
കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മ ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക് കടന്നു .ഇന്ന് കേന്ദ്രസർക്കാർ കർഷകരുമായി വീണ്ടും ചർച്ച നടത്തും .പ്രക്ഷോഭം ആരംഭിച്ച് ഇത് നാലാം തവണയാണ് കേന്ദ്രം കർഷക സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുന്നത് .
സർക്കാർ മുന്നോട്ട് വച്ചിട്ടുള്ള എല്ലാ ഉപാധികളും കർഷകർ തള്ളി .നിയമം പിൻവലിക്കണം എന്നുതന്നെയാണ് ആവശ്യം .പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം എന്നും കർഷകർ ആവശ്യപ്പെടുന്നു .
ചർച്ചയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കാണും .സമരത്തിന് ഐകദാർഢ്യം പ്രകടിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുകയാണ് .ഇന്ന് ഉത്തർ പ്രാദേശിലെയും മധ്യപ്രദേശിലേയും കർഷകർ സിങ്കുവിലേയ്ക്ക് തിരിക്കും .