ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു .മുല്ലത്തീവിലെ ട്രിങ്കോമാലയ്ക്കും പോയിന്റ് മെട്രോയ്ക്കും ഇടയിലൂടെ കരയിൽ ആഞ്ഞു വീശി ബുറെവി.ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം ഉണ്ട് .
പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ ബുറെവി ഇന്ന് രാത്രിയോടെ തമിഴ്‌നാട്ടിലേക്ക് കടക്കും എന്നാണ് കരുതുന്നത് .കന്യാകുമാരി അടക്കം നാല് ജില്ലകളിൽ ഇതിന്റെ പ്രഭാവം ഉണ്ടാകും .നാല് ജില്ലകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു .
ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂന മർദ്ദമായി നാളെ ബുറെവി തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്ക് കടക്കും .കൂടുതൽ വടക്കോട്ട് മാറി തെക്കൻ കേരളം മുഴുവൻ കാറ്റിന്റെ പരിധിയിൽ വരുന്ന രീതിയിൽ ആണ് ബുറെവിയുടെ സഞ്ചാര പദം .
നാല് തെക്കൻ ജില്ലകളിൽ 70 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യത ഉണ്ട് .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .ഇടുക്കി ,കോട്ടയം ,എറണാംകുളം ജില്ലയിൽ ഓറാഞ്ച് അലേർട്ട് ,ത്രിശൂർ ,പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട് .