നിവിന്‍ പോളിയുടെ പ്രിയപ്പെട്ട ഷാബുചേട്ടന്‍ ഇനി ഓര്‍മ്മ…

സിനിമയിലെ മേക്കപ്പ്മാനും നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ ഷാബു പുല്‍പ്പളളി അന്തരിച്ചു. 37 വയസ്സായിരുന്നു.

ശശിമലയിലെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് അപകടം. വീട്ടുമുറ്റത്തെ മാവില്‍ ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ കയറിയപ്പോള്‍ കൊമ്പൊടിഞ്ഞ് വീഴുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തലയ്ക്കു ആന്തരിക രക്തസ്രവം ഉണ്ടായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

സംസ്‌കാരം ഇന്ന് 2ന്. ഭാര്യ: ലക്ഷ്മി. മക്കള്‍: അബിന്‍ ദേവു കൃഷ്ണ, ഗൗരിദക്ഷ. മേക്കപ്മാന്‍ ഷാജി പുല്‍പള്ളി സഹോദരനാണ്.

https://www.facebook.com/DQSalmaan/posts/3023786401057151

10 വര്‍ഷമായി നിവിനൊപ്പം ജോലി ചെയ്തു വരികയായിരുന്ന ഷാബു നിവിന്റെ വലംകൈ ആയിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങള്‍’ മുതല്‍ നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്ന ഷാബു പുല്‍പ്പള്ളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു.

https://www.facebook.com/geetu.mohandas/posts/3728842230511810

ഷാബു പുല്‍പ്പള്ളിയുടെ അകാല മരണത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, ഗീതു മോഹന്‍ദാസ് തുടങ്ങിയ താരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

https://www.facebook.com/AjuVargheseOfficial/posts/3618027174951659

Leave a Reply

Your email address will not be published. Required fields are marked *