Lead NewsNEWS

അതിര്‍ത്തി ലംഘിച്ച് ചൈനീസ് സൈന്യം; തടഞ്ഞുവെച്ച് നാട്ടുകാര്‍

തിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനമെന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം ഇന്ത്യ തടഞ്ഞു. സിവില്‍ ഡ്രസില്‍ അതിര്‍ത്തികടക്കാനുള്ള ഒരു സംഘം ചൈനീസ് സൈനികരുടെ നീക്കത്തെയാണ് ഇന്ത്യ തടഞ്ഞത്.

ചൈനീസ് പട്ടാളം കടന്നത് ലഡാക്കിലെ നയോമ മേഖലയിലെ ചാങ്താങ് ഗ്രാമത്തിലെക്കാണ്. ഇവര്‍ ഗ്രാമത്തിലെത്തിയത് കാലിമേയ്ക്കുന്നവര്‍ എന്നാ വ്യാജേനയായിരുന്നു. പിന്നീട് ഐടിഡിപിയും നാട്ടുകാരും ചേര്‍ന്ന് ഇവരെ തടഞ്ഞ് ചൈനീസ് ഭാഗത്തേയ്ക്ക് മടക്കി അയച്ചു. ചൈനീസ് സൈനികര്‍ എത്തിയത് രണ്ട് വാഹനങ്ങളില്‍ ആണ്. സംഭവം അതീവ ഗൗരവകരമാണെന്നും പരിശോധിച്ച്‌ വരിക ആണെന്നും സുരക്ഷാ സേന വ്യക്തമാക്കി.

Back to top button
error: