Month: December 2020

  • NEWS

    സിപിഎമ്മിനിത് താരപ്രചാരകർ ഇല്ലാത്ത തെരഞ്ഞെടുപ്പ്

    തദ്ദേശ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ യുഡിഎഫും ബിജെപിയും അവരുടെ സർവ്വശക്തിയുമെടുത്ത് പ്രചാരണ രംഗത്തുണ്ട് .മുതിർന്ന നേതാക്കൾ തന്നെയാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് .എന്നാൽ സിപിഐഎമ്മിൽ സ്ഥിതി വ്യത്യസ്തമാണ് .ഇത്തവണ താരപ്രചാരകരെ രംഗത്തിറക്കാതെയാണ് സിപിഐഎമ്മിന്റെ പ്രചാരണം . കോവിഡ് നിയന്ത്രണം മൂലം മുഖ്യമന്ത്രി പ്രചാരണ രംഗത്ത് പ്രത്യക്ഷമായില്ല .എന്നാൽ വിർച്വൽ ലോകത്ത് പിണറായി സജീവമാണ് താനും .എങ്കിലും പിണറായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത ഒരു തെരഞ്ഞെടുപ്പ് സമീപകാലത്ത് ഉണ്ടായിട്ടില്ല . സിപിഐഎമ്മിന്റെ പ്രചാരണ വേദികളെ ഇളക്കി മറിച്ചിരുന്നത് മൂവർ സംഘമാണ് .പിണറായി വിജയൻ ,കോടിയേരി ബാലകൃഷ്ണൻ ,വി എസ് അച്യുതാനന്ദൻ .വി എസ് ആരോഗ്യപരമായ കാരണങ്ങളാൽ പൂർണ വിശ്രമത്തിൽ ആണ് .പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി എടുത്ത കോടിയേരി ബാലകൃഷ്ണൻ പക്ഷെ ഓൺലൈൻ പ്രചാരണ രംഗത്തുമില്ല. എം എ ബേബി, ആക്റ്റിംഗ് സെക്രട്ടറി എ വിജയരാഘവൻ എന്നിവരാണ് സിപിഐഎം പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ഓരോ ജില്ലയിലും ചുമതലയിൽ ഉള്ള സെക്രട്ടറിയേറ്റ് അംഗമാണ് തെരഞ്ഞെടുപ്പ്…

    Read More »
  • NEWS

    ചലച്ചിത്രതാരം നിഖിലാ വിമലിന്റെ പിതാവ് അന്തരിച്ചു

    തളിപ്പറമ്പ്: ചലച്ചിത്രതാരം നിഖിലാ വിമലിന്റെ പിതാവ് പ്ലാത്തോട്ടം അഴീക്കോടന്‍ റോഡിലെ എം.ആര്‍.പവിത്രന്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ റിസര്‍ച് അസിസ്റ്റന്റ് (ടെക്‌നിക്കല്‍) ആയിരുന്നു. മുന്‍നക്സലൈറ്റ് നേതാവ്, ജനകീയ സാംസ്‌കാരിക വേദി ജില്ല കമ്മിറ്റി അംഗം, സി.പി.ഐ (എം.എല്‍) ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തോളം അധ്യാപകനായും ജോലി ചെയ്തിരുന്നു. ഭാര്യ: പ്രശസ്ത നര്‍ത്തകി കലാമണ്ഡലം വിമല ദേവി (ചിലങ്ക കലാക്ഷേത്രം, തളിപ്പറമ്പ്. ജെ.എന്‍.യുവില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന അഖില മറ്റൊരു മകളാണ്. ഇന്ന് രാവിലെ 10ന് തൃച്ചംബരം എന്‍.എസ്.എസ് ശ്മശാനത്തില്‍ സംസ്‌കരിക്കും.

    Read More »
  • കൊച്ചിയില്‍ അമ്മയും മൂന്ന് മക്കളും മരിച്ചനിലയില്‍

    കൊച്ചി: അമ്മയും മൂന്ന് മക്കളും മരിച്ചനിലയില്‍. എടവനക്കാട് അണിയില്‍ കടപ്പുറത്ത് മുണ്ടങ്ങോട്ട് സനലിന്റെ ഭാര്യ വിനീത (24), മക്കളായ സവിനയ്(4), ശ്രാവണ്‍(2), സാന്ദ്ര (നാലുമാസം) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. എറണാകുളം വൈപ്പിനിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് നിഗമനം. കുട്ടികള്‍ നിലത്തു മരിച്ചുകിടക്കുന്ന നിലയിലും അമ്മ തൂങ്ങിയ നിലയിലുമായിരുന്നു. കുട്ടികളുടെ മരണം വിഷം ഉള്ളില്‍ ചെന്നെന്നാണ് സൂചന. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ഞാ​റ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

    Read More »
  • NEWS

    ലൈഫ് മിഷൻ പദ്ധതിയിൽ മൊത്തം കൈക്കൂലിയെന്ന് ഇ ഡി കോടതിയിൽ

    ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും കൈക്കൂലി ഉണ്ടെന്ന് സംശയിക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ .ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണ് .വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ കരാർ ലഭിച്ച യൂണിറ്റാക് എന്ന കമ്പനിയിൽ നിന്ന് ശിവശങ്കർ ഐ എ എസ് കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ഇ ഡി കോടതിയിൽ വ്യക്തമാക്കി . ഇ ഡി കേസിൽ ശിവശങ്കറിന്റെ ജാമ്യഹർജി പരിഗണിക്കവെയാണ് ഇ ഡി ഇക്കാര്യങ്ങൾ കോടതിയിൽ വ്യക്തമാക്കിയത് .സ്വപ്ന സുരേഷ് നവംബർ 10 ന് നൽകിയ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ഇ ഡി ചൂണ്ടിക്കാട്ടി . ലൈഫ് മിഷൻ ,കെ ഫോൺ തുടങ്ങിയവയുടെ രഹസ്യ വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് നൽകിയിരുന്നു .ഇരുവരും തമ്മിലുള്ള വാട്സ്ആപ് ചാറ്റുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും ഇ ഡി വിലയിരുത്തുന്നു .ലൈഫ് മിഷനിലെ 36 പദ്ധതികളിൽ 26 എണ്ണവും വാട്സ്ആപ് ചാറ്റുകളിൽ പറയുന്ന രണ്ടു കമ്പനികൾക്കാണ് ലഭിച്ചത് എന്നും ഇ ഡി വ്യക്തമാക്കുന്നു .

    Read More »
  • NEWS

    സി എം രവീന്ദ്രന്റെ ഭാര്യ മണ്ണുമാന്തി യന്ത്രം ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് വാടകയ്ക്ക് കൊടുത്ത് നേടിയത് ലക്ഷങ്ങൾ

    മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഭാര്യക്ക് ഊരാളുങ്കൽ സൊസൈറ്റിയുമായി ബന്ധമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .സൊസൈറ്റിയുമായി രവീന്ദ്രന്റെ ഭാര്യക്ക് സാമ്പത്തിക ബന്ധം .എൺപത് ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തി യന്ത്രം 2018 ലാണ് സിഎം രവീന്ദ്രന്റെ ഭാര്യ ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് വാടകയ്ക്ക് .നൽകുന്നത് .ഇതിന്റെ വാടക ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് ഇ ഡിയുടെ റിപ്പോർട്ടിൽ പറയുന്നു . കഴിഞ്ഞ ദിവസം ഇ ഡി നടത്തിയ പരിശോധനയിലാണ് രവീന്ദ്രന്റെ ഭാര്യക്ക് സൊസൈറ്റിയുമായുള്ള സാമ്പത്തിക ബന്ധം കണ്ടെത്തുന്നത് .നിക്ഷേപമുള്ളവരുടെ പട്ടികയിൽ രവീന്ദ്രന്റെ പേരില്ല .ബന്ധുക്കളുടെ പേരിൽ നിക്ഷേപമുണ്ടോ എന്നതാണ് അടുത്ത പരിശോധന . പ്രവർത്തിക്കുന്ന ഓരോ മണിക്കൂറിലും 2500 രൂപ എന്നതാണ് നിരക്ക് .സൊസൈറ്റിയുടെ ഉടമസ്ഥതയിൽ ഉള്ള പാറമടയിൽ രണ്ടു വർഷത്തിലേറെയായി മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നുണ്ട് .പ്രതിമാസം ലക്ഷങ്ങൾ രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായി ഭാര്യയുടെ ബാങ്ക് രേഖകൾ വ്യക്തമാക്കുന്നതായി ഇ ഡി ചൂണ്ടിക്കാട്ടുന്നു .

    Read More »
  • NEWS

    കർഷക സമരം എട്ടാം ദിവസം ,ഇന്ന് കേന്ദ്രവുമായി വീണ്ടും ചർച്ച

    കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മ ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക് കടന്നു .ഇന്ന് കേന്ദ്രസർക്കാർ കർഷകരുമായി വീണ്ടും ചർച്ച നടത്തും .പ്രക്ഷോഭം ആരംഭിച്ച് ഇത് നാലാം തവണയാണ് കേന്ദ്രം കർഷക സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുന്നത് . സർക്കാർ മുന്നോട്ട് വച്ചിട്ടുള്ള എല്ലാ ഉപാധികളും കർഷകർ തള്ളി .നിയമം പിൻവലിക്കണം എന്നുതന്നെയാണ് ആവശ്യം .പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം എന്നും കർഷകർ ആവശ്യപ്പെടുന്നു . ചർച്ചയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കാണും .സമരത്തിന് ഐകദാർഢ്യം പ്രകടിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുകയാണ് .ഇന്ന് ഉത്തർ പ്രാദേശിലെയും മധ്യപ്രദേശിലേയും കർഷകർ സിങ്കുവിലേയ്ക്ക് തിരിക്കും .

    Read More »
  • NEWS

    കൈകാലുകൾ പരസ്പരം ബന്ധിക്കപ്പെട്ട നിലയിൽ മരിച്ച നായ,രതി വൈകൃതത്തിന്റെ ഇരയോ എന്ന് സംശയം

    തിരുവനന്തപുരം ; മുൻകാലുകളും പിൻകാലുകളും പര്സപരം കമ്പി വയർ കൊണ്ടു കൂട്ടിക്കെട്ടിയതിനെ തുടർന്ന് അവശ നിലയിൽ കണ്ടെത്തിയ നായ മരിച്ച സംഭവം ദുരൂഹമെന്ന് പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടന ആരോപിച്ചു. ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം പൂണ്ടക്കടവിൽ ആണ് നായ ക്രൂരമായി മരിക്കാൻ ഇടയാക്കിയ സംഭവം നടന്നത്. മുൻകാലുകളും, പിൻകാലുകളും കൂട്ടിക്കെട്ടിയ തരത്തിലുള്ള ചിത്രങ്ങളും സന്ദേശവും ഇന്നലെയാണ് പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടനയ്ക്ക് ലഭിച്ചത്. സംഭവം അറിഞ്ഞയുടൻ നായയെ രക്ഷ പെടുത്താൻ എത്തിയ റെസ്ക്യൂ ടീം കണ്ടത് അതി ദാരുണമായി കൊല്ലപ്പെട്ട നായയുടെ ശരീരമാണ്. എഴുനേറ്റു നടക്കാൻ പോലും സാധിക്കാത്ത രീതിയിൽ ബന്ധിക്കപ്പെട്ട കൈകാലുകൾ അഴുകി പഴുത്തു മാംസം വേറിട്ടു എല്ലു പുറത്ത് വന്ന നിലയിലായിരുന്നു. അത് കൊണ്ട് തന്നെ നായ ഈ അവസ്ഥയിൽ കഴിയാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയിട്ടുണ്ടാകും എന്നും സംഘടന പറയുന്നു. നായയുടെ കൈകളിലെ വളരെ വിദഗ്‌ധമായി കെട്ടിയിരിക്കുന്ന കെട്ടുകളും ഗുഹ്യ ഭാഗത്തെ മുറിവുകളും കണ്ടു നായയ്ക്ക്…

    Read More »
  • NEWS

    യുറേനിയം സംപൂഷ്‌ടീകരണം 20 % വരെ ഉയർത്താൻ ഇറാൻ ,പുതിയ നിയമം പാസാക്കി

    യുറേനിയം സംപൂഷ്‌ടീകരണം 20 % വരെ ഉയർത്താൻ ഇറാൻ പാർലമെന്റ് അനുമതി നൽകി .2015 ലെ ആണവ കരാർ പ്രകാരം ഇറാന്റെ യുറേനിയം സമ്പുഷ്‌ടീകരണ പരിധി 3 .67 % ആണ് .അതേസമയം നിയമം പ്രാബല്യത്തിൽ വരുത്തുന്നതിന് താൻ എതിരാണെന്ന് ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൗഹാനി പറഞ്ഞു . പുതിയ നിയമ പ്രകാരം ഐക്യരാഷ്ട്ര സഭ പ്രതിനിധികൾക്ക് ഇറാന്റെ ആണവ സൈറ്റുകളിൽ പ്രവേശനം ഇല്ല .ഇറാന്റെ ആണവ ശാസ്ത്രജ്ഞൻ മൊഹ്‌സീൻ ഫക്രിസദയുടെ കൊലപാതകത്തിന് പിന്നാലെയാണ് നിർണായക നീക്കം ഇറാൻ നടത്തിയത് . 2 മാസത്തിനുള്ളിൽ ഇറാന്റെ മേലുള്ള ഉപരോധം നീക്കിയില്ലെങ്കിൽ നിയമം നടപ്പിലാകും .2015 ൽ ഇറാനുമായി ആണവ കരാർ ഒപ്പിട്ട യൂറോപ്യൻ രാജ്യങ്ങൾക്കാണ് ഇറാൻ 2 മാസത്തെ സമയം അനുവദിച്ചിരിക്കുന്നത് .2018 ൽ അമേരിക്ക കരാറിൽ നിന്ന് പിൻവാങ്ങിയിരുന്നു .

    Read More »
  • LIFE

    ബുറെവിയുടെ കേരളത്തിലേയ്ക്കുള്ള വഴി ഇങ്ങനെ

    വെള്ളിയാഴ്ച ഉച്ചയോടെ ആയിരിക്കും ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ എത്തുക .ശ്രീലങ്കയിൽ നിന്ന് മാന്നാർ കടലിടുക്കിലും കന്യാകുമാരിയിലും ആയിരിക്കും ബുറെവി എത്തുക .100 കിലോമീറ്റർ വേഗതയുള്ള കാറ്റായിരിക്കും അപ്പോൾ ബുറെവി. വേഗത ഒന്ന് കുറഞ്ഞ് 90 കിലോമീറ്റർ വേഗതയിൽ ഉച്ചയ്ക്ക് പാമ്പനിൽ കേന്ദ്രീകരിക്കും .ഇന്ന് രാത്രി അല്ലെങ്കിൽ നാളെ പുലർച്ചെ പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ തീരത്ത് കടക്കും .90 കിലോമീറ്റർ ആയിരിക്കും അപ്പോൾ കാറ്റിന്റെ വേഗത . നാളെ ഉച്ചയോടെ കേരളത്തിൽ എത്തും .അപ്പോൾ കാറ്റിൻറെ വേഗത മണിക്കൂറിൽ 70 കിലോമീറ്റർ ആയിരിക്കും .കേന്ദ്ര ദുരന്ത പ്രതികരണ സേനയുടെ എട്ട് സംഘങ്ങൾ കേരളത്തിൽ ക്യാമ്പ് ചെയ്യുകയാണ് .വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ കോയമ്പത്തൂരിലെ സുലു എയർഫോഴ്സ് ബേസിൽ തയ്യാറാണ് .നേവിയും സർവ സജ്ജമായി രംഗത്തുണ്ട് .

    Read More »
  • LIFE

    തെക്കൻ കേരളം മുഴുവൻ കാറ്റിന്റെ പരിധിയിൽ ,ശ്രീലങ്കയിൽ വ്യാപക നാശം വിതച്ച ബുറെവി നാളെ കേരളത്തിൽ

    ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു .മുല്ലത്തീവിലെ ട്രിങ്കോമാലയ്ക്കും പോയിന്റ് മെട്രോയ്ക്കും ഇടയിലൂടെ കരയിൽ ആഞ്ഞു വീശി ബുറെവി.ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം ഉണ്ട് . പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ ബുറെവി ഇന്ന് രാത്രിയോടെ തമിഴ്‌നാട്ടിലേക്ക് കടക്കും എന്നാണ് കരുതുന്നത് .കന്യാകുമാരി അടക്കം നാല് ജില്ലകളിൽ ഇതിന്റെ പ്രഭാവം ഉണ്ടാകും .നാല് ജില്ലകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു . ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂന മർദ്ദമായി നാളെ ബുറെവി തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്ക് കടക്കും .കൂടുതൽ വടക്കോട്ട് മാറി തെക്കൻ കേരളം മുഴുവൻ കാറ്റിന്റെ പരിധിയിൽ വരുന്ന രീതിയിൽ ആണ് ബുറെവിയുടെ സഞ്ചാര പദം . നാല് തെക്കൻ ജില്ലകളിൽ 70 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യത ഉണ്ട് .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .ഇടുക്കി ,കോട്ടയം ,എറണാംകുളം ജില്ലയിൽ ഓറാഞ്ച് അലേർട്ട് ,ത്രിശൂർ ,പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് എന്നിവയും…

    Read More »
Back to top button
error: