ഇടുക്കി വാഗമണ്ണില്‍ നിശാ പാര്‍ട്ടി സംഘടിപ്പിച്ച നാല് പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ഉടമയും സിപിഐ പ്രാദേശിക നേതാവും ഏലപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ ഷാജി കുറ്റിക്കാടനെ പോലീസ് ചോദ്യം ചെയ്യുകയാണ്. മൂന്നു മുറി മാത്രമാണു പാര്‍ട്ടിക്കായി നല്‍കിയതെന്ന് ഷാജി പറഞ്ഞു.ജന്മദിന പാര്‍ട്ടിയെന്നാണ് പറഞ്ഞിരുന്നത്. കൂടുതല്‍ പേരെത്തിയപ്പോള്‍ ചോദ്യം ചെയ്തു. എട്ടുമണിക്കു മുമ്പ് തിരികെ പോവുമെന്ന് ഉറപ്പു ലഭിച്ചെന്നും ഷാജി കുറ്റിക്കാടന്‍ പറഞ്ഞു.
സംഭവത്തിനുപിന്നില്‍ 9 പേരുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം ഇവിടെ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. അറുപതോളം പേരാണ് പാര്‍ട്ടിക്ക് എത്തിയത്. ഇവരില്‍ 25 പേര്‍ സ്ത്രീകളാണ്.
ഞായറാഴ്ച വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിശാ പാര്‍ട്ടി നടക്കുമെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ്പി അടക്കമുള്ളവര്‍ പൊലീസ് നിരീക്ഷണത്തിന് നേതൃത്വം നല്‍കിയത്.
ലഹരിവിരുദ്ധ പാര്‍ട്ടി ആരംഭിച്ചപ്പോള്‍ നര്‍ക്കോട്ടിക് സംഘവും പോലീസും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വിവരങ്ങള്‍ കൈമാറിയത്. പാര്‍ട്ടിയില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.