Month: December 2020

  • Lead News

    ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; വിവാഹമോചനം ഉടനുണ്ടാകുമെന്ന് സൂചന

    ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംപിയും ബംഗാള്‍ യുവമോര്‍ച്ച പ്രസിഡന്റുമായി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡല്‍ റാനാണ് മമത ബാനര്‍ജിക്കൊപ്പം ചേര്‍ന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെ അമിത് ഷാ കരുക്കള്‍ നീക്കുന്നതിനിടയിലാണ് ബിജെപി എംപി ഭാര്യയുടെ ഈ നീക്കം. കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ തൃണമൂല്‍ നേതാവും എംപിയുമായ സൗഗത റോയി പാര്‍ട്ടി പതാക നല്‍കി സുജാതയെ സ്വാഗതം ചെയ്തു. അതേസമയം, സുജാത മൊണ്ഡല്‍ ഖാനെതിരെ സൗമിച്ര ഖാന്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപിയില്‍ സ്ത്രീകളോട് ബഹുമാനമില്ലെന്നും അതിനാലാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്നും സുജാത പറഞ്ഞു. ‘എനിക്ക് ശ്വസിക്കണം. എനിക്ക് ബഹുമാനം ലഭിക്കണം. കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട ദീദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘- സുജാത മൊണ്ഡല്‍ ഖാന്‍ പറഞ്ഞു. മുന്‍…

    Read More »
  • LIFE

    “നാളേയ്ക്കായ് ” ; ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു

    സൂരജ്ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന “നാളേയ്ക്കായ് ” സിനിമയുടെ ഓഡിയോ പ്രകാശിതമായി. തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ, ഓഡിയോ സീഡിയുടെ പ്രകാശനം, കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ.സി ആർ പ്രസാദ് നിർവ്വഹിച്ചു. മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തൻ സീഡി ഏറ്റുവാങ്ങി. സംവിധായകൻ സുരേഷ് തിരുവല്ല സ്വാഗതമാശംസിച്ച ചടങ്ങിൽ, നിർമ്മാതാവ് ആഷാഡം ഷാഹുൽ , ഗാനരചയിതാവും കേരള സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് സർവ്വീസസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ബി എസ് ജയദാസ് , സംഗീത സംവിധായകൻ രാജീവ് ശിവ, ഗായിക സരിതാ രാജീവ് തുടങ്ങിയവർ വേദിയലങ്കരിച്ചു. കലാ-സാംസ്ക്കാരിക മേഖലയിലെ നിരവധി പ്രമുഖരോടൊപ്പം ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവരും ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം ആങ്കർ ചെയ്തത് രോഹിണിയും നന്ദി പ്രകാശിപ്പിച്ചത് അജയ് തുണ്ടത്തിലുമായിരുന്നു. മനോരമ മ്യൂസിക്കാണ് സീഡി പുറത്തിറക്കുന്നത്.

    Read More »
  • Lead News

    വാഗമണ്ണിലെ നിശാപാര്‍ട്ടി; യുവതി ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍

    വാഗമണിലെ നിശാപാര്‍ട്ടി കേസില്‍ യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റില്‍. തൊടുപുഴ സ്വദേശി അജ്മല്‍, മലപ്പുറം സ്വദേശിനി മെഹര്‍ ഷെറിന്‍, എടപ്പാള്‍ സ്വദേശി നബീല്‍, കോഴിക്കോട് സ്വദേശികളായ സല്‍മാന്‍, അജയ്, ഷൗക്കത്ത്, കാസര്‍കോട് സ്വദേശി നിഷാദ്, തൃപ്പൂണിത്തറ സ്വദേശി ബ്രസ്റ്റി വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്. 60 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്‌ ഇവര്‍. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ഒത്തുകൂടിയത്. ഇതിന് നേതൃത്വം നല്‍കിയവരും ലഹരിമരുന്ന് എത്തിച്ചവരുമാണ് നിലവില്‍ പിടിയിലായത്. മഹാരാഷ്ട്ര, ബെംഗളൂരു, എന്നിവിടങ്ങളില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ എത്തിച്ചത് എന്നും പൊലിസ് അറിയിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ഉടമയും സിപിഐ പ്രാദേശിക നേതാവും ഏലപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ ഷാജി കുറ്റിക്കാടനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മൂന്നു മുറി മാത്രമാണു പാര്‍ട്ടിക്കായി നല്‍കിയതെന്ന് ഷാജി പറഞ്ഞു.ജന്മദിന പാര്‍ട്ടിയെന്നാണ് പറഞ്ഞിരുന്നത്. കൂടുതല്‍ പേരെത്തിയപ്പോള്‍ ചോദ്യം ചെയ്തു. എട്ടുമണിക്കു മുമ്പ് തിരികെ പോവുമെന്ന് ഉറപ്പു ലഭിച്ചെന്നും ഷാജി…

    Read More »
  • Lead News

    “​ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ ന​ട​പ്പാ​ക്കാ​ന്‍ തയ്യാര്‍: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍

    ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​നം ഇ​ന്ത്യ​യി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ തയാറാണെന്ന്‌ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ. ഒ​രു ദേ​ശീ​യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. പു​തി​യ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ എ​ല്ലാ​വി​ധ​ത്തി​ലും ത​യാ​റാ​ണെ​ന്നും ഇ​തി​നു​വേ​ണ്ട നി​യ​മ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി​യാ​ല്‍ ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ്പാ​ക്ക​പ്പെ​ടു​മെ​ന്നും സു​നി​ല്‍ അ​റോ​റ പ​റ​ഞ്ഞു. നേ​ര​ത്തെ ഒ​രു ഇ​ന്ത്യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ കാ​ര്യ​മാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

    Read More »
  • NEWS

    പ്രതീക്ഷയോടെ മന്ത്രിയെ വിളിച്ചു, 24 മണിക്കൂറിനുള്ളിൽ ടെലിവിഷൻ എത്തി

    ഇന്നലെ (20/12/2020) എറണാകുളം ജില്ലയിലെ ആരക്കുന്നം തോട്ടപ്പടിയിൽ ഞർക്കലയിൽ വീട്ടിൽ ഷാജിയുടേയും ജോളിയുടേയും മകൻ, ആരക്കുന്നം ഗവ.ഹൈസ്‌ക്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൽഫി എന്ന കൊച്ചു മിടുക്കൻ കേരളത്തിലെ സഹകരണ വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ അവർകളെ വിളിക്കുന്നു. പഠനത്തിനായി ലഭിച്ച ടെലിവിഷൻ കേടായ സങ്കടത്തിൽ ആയിരുന്നു ഫോൺ വിളി. പഠിക്കാൻ ഒരു ടെലിവിഷൻ തരുമോ സർ എന്ന് വിതുമ്പിക്കൊണ്ടായിരുന്നു ആൽഫിയുടെ ചോദ്യം. ഇത് കേട്ട ശ്രീ. കടകംപള്ളി സുരേന്ദ്രൻ നാളെ തന്നെ വീട്ടിൽ ടെലിവിഷൻ എത്തും എന്ന് ആൽബിക്ക് ഉറപ്പ് നൽകി. ഈ വിവരം എറണാകുളം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ശ്രീ. സജീവ് കർത്തായെ അറിയിച്ചു. ഇത് അറിഞ്ഞയുടനെ അദ്ദേഹം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡന്റ് ശ്രീ.C.R. ബിജുവിനെ ബന്ധപ്പെട്ടു. ശ്രീ. മനോജ് എബ്രഹാം IPS ADGP (HQ) പ്രസിഡന്റായ സംഘം ഭരണസമിതി ആൽബിന് ടെലിവിഷൻ വാങ്ങി നൽകാൻ തീരുമാനം എടുത്തു.…

    Read More »
  • LIFE

    ‘മഹത്തായ ഭാരതീയ അടുക്കള’; ടീസര്‍ പുറത്ത്‌

    കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായികാ നായകന്മാരായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോവിഡ് കാലത്ത് നേരിട്ട് ചാനല്‍ റിലീസ് ചെയ്ത സിനിമയെന്ന പ്രത്യേകതയും ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിനുണ്ടായിരുന്നു.

    Read More »
  • Lead News

    ഇന്ത്യ അതീവ ജാഗ്രതയിൽ, ഭയപ്പെടേണ്ടതില്ല,ബ്രിട്ടനിലെ പുതിയ കൊറോണ വൈറസിനെ കുറിച്ച് ആരോഗ്യമന്ത്രി

    ബ്രിട്ടനിൽ വ്യാപിക്കുന്ന അതിവേഗ കൊറോണ വൈറസിന് കുറിച്ച് ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. അതീവ ജാഗ്രതയിലാണ് കേന്ദ്രസർക്കാർ എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇന്ന് വിളിച്ചുചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ഹർഷവർദ്ധന്റെ പ്രസ്താവന. “ഒരു വർഷമായി കോവിഡുമായി ബന്ധപ്പെട്ട ജാഗ്രതയിലാണ് സർക്കാർ. ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുക എന്നത് തന്നെയാണ് കർത്തവ്യം. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണയുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ല. “ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊറോണ വൈറസിന്റെ വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തരയോഗം ഇന്ന് ചേർന്നിരുന്നു. പുതിയ കൊറോണ വൈറസ് നിലവിലുള്ള കൊറോണവൈറസിനേക്കാൾ 70 ശതമാനത്തിൽ കൂടുതൽ പകർച്ച ശക്തിയുള്ളതാണ്. ബ്രിട്ടണും ആയിട്ടുള്ള വ്യോമഗതാഗതം കൂടുതൽ രാജ്യങ്ങൾ റദ്ദാക്കുകയാണ്. ഇന്ത്യയും ഇത്തരമൊരു നടപടികയിലേക്ക് കടക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.

    Read More »
  • Lead News

    സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ആശുപത്രിയില്‍

    സംവിധായകൻ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസായ ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ് കോയമ്പത്തൂർ കെജി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരാവസ്ഥയിലാണ്. ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂർ നേരത്തേ നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വെച്ച് രക്തസ്രാവം ഉണ്ടായിരുന്നു. എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. ‘കരി’യാണ് ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ കരി നിരൂപകർക്കിടയിലും ഏറെ ചർച്ചയായിരുന്നു.

    Read More »
  • NEWS

    ഫ്ലക്സ് വിവാദം: പാലക്കാട് നഗരസഭയിൽ ദേശീയ പാതകയുമായി സിപിഎമ്മും ജയ് ശ്രീറാം വിളിയുമായി ബിജെപിയും

    തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഫ്ലക്സ് വിവാദം ഉണ്ടായ പാലക്കാട് നഗരസഭയിൽ സിപിഎം,ബിജെപി മുദ്രാവാക്യം വിളി. ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും രംഗത്തെത്തിയതോടെ നാടകീയ രംഗങ്ങൾ ആണുണ്ടായത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമാണ് ഇരുകൂട്ടരും മുദ്രാവാക്യം മുഴക്കി നേർക്കുനേർ നിന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിജെപി അംഗങ്ങൾ പുറത്തിറങ്ങിയ ശേഷം നഗരസഭക്ക് അകത്ത് സിപിഎം അംഗങ്ങൾ ദേശീയ പതാക ഉയര്‍ത്താൻ ശ്രമിച്ചു. നഗരസഭക്ക് അകത്ത് അനുവദിക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞതോടെ ദേശീയ പതാകയുമായി നഗരസഭക്ക് പുറത്തേക്കിറങ്ങിയ ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. ഇതിനെ ജയ് ശ്രീറാം വിളികളോടെയാണ് ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും നേരിട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പാലക്കാട് നഗരസഭയിൽ ഏര്‍പ്പെടുത്തിയിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിലേക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി വിജയാഹ്ലാദത്തിനിടെ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയതാണ് വിവാദമായത്. ഇതിനു ബദൽ ആയി ഡി വൈ എഫ് ഐ പ്രവർത്തകർ…

    Read More »
  • NEWS

    നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബര്‍ 23-ന്

    നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബര്‍ 23-ന് വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യമാകെ കര്‍ഷകരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്.

    Read More »
Back to top button
error: