടുകാർക്ക് അയച്ചുകൊടുത്തു. പിന്നാലെ ആദ്യഭാര്യയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പ്രതിയുടെ ആദ്യവിവാഹത്തിൽ വീട്ടുകാർ പങ്കെടുത്തിരുന്നുവെന്ന് ആദ്യഭാര്യയുടെ വീട്ടുകാർ അറിയിച്ചു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. വിവാഹ വിഷയങ്ങൾക്കായി 10 ലക്ഷം രൂപയാണ് ഭാര്യവീട്ടുകാർ മുടക്കിയത്. വിവാഹശേഷം ഭാര്യയെ ഇയാൾ ഇൻഡോറിലേയ്ക്ക് കൊണ്ടുപോയി. ഒരു ആവശ്യത്തിന് ഭോപാലിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് യുവാവ് മറ്റൊരു വിവാഹം കഴിക്കാൻ പോയത്.

    Read More »
  • Lead News

    ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ആകാൻ രേഷ്മ മറിയം റോയ്

    തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധി രേഷ്മ മറിയം റോയ് പത്തനംതിട്ട അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയേക്കുമെന്ന് സൂചന. 21 വയസ്സ് ആണ് രേഷ്മയ്ക്ക് ഉള്ളത്. എൽഡിഎഫ് ഭരണം ലഭിച്ച പഞ്ചായത്തിൽ വനിതാ സംവരണം ആണ് പ്രസിഡന്റ് സ്ഥാനത്തിന്. പാർട്ടി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രേഷ്മയെ തന്നെയാണ് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രേഷ്മയ്ക്ക് ആശംസകളുമായി രംഗത്തെത്തി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ തലേന്നാണ് രേഷ്മക്ക് 21 വയസ്സ് തികഞ്ഞത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പതിനൊന്നാം വാർഡിൽ നിന്ന് 70 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഷ്മ വിജയം കണ്ടത്. നിലവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ. സിപിഎം ഏരിയ കമ്മിറ്റി കളാണ് വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ പട്ടിക പുറത്തു വിടുക.

    Read More »
  • Lead News

    അതി നാടകീയം അറസ്റ്റ്,യുവാക്കൾക്ക് മാപ്പു നൽകി നടി

    കൊച്ചി ലുലു മാളിൽ ഷോപ്പിങ്ങിന് എത്തിയ യുവനടിയെ അപമാനിച്ച കേസിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത് നാടകീയമായി. പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ,റംഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ വേണ്ടി മലപ്പുറത്തുനിന്ന് വാഹനത്തിൽ വന്ന ഇരുവരെയും കുസാറ്റ് ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നടിയെ മനപ്പൂർവ്വം അപമാനിക്കുകയോ പിന്തുടരുകയും ചെയ്തിട്ടില്ലെന്ന് ഇവർ പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു. റംഷാദിന്റെ പിതാവിന്റെ പേരുള്ള കാറിന്റെ എസി നന്നാക്കുന്നതിന് തൃശ്ശൂരിലെ വർക് ഷോപ്പിൽ വാഹനം ഏൽപ്പിച്ച ശേഷം കൊച്ചിയിലെ ഒരു അഭിമുഖത്തിൽ പങ്കെടുക്കാനാണ് പോയതെന്നാണ് ഇവരുടെ വിശദീകരണം. മടക്ക ട്രയിനിന്റെ സമയം ആകുന്നതുവരെ ലുലുമാളിൽ ചിലവഴിക്കുകയായിരുന്നു എന്നും ഇവർ പറയുന്നു. അതേസമയം പ്രതികൾക്ക് മാപ്പ് നൽകുന്നതായി നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “ലുലുമാളിൽ സംഭവിച്ച കാര്യത്തിൽ മാപ്പു പറഞ്ഞവർക്ക് ഞാൻ മാപ്പു നൽകിയിരിക്കുന്നു. അടിയന്തര നടപടിയെടുത്ത പോലീസിനും പിന്തുണച്ച മാധ്യമങ്ങൾക്കും നന്ദി. പിന്തുണയുമായി എനിക്ക് പിന്നിൽ നിന്ന…

    Read More »
  • NEWS

    ഷിഗല്ല പടർന്നത് വിതരണം ചെയ്ത വെള്ളം വഴി

    കോഴിക്കോട് മായനാട് കോട്ടപ്പറമ്പ് മേഖലയിൽ ഷിഗല്ല പടർന്നത് വെള്ളം വഴിയെന്ന് റിപ്പോർട്ട്. ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പ്രാഥമിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസറുടെയും കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും പരിഗണനയിലാണ്. ഷിഗല്ല രോഗം ബാധിച്ചു മരിച്ച 11കാരന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇവിടെ വിതരണം ചെയ്ത വെള്ളത്തിലൂടെ ആണ് രോഗം പടർന്നത് എന്നാണ് കണ്ടെത്തൽ. എന്നാൽ എങ്ങനെയാണ് 11കാരന് ഷിഗല്ല രോഗം ബാധിച്ചത് എന്ന് വ്യക്തമല്ല. പ്രദേശത്ത് നിരീക്ഷണവും പഠനവും തുടരുകയാണ്. 11കാരന്റെ മരണത്തിന് പിന്നാലെയാണ് ആറു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സംസ്കാരചടങ്ങിൽ ഈ ആറു പേരും പങ്കെടുത്തിരുന്നു. അഞ്ചു വയസ്സിനു താഴെയുള്ള രണ്ടു കുട്ടികൾ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയുണ്ട്. മൊത്തം 52 പേർക്ക് രോഗലക്ഷണം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

    Read More »
  • NEWS

    അതിവേഗ കോവിഡ് വൈറസ് ഇറ്റലിയിലും, മുൻകരുതലുമായി ഇന്ത്യ

    ബ്രിട്ടനിൽ പടരുന്ന അധികവേഗ കോവിഡ് വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും കണ്ടെത്തി. രോഗി പങ്കാളിയോടൊത്ത് കുറച്ചുദിവസം മുമ്പാണ് ലണ്ടനിൽനിന്ന് റോമിൽ എത്തിയത്. ഇപ്പോൾ നിരീക്ഷണത്തിലാണ് രോഗി. ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും രോഗം കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം കാര്യങ്ങൾ ചർച്ചചെയ്യാൻ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്. ലോകത്ത് ആദ്യം ആയി വാക്സിൻ ഉപയോഗിച്ച രാജ്യമാണ് ബ്രിട്ടൻ. ബ്രിട്ടനിൽ തന്നെ അതിവേഗ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി ലോകരാജ്യങ്ങൾ മുന്നോട്ടു പോവുകയാണ്. നിരവധി രാജ്യങ്ങളാണ് ബ്രിട്ടനുമായിട്ടുള്ള വിമാനസർവീസ് നിർത്തി വെച്ചിരിക്കുന്നത്. ഒരുപക്ഷേ ഇന്ന് ചേർന്ന യോഗത്തിൽ ഇന്ത്യയും ഇതുസംബന്ധിച്ച തീരുമാനം എടുത്തേക്കാം. അടുത്തിടെ ബ്രിട്ടണിൽനിന്നെത്തിയവർക്ക് പ്രത്യേക നിരീക്ഷണം ഉണ്ടായേക്കാം.

    Read More »
  • Lead News

    കീഴടങ്ങും മുമ്പ് പിടികൂടി, നടിയെ അപമാനിച്ച കേസിൽ രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ

    കൊച്ചിയിൽ മാളിൽ വച്ച് നടിയെ അപമാനിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ. പെരിന്തൽമണ്ണ സ്വദേശികളായ റംഷാദും അതിലുമാണ് പിടിയിൽലായത്.കീഴടങ്ങാൻ പോകുന്നതിനു മുമ്പാണ് ഇവരെ പിടികൂടിയത്. കളമശ്ശേരി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത് മാപ്പു പറയാൻ തയ്യാരാണെന്നും നടിയെ മനപ്പൂർവ്വം സ്പർശിച്ചിട്ടില്ല എന്നും ഇരുവരും അവകാശപ്പെട്ടിരുന്നു.തന്നെ മോശമായ രീതിയിൽ സ്പർശിച്ചു എന്ന നടിയുടെ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തൽ തെറ്റാണെന്നും ഇവർ പറഞ്ഞിരുന്നു.

    Read More »
  • NEWS

    ” പൗഡര്‍ Since 1905 “

    ധ്യാന്‍ ശ്രീനിവാസന്‍,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കല്ലു സംവിധാനം ചെയ്യുന്ന ചിത്രമാണ് “പൗഡര്‍ Since 1905 “.ജിയെംസ് എന്റര്‍ടെെയ്മെന്റിന്റെ സഹകരണത്തോടെ ഫെന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗ്ഗീസ്സ്,വെെശാഖ് സുബ്രഹ്മണ്യം,അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മനാഫ് എഴുതുന്നു. ഫാസില്‍ നസീര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളിധരന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-രതിന്‍ ബാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുരേഷ് മിത്രക്കരി,കോ പ്രൊഡ്യുസര്‍-സുധീപ് വിജയ്,മുഹമ്മദ് ഷെരീഫ്, കല-ഷാജി മുകുന്ദ്,മേക്കപ്പ്-ജിതേഷ് പൊയ്യ,വസ്ത്രാലങ്കാരം- ഗായത്രി കിഷോര്‍,സ്റ്റില്‍സ്-ഷിബി ശിവദാസ്,പരസ്യക്കല-മനു ഡാവന്‍സി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദിനില്‍ ബാബു,സൗണ്ട്-സിങ്ക് സിനിമ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • NEWS

    അടിമുടി മാറിയാൽ മാത്രമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഓസ്‌ട്രേലിയയിൽ രക്ഷയുള്ളൂ -ദേവദാസ് തളാപ്പിന്റെ അവലോകനം-വീഡിയോ

    അഡ്ലെയ്‌ഡിലെ മാനക്കേട് മറികടക്കണമെങ്കിൽ ഇന്ത്യ അടിമുടി മാറണം. എല്ലാ മേഖലയിലും നിലവാരം മെച്ചപ്പെടുത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയിൽ രക്ഷയുള്ളൂ എന്ന് ക്രിക്കറ്റ് വിദഗ്ധൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു.

    Read More »
Back to top button
error: