ബ്രിട്ടനില്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടുപിടിച്ച സാഹചര്യത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി. രാജ്യാന്തരവിമാനങ്ങള്‍ക്കും കര,നാവിക, വോമാതിര്‍ത്തികള്‍ അടച്ചുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ വിലക്ക് ഒരാഴ്ചത്തേക്കാണെന്നും അത് ആവശ്യമെങ്കില്‍ നീട്ടുമെന്നും സൗദി വാര്‍ത്ത ഏജന്‍സി അറിയിച്ചു. നിലവില്‍ സൗദിയിലുളള വാര്‍ത്ത ഏജന്‍സികള്‍ക്ക് അത് ബാധകമല്ല.
വൈറസ് വ്യാപനം നിയന്ത്രണാതീതമാണെന്ന ബ്രിട്ടന്റെ മുന്നറിയിപ്പ് വന്നതിന് പിന്നാലെ പല യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടനില്‍ നിന്നുളള വിമാനങ്ങള്‍ഡക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് സൗദിയുടെ ഈ തീരുമാനം.
ബ്രിട്ടനില്‍ പടരുന്ന അധികവേഗ കോവിഡ് വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും കണ്ടെത്തി. രോഗി പങ്കാളിയോടൊത്ത് കുറച്ചുദിവസം മുമ്പാണ് ലണ്ടനില്‍നിന്ന് റോമില്‍ എത്തിയത്. ഇപ്പോള്‍ നിരീക്ഷണത്തിലാണ് രോഗി.
ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്. ഒരുപക്ഷേ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഇന്ത്യയും ഇതുസംബന്ധിച്ച തീരുമാനം എടുത്തേക്കാം.
ലോകത്ത് ആദ്യം ആയി വാക്‌സിന്‍ ഉപയോഗിച്ച രാജ്യമാണ് ബ്രിട്ടന്‍. ബ്രിട്ടനില്‍ തന്നെ അതിവേഗ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുമായി ലോകരാജ്യങ്ങള്‍ മുന്നോട്ടു പോവുകയാണ്. അതേസമയം, അടുത്തിടെ ബ്രിട്ടണില്‍നിന്നെത്തിയവര്‍ക്ക് പ്രത്യേക നിരീക്ഷണം ഉണ്ടായേക്കാം.